ആറളത്ത് കടുത്ത പനിയെ തുടര്‍ന്ന് മരിച്ച അഞ്ചു വയസുകാരിക്ക് കൊറോണയില്ല

കണ്ണൂരിലെ ആറളം കീഴ്പ്പള്ളിയില്‍ കടുത്ത പനിയെ തുടര്‍ന്ന് മരിച്ച അഞ്ചു വയസുകാരിക്ക് കൊവിഡ് വൈറസ് ബാധ ഇല്ലെന്ന് തെളിഞ്ഞു. കൊവിഡ് രോഗലക്ഷണത്തോടെ മരിച്ച കുട്ടിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്. കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതോടെ കുട്ടിയുടെ മൃതദേഹം സംസ്‌കാരത്തിനായി ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.
ചൊവ്വാഴ്ച രാത്രിയാണ് കീഴപ്പള്ളി സ്വദേശി രഞ്ജിത്തിന്റെ മകള്‍ അഞ്ജന എന്ന അഞ്ചു വയസുകാരി കടുത്ത പനിയെ തുടര്‍ന്ന് മരിച്ചത്. പനി കൊവിഡ് വൈറസ് ബാധയുടെ ലക്ഷണമായതിനാല്‍ അധികൃതര്‍ സാംപിള്‍ ശേഖരിച്ച് കൊവിഡ് പരിശോധനയ്ക്ക് അയക്കുകയും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാതെ മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























