Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

അതിര് കടക്കരുത്... കടുപ്പിച്ച് മുഖ്യമന്ത്രി... ലോക് ഡൗണ്‍ പരിശോധനകള്‍ അതിര് വിടരുതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നിയമ ലംഘനം കണ്ടെത്താന്‍ ഇന്ന് മുതല്‍ ഡ്രോണ്‍ കാമറകള്‍ ഉപയോഗിക്കും

28 MARCH 2020 01:04 PM IST
മലയാളി വാര്‍ത്ത

കൊറോണ എന്ന മഹാമാരിയുടെ വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനളുടെ ഭാഗമായാണ് രാജ്യം മുഴുവന്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നാലാം ദിവസത്തേക്ക് കടന്നു. ആദ്യ ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരവധി പേര്‍ ചുറ്റിക്കറങ്ങാനിറങ്ങിയതോടെ അനാവശ്യയാത്രക്കാരെ തടയാന്‍ നടപടിം കടുപ്പിച്ച് പൊലീസും രംഗത്തെത്തിയിരുന്നു. റോഡുകളില്‍ ബാരിക്കേഡ് വച്ചു. ലാത്തിയുടെ അകമ്പടിയോടെയായി പരിശോധന. ഉപദേശം കേള്‍ക്കാത്തവരോടുള്ള ഭാഷ കടുപ്പിച്ചു. അവശ്യവിഭാഗമാണങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ്, അല്ലങ്കില്‍ വ്യക്തമായ കാരണമുള്ള സത്യവാങ്മൂലം കൈവശം വയ്ക്കണമെന്നാണ് നിര്‍ദേശം. ഇതു രണ്ടുമില്ലാത്ത വാഹനങ്ങളെല്ലാം തടഞ്ഞു. നിര്‍ദേശങ്ങള്‍ ലംഘിച്ച് യാത്ര ചെയ്തവര്‍ക്കെതിരേ നടപടിയെടുത്തു. അനാവശ്യമായി യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ വെള്ളിയാഴ്ച 1381 പേര്‍ക്കെതിരെ കേസെടുത്തു. 923 വാഹനങ്ങളും പിടിച്ചെടുത്തു. ഇതോടെ കഴിഞ്ഞ നാലു ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 7091 ആയി ഉയര്‍ന്നു. ഇതിനെയൊക്കെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് റോഡില്‍ തിരക്ക് കുറഞ്ഞ് തുടങ്ങി. കാഴ്ചകാണാന്‍ ഇറങ്ങുന്നവര്‍ കുറഞ്ഞു.


അതേസമയം അനാവശ്യ യാത്രക്കാരെ പിടികൂടുമ്പോള്‍ ആവേശം കൂടിപ്പോകുന്ന പൊലീസ് അവശ്യവിഭാഗക്കാരോടും മോശമായി പെരുമാറുന്നുണ്ടെന്ന പരാതികളും വ്യാപകമായി ഉയരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍, ലോക് ഡൗണ്‍ പരിശോധനകള്‍ അതിര് വിടരുതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് പരിശോധന രീതികളും മാറ്റുകയാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. നിയമ ലംഘനം കണ്ടെത്താന്‍ ഇന്ന് മുതല്‍ ഡ്രോണ്‍ കാമറകള്‍ ഉപയോഗിക്കും. യാത്രക്കാരുടെ ദേഹത്ത് തൊടരുതെന്നും നിര്‍ദേശമുണ്ട്. പൊലിസിനെതിരെ പരാതികള്‍ അറിയിക്കാന്‍ പൊലീസ് ആസ്ഥാനത്ത് പ്രത്യേക നമ്പറുകള്‍ ഏര്‍പ്പെടുത്തി. നാടിന്റെ നന്‍മയ്ക്കായി ആയിരക്കണക്കിന് പൊലീസുകാര്‍ കഠിനാധ്വാനം ചെയ്യുമ്പോള്‍ ഇങ്ങിനെ പരിധിവിട്ട ചിലരെ മുഖ്യമന്ത്രിക്ക് തന്നെ ശകാരിക്കേ്ണ്ടി വന്നിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനാ രീതികള്‍ പരിഷ്‌കരിച്ചുള്ള ഡി.ജി.പിയുടെ നിര്‍ദേശം. ഇന്ന് മുതല്‍ വാഹനങ്ങളെയും വ്യക്തികളെയും സ്പര്‍ശിക്കരുത്. തിരിച്ചറിയല്‍ കാര്‍സും സത്യവാങ്മൂലവും കയ്യില്‍ വാങ്ങരുത്. എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കയ്യുറകള്‍ നല്‍കുമെന്നും പറയുന്നു. പച്ചക്കറികള്‍, മല്‍സ്യം, മാംസം, മുട്ട, പാക്ക് ചെയ്ത ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങള്‍ തടയരുത്. ബേക്കറി ഉള്‍പ്പെടെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ അടപ്പിക്കാന്‍ പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇവയ്ക്കെതിരായി മായി പോലീസ് പ്രവര്‍ത്തിക്കുന്നണ്ടങ്കില്‍ ഡി ജി പി യുടെ കണ്‍ട്രോള്‍ റൂമിലെ 94 97 90 09 99, 94 97 90 02 86 , 0471-27 22 500 നമ്പരുകളില്‍ വിളിച്ച് പരാതി നല്‍കാം. ഇതിനൊപ്പം നിയമലംഘനവും ജനം കൂട്ടംകൂടുന്നതും കണ്ടെത്തന്‍ എല്ലാ ജില്ലയിലും ഡ്രോണ്‍ ഉപയോഗിക്കാനും തീരുമാനിച്ചു.

നേരത്തെ, പാല്‍ വിതരണക്കാര്‍, മരുന്നും മത്സ്യവും കൊണ്ടുപോകുന്ന വാഹനങ്ങള്‍ എന്നിവ തടഞ്ഞതായും ചില സ്ഥലങ്ങളില്‍ പോലീസ് അനാവശ്യമായി ബലം പ്രയോഗിച്ചതായും അപമര്യാദയായി പെരുമാറിയതായും ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസ് മേധാവിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. അടച്ചുപൂട്ടലിന്റെ ഈ ഘട്ടത്തില്‍ പൊതുജനങ്ങളോട് വിനയത്തോടെയും എന്നാല്‍ ദൃഢമായും പെരുമാറേണ്ടത് ഓരോ പോലീസുകാരന്റെയും ഉത്തരവാദിത്തമാണെന്ന് സംസ്ഥാന പോലീസ് മേധാവി ഓര്‍മ്മിപ്പിച്ചു. പോലീസുകാര്‍ ചെയ്ത നല്ല കാര്യങ്ങളും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മുതിര്‍ന്ന പൗരന്‍മാരെയും പാവപ്പെട്ടവരേയും സഹായിക്കാന്‍ പോലീസ് പരമാവധി ശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (1 hour ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (2 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (2 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (2 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (2 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (3 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (3 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (3 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (5 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (6 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (6 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (7 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends