Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫലസ്തീനി തടവുകാരുടെ കൈമാറ്റം, ഗസ്സയിലെ വെടിനിർത്തൽ...ഇസ്രായേൽ പുതിയ കരാർ വ്യവസ്ഥകൾ മുന്നോട്ടുവെച്ചതായി റിപ്പോർട്ട്..20 ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്ന ആവശ്യം ഇതിൽ അടങ്ങിയതായി ഇസ്രായേലി മാധ്യമങ്ങ​ൾ..കരാറിന്റെ കാലാവധി തീർന്നാൽ ആക്രമണം വീണ്ടും...


ലോക്‌സഭാ വോട്ടെടുപ്പ് ദിവസം ബി.ജെ.പി സി.പി.എമ്മിന്റെ പെനാറ്റില്‍, പോസ്റ്റില്‍ കയറി അടിച്ച ഗോളില്‍ നിന്ന് അടുത്തകാലത്തൊന്നും സഖാക്കള്‍ മുക്തരാകില്ല..ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍ സഖാക്കളുടെ ഉറക്കംകെടുത്തും..


ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളെ തടയാൻ... ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് ഹൂതികൾ...കപ്പലുകൾ സഞ്ചരിക്കുന്നത് അവസാനിപ്പിക്കുമെന്ന് ഹൂതി നേതാവ്.. രണ്ട് ദിവസം കൂടുമ്പോൾ ശരാശരി ഒരു കപ്പലെങ്കിലും ആക്രമണത്തിനിരയാകുന്നു..


മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ ചൊല്ലായിരുന്നു തിരഞ്ഞെടുപ്പ് ദിവസം നിറഞ്ഞുനിന്നത്...ഈ വാക്കുകളിലുണ്ട് വരാൻ പോകുന്ന നടപടിയുടെ സൂചന.... ഇത് മനസ്സിലാക്കി ഇപി ജയരാജൻ സ്വയം തീരുമാനം എടുക്കുമെന്ന് സൂചന... തിങ്കളാഴ്ച്ച യോഗത്തിൽ തീരുമാനം ആവും...നീണ്ട അവധിയെടുത്ത് പുറത്തു പോകും...

കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തേയ്ക്ക് വരുന്ന യാത്രക്കാരെ നിരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിലും എസ്.പി തലത്തിലുള്ള ഓഫീസര്‍മാരെ നിയോഗിച്ചു ... എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും അതാത് പ്രദേശത്തെ ഡിവൈ.എസ്.പിമാര്‍ ചുമതല നിര്‍വ്വഹിക്കും, സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തരം വാഹനങ്ങളും അതിര്‍ത്തിയിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ കര്‍ശനമായി പരിശോധിക്കും, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് പോലീസ് പരിശോധന

15 MARCH 2020 07:32 AM IST
മലയാളി വാര്‍ത്ത

More Stories...

ലോക്‌സഭാ വോട്ടെടുപ്പ് ദിവസം ബി.ജെ.പി സി.പി.എമ്മിന്റെ പെനാറ്റില്‍, പോസ്റ്റില്‍ കയറി അടിച്ച ഗോളില്‍ നിന്ന് അടുത്തകാലത്തൊന്നും സഖാക്കള്‍ മുക്തരാകില്ല..ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍ സഖാക്കളുടെ ഉറക്കംകെടുത്തും..

മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ ചൊല്ലായിരുന്നു തിരഞ്ഞെടുപ്പ് ദിവസം നിറഞ്ഞുനിന്നത്...ഈ വാക്കുകളിലുണ്ട് വരാൻ പോകുന്ന നടപടിയുടെ സൂചന.... ഇത് മനസ്സിലാക്കി ഇപി ജയരാജൻ സ്വയം തീരുമാനം എടുക്കുമെന്ന് സൂചന... തിങ്കളാഴ്ച്ച യോഗത്തിൽ തീരുമാനം ആവും...നീണ്ട അവധിയെടുത്ത് പുറത്തു പോകും...

അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയും ചൂടും.. ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...തെക്കൻ കേരളത്തിലാണ് മഴ ശക്തമാകുന്നത്...സംസ്ഥാനത്ത് താപനില വീണ്ടും വർദ്ധിയ്ക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു...

