ഗുരൂവായൂരില്‍ നിയന്ത്രണം... കോവിഡ് 19 രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ഗുരുവായൂര്‍ ദേവസ്വം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി, പള്ളിവേട്ട, ആറാട്ട് ചടങ്ങുകള്‍ക്ക് ഭക്തരെ കടത്തി വിടുന്നില്ല
കോവിഡ് 19 രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ഗുരുവായൂര്‍ ദേവസ്വം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച നടന്ന ശ്രീഭൂതബലി ചടങ്ങുകളുടെ നേരത്തു ക്ഷേത്രത്തിനകത്തു ക്രമാതീതമായ തിരക്ക് വന്നത് മൂലമാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ദേവസ്വം ഏര്‍പ്പെടുത്തുന്നത്. ഞായറാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷമുള്ള പള്ളിവേട്ട, ആറാട്ട് ചടങ്ങുകള്‍ക്ക് ഭക്തരെ കടത്തി വിടുന്നില്ല.ക്ഷേത്രത്തില്‍ ചുമതലയുള്ള തന്ത്രി, മേല്‍ശാന്തി, ഓതിക്കന്മാര്, ശാന്തിയേറ്റ നമ്ബൂതിരിമാര്, കീഴ് ശാന്തിമാര്‍, പരിചാരകര്‍, ചെയര്മാന്, ഭരണസമിതി അംഗങ്ങള്‍, അഡ്മിനിസ്ട്രേറ്റര്‍, ക്ഷേത്രം ഡി. എ, മാനേജര്‍മാര്‍, ക്ലര്‍ക്കുകള്‍, കാവല്ക്കാര്, സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍, ഡ്യൂട്ടിയിലുള്ള പോലീസുകാര്‍, ഒഫിഷ്യല്‍ ഫോട്ടോഗ്രാഫര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, ഡോക്യുമെന്ററി വീഡിയോ ഗ്രാഫര്‍മാര്‍ എന്നിവര്‍ക്ക് മാത്രമായി പ്രവേശനം നിജപ്പെടുത്തി.
വൈറസ് പകര്‍ച്ചയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണത്തില്‍ നാട്ടുകാര്‍ സഹകരിക്കണമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് അറിയിച്ചു.
https://www.facebook.com/Malayalivartha