ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് പുത്തനുണർവോടെ കിക്കോഫ്.... ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ബെംഗളൂരു എഫ്.സി.യും സ്പോർട്ടിങ് ഡൽഹിയും പൊരുതാനിറങ്ങും...

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് പുത്തനുണർവോടെ കിക്കോഫ്. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ബെംഗളൂരു എഫ്.സി.യും സ്പോർട്ടിങ് ഡൽഹിയും പൊരുതാനിറങ്ങുമ്പോൾ ഇന്ത്യൻ ഫുട്ബോളിൽ സൂപ്പർ ലീഗ് സീസണിന് തുടക്കമാകും. രാത്രി ഏഴുമണിക്ക് എഫ്.സി. ഗോവയും ചെന്നൈയിൻ എഫ്.സി.യും കളിക്കും. കേരള ബ്ലാസ്റ്റേഴ്സ് നാളെ വൈകുന്നേരം അഞ്ചുമണിക്ക് ഇന്റർ കാശിയെ നേരിടും.
ഇത്തവണ ക്ലബ്ബുകളാണ് ലീഗ് നടത്തുന്നത്. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന് ഭരണപരമായ അധികാരം മാത്രമാണുള്ളത്. ലീഗ് നടത്തിപ്പും വാണിജ്യ അവകാശങ്ങളും ക്ലബ്ബുകൾക്കാണ്. നിലവിൽ 13 ക്ലബ്ബുകൾ ചേർന്നാണ് ലീഗ് നടത്തുന്നത്.
ചെലവ് ക്ലബ്ബുകൾ വഹിക്കും. സ്പോൺസർഷിപ്പ്, മിഡിയ റൈറ്റ്, ടിക്കറ്റ് വരുമാനത്തിൽനിന്നുള്ള പങ്കാവും ക്ലബ്ബുകൾക്ക് ലഭിക്കുന്നത്. റിലയൻസുമായുള്ള വാണിജ്യക്കരാർ അവസാനിച്ചതോടെ കഴിഞ്ഞ സീസണിൽ ഫെഡറേഷൻ നേരിട്ടാണ് ലീഗ് നടത്തിയത്. അതിനുശേഷമാണ് ക്ലബ്ബുകളുടെ ആവശ്യപ്രകാരം നടത്തിപ്പുചുമതല നൽകിയത്.
"
https://www.facebook.com/Malayalivartha


