വോട്ടിങ് മെഷീനിലെ തകരാറും ഉദ്യോഗസ്ഥരുടെ പരിചയക്കുറവും... പലയിടത്തും രാത്രി 9 വരെ വോട്ടെടുപ്പു നീളാനിടയാക്കി...കോഴിക്കോട് ജില്ലയിൽ ആവേശകരമായ പോളിങ്...വടകരമണ്ഡലത്തിൽ രാത്രി 11.47ഓടെയും കോഴിക്കോട് മണ്ഡലത്തിൽ, രാത്രി 11.30 യോടെയുമാണ് പോളിങ് പൂർത്തിയായത്...

ദല്ലാള്‍ നന്ദകുമാര്‍ തുടങ്ങിവച്ചത്... കേരളത്തിന്റെ ചുമതലയുള്ള ബി ജെ പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി കൂട്ടിക്കാഴ്ച നടത്തിയെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ വെളിപ്പെടുത്തലിന്റെ ഞെട്ടല്‍ മാറാതെ സിപിഎം; ഇപിക്കെതിരെ നടപടിക്ക് സാധ്യത?

കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തേയ്ക്ക് വരുന്ന യാത്രക്കാരെ നിരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിലും എസ്.പി തലത്തിലുള്ള ഓഫീസര്‍മാരെ നിയോഗിച്ചു. സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിലും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്നത് ഡി.ഐ.ജി അനൂപ് കുരുവിള ജോണ്‍ ആയിരിക്കും. എസ്.എ.പി കമാണ്ടന്റ് കെ.എസ്. വിമല്‍ മാര്‍ച്ച് 16 വരെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ചുമതല വഹിക്കും. തുടര്‍ന്ന് വനിതാ ബറ്റാലിയന്‍ കമാണ്ടന്റ് ഡി.ശില്‍പ്പയ്ക്കായിരിക്കും ചുമതല.
കൊച്ചി വിമാനത്താവളത്തിലേയ്ക്ക് കെ.എ.പി ഒന്നാം ബറ്റാലിയന്‍ കമാണ്ടന്റ് വൈഭവ് സക്‌സേനയേയും കരിപ്പൂര്‍ വിമാനത്താവളത്തിലേയ്ക്ക് ഓപ്പറേഷന്‍സ് വിഭാഗം എസ്.പി ചൈത്ര തെരേസ ജോണിനേയും കണ്ണൂര്‍ വിമാനത്താവളത്തിലേയ്ക്ക് കെ.എ.പി നാലാം ബറ്റാലിയന്‍ കമാണ്ടന്റ് നവനീത് ശര്‍മ്മയേയും നിയോഗിച്ചു.ധാരാളം യാത്രക്കാര്‍ എത്തുന്ന സ്ഥലം എന്ന നിലയില്‍ കൊച്ചി വിമാനത്താവളത്തില്‍ കൊച്ചി റെയ്ഞ്ച് ഡി.ഐ.ജി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും.
ഈ ഉദ്യോഗസ്ഥര്‍ ഡി.എം.ഒ ഉള്‍പ്പെടെയുള്ള ആരോഗ്യവിഭാഗം ജീവനക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും അതാത് പ്രദേശത്തെ ഡിവൈ.എസ്.പിമാര്‍ ഈ ചുമതല നിര്‍വ്വഹിക്കും. സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തരം വാഹനങ്ങളും അതിര്‍ത്തിയിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ കര്‍ശനമായി പരിശോധിക്കും.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് പോലീസ് പരിശോധനകള്‍ നടത്തുക. കോവിഡ്19 വൈറസ് ബാധയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടാന്‍ എല്ലാ വിഭാഗത്തിലേയും പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായിരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചു.ആരോഗ്യവകുപ്പിനോട് ചേര്‍ന്നുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് എ.ഡി.ജി.പി ഡോ.ഷെയ്ക്ക് ദര്‍വേഷ് സാഹിബിനെ നിയോഗിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍, സി.ഐ.എസ്.എഫ്, കസ്റ്റംസ് വിഭാഗങ്ങളുമായി ചേര്‍ന്നായിരിക്കും പോലീസ് പ്രവര്‍ത്തിക്കുക.
വിവിധ ട്രെയിനുകളില്‍ കേരളത്തിലേയ്ക്ക് എത്തുന്ന യാത്രക്കാരെ അതിര്‍ത്തി പ്രദേശങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളില്‍ തന്നെ പരിശോധിക്കുന്നതാണ്. അത്തരം സ്റ്റേഷനുകളില്‍ നിര്‍ത്താത്ത ട്രെയിനുകളിലെ യാത്രക്കാരെ ട്രെയിന്‍ കേരളത്തില്‍ നിര്‍ത്തുന്ന ആദ്യത്തെ സ്റ്റേഷനില്‍ തന്നെ പരിശോധിക്കും. ഒരു പോലീസ് ഉദ്യോഗസ്ഥന്‍, ഒരു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍, ഒരു ഹെല്‍ത്ത് വോളന്റിയര്‍ എന്നിവരടങ്ങുന്ന ടീം ഒരു ട്രെയിനിലെ രണ്ടു ബോഗികള്‍ വീതം പരിശോധിക്കും. റെയില്‍വേ സ്റ്റേഷനുകളില്‍ ഓഫീസര്‍മാരുടെ സേവനം മുഴുവന്‍ സമയവും ഉറപ്പാക്കും.
റെയില്‍വേ സ്റ്റേഷനുകളില്‍ സേവനം അനുഷ്ടിക്കുന്ന മെഡിക്കല്‍ സംഘത്തിന് സുരക്ഷ ഒരുക്കേണ്ടതും ഡിവൈ.എസ്.പിമാരുടെ ചുമതലയാണ്.കേരളത്തിലേയ്ക്ക് വരുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കാനുള്ള മേല്‍നോട്ടം അതത് ജില്ലാ പോലീസ് മേധാവിമാര്‍ക്കാണ്. അത്തരം പരിശോധനാകേന്ദ്രങ്ങളുടെ ചുമതല ഡിവൈ.എസ്.പിമാര്‍ക്ക് നല്‍കും.അവരുടെ നേതൃത്വത്തില്‍ രണ്ടു പോലീസുദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരുമടങ്ങിയ സംഘമാണ് പരിശോധന നടത്തുക. ഗതാഗത തടസം ഉണ്ടാകാത്ത രീതിയിലാണ് പരിശോധന നടത്തേണ്ടത്. കടലിലൂടെ യാത്രക്കാര്‍ എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ജില്ലാ പോലീസ് മേധാവിമാര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരാർ വ്യവസ്ഥ മയപ്പെടുത്തി  (1 hour ago)

