രാജ്യ തലസ്ഥാനത്ത് നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന് സി.പി.ഐ (എം)

ഗ്യാനേഷ് കുമാര്‍ രാജിവയക്കുക എന്നാവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുകയും, സി.പി.ഐ (എം) മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്.
അടിയന്തിരാവസ്ഥയ്‌ക്ക് സമാനമായ കിരാത അന്തരീക്ഷമാണ് ഡല്‍ഹിയിലുള്ളത്. ആര്‍.എസ്.എസ് - ബി.ജെ.പി ചട്ടമ്പികളെ പോലെ അക്രമകാരികളായി ഡല്‍ഹി പൊലീസ് മാറിയിരിക്കുന്നു. സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി എം.എ ബേബി, മുതിര്‍ന്ന നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറിഎംവി ഗോവിന്ദന്‍, എ വിജയരാഘവന്‍, പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, മഹിളാ - വിദ്യര്‍ത്ഥി - യുവജന നേതാക്കള്‍, എം.പിമാര്‍ തുടങ്ങിയവരെയാകെ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.
നരേന്ദ്ര മോദിയും, അമിത്‌ഷായും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ സംരക്ഷിക്കാനായി രാജ്യത്തെ തന്നെ കലാപത്തിലേക്ക് തള്ളിവിടുന്ന കാഴ്‌ചയാണ് കാണുന്നത്. അര ലക്ഷത്തിലധികം പൊലീസുകാരെയും അര്‍ധ സൈനികരെയും വിന്യസിക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്‌ത് ലോക്‌ഡൗണിന് സമാനമായ അന്തരീക്ഷമുണ്ടാക്കിയത് എന്തിനെന്ന് ബി.ജെ.പി മറുപടി പറയണം. ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു, മെട്രോ റെയില്‍വെയുടെ 57 സ്റ്റേഷനുകള്‍ അടച്ചിട്ടു.
കേരളത്തില്‍ നിന്നടക്കം ഡല്‍ഹിയിലേക്ക് പുറപ്പെട്ട ട്രെയിനുകള്‍ ഡല്‍ഹിവരെയുള്ള ഓട്ടം നിര്‍ത്തി. സി.ജെ.പി ലീഡര്‍ അഭിജിത്ത് ദീപ്‌കെയെ ഉള്‍പ്പെടെയുള്ളവരെ ഫ്‌ളൈറ്റില്‍ കയറി പോലീസ് അറസ്റ്റ് ചെയ്‌ത സംഭവം കാടത്തമാണ്. ഇതൊക്കെ സഞ്ചാര സ്വാതന്ത്ര്യവും അഭിപ്രായ പ്രകടന സ്വാതന്ത്ര്യവും തടയുന്ന നടപടികളാണ്. സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ കോടതിപോലും ഇത്തരം നിരോധനത്തോട് വിയോജിക്കേണ്ടി വന്നു
.
https://www.facebook.com/Malayalivartha

