ചിറ്റപ്പന്റെ ഒറ്റുകഥ അതുക്കും മേലെയായിപ്പോയി.  (1 hour ago)

ഇസ്രായേൽ കപ്പലുകളെ വെറുതെ വിടില്ലെന്ന് ഹൂതികൾ  (1 hour ago)

ഇ പി ജയരാജൻ വീണ്ടും അവധിയെടുക്കും...!  (2 hours ago)

കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്  (2 hours ago)

കാപ്സ്യുൾ ഇറക്കാതെ പാർട്ടി...  (2 hours ago)

ആവേശകരമായ പോളിങ്.  (2 hours ago)

ദല്ലാള്‍ നന്ദകുമാര്‍ തുടങ്ങിവച്ചത്... കേരളത്തിന്റെ ചുമതലയുള്ള ബി ജെ പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി കൂട്ടിക്കാഴ്ച നടത്തിയെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ വെളിപ്പെടുത്തലിന്റെ ഞെട്ടല്‍ മാറാതെ  (5 hours ago)

ഒട്ടുമേ പ്രതീക്ഷിച്ചില്ല... പഞ്ചാബിനെതിരെ 261 എന്ന വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും കൊല്‍ക്കത്തയ്ക്കു രക്ഷയില്ല; പതറാതെ വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിച്ച് പഞ്ചാബ്; നഷ്ടമായത് 2 വിക്കറ്റുകള്‍ മാ  (5 hours ago)

അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക; പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാ  (5 hours ago)

ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്ത എല്ലാ ജനാധിപത്യ വിശ്വാസികൾക്കും അദ്ദേഹം നന്ദി; ജനാധിപത്യത്തിൻ്റെ മഹോത്സവത്തിൽ പങ്കാളികളായി സമ്മതിദാന അവകാശം വിനിയോഗിച്ച എല്ലാവർക്കും അഭിനന്  (5 hours ago)

വോട്ടിംഗ് യന്ത്രങ്ങൾക്ക് തകരാർ കണ്ടെത്തിയ ബൂത്തുകളിൽ പോളിംഗ് സമയം ദീർഘിപ്പിച്ച് നൽകിയില്ല; സമീപ കാലത്തെങ്ങും ഇത്രയും മോശപ്പെട്ട രീതിയിൽ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ ഉണ്ടായിട്ടില്ല; സ്വതന്ത്രവും നീതിയുക്  (5 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട്, വടക്കൻ തമിഴ്‌നാട് തീരങ്ങളിൽ തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്  (5 hours ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (5 hours ago)

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു  (5 hours ago)

Malayali Vartha Recommends