Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

അനുഭവവേദ്യ ടൂറിസത്തിന്റെ സാധ്യതകള്‍, ടൂറിസം ഡാറ്റാ സര്‍വേ, ജൈവവൈവിധ്യം; ബ്രാന്‍ഡ് വയനാട് പ്രഖ്യാപന വേദിയില്‍ നിര്‍ദ്ദേശങ്ങളുമായി വിദഗ്ധര്‍

08 OCTOBER 2026 06:22 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി വിനോദസഞ്ചാര വകുപ്പ് ആവിഷ്കരിച്ച 'ബ്രാൻഡ് വയനാട്' പദ്ധതിയുടെ പ്രഖ്യാപന വേളയില്‍ വയനാട് ടൂറിസത്തിന്റെ സമഗ്ര വളര്‍ച്ചയ്ക്ക് സഹായിക്കുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കി വിദഗ്ധര്‍. അനുഭവവേദ്യ ടൂറിസത്തിന്റെ സാധ്യതകള്‍, ടൂറിസം ഡാറ്റാ സര്‍വേ, ജൈവവൈവിധ്യം തുടങ്ങിയ കാര്യങ്ങള്‍ ഈ വളര്‍ച്ചയ്ക്ക് സഹായകരമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

വയനാട്ടിന്റെ ടൂറിസം സാധ്യതയെക്കുറിച്ചുള്ള ഡാറ്റ കൃത്യമല്ലെന്ന് ഉറവ് ഇക്കോലിങ്ക്സ് എംഡി ടി. ശിവരാജു ചൂണ്ടിക്കാട്ടി. ടൂറിസത്തിന് വ്യവസായപദവി നല്‍കുമ്പോള്‍ ഡാറ്റ കൃത്യമായിരിക്കണം. ടൂറിസം മേഖലയില്‍ നിക്ഷേപം വരുന്നത് വയനാടിന് പുറത്തു നിന്നാണ്. പ്രാദേശിക വികസനത്തിന്റെ സാധ്യതകള്‍ കൂടി പരിശോധിക്കണം. ഹോംസ്റ്റേകള്‍ക്ക് പകരം സര്‍വീസ് വില്ല സംസ്ക്കാരമാണ് വളര്‍ന്നു വരുന്നത്. ഇത്തരം ഡാറ്റ ഉള്‍പ്പെടുത്തിയുള്ള ആധികാരിക സര്‍വേ വേണമെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലെ ജൈവവൈവിദ്ധ്യം ടൂറിസത്തില്‍ കൂടുതലായി ഉപയോഗപ്പെടുത്തണമെന്ന് എം. എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ബയോഡൈവേഴ്സിറ്റി ലീഡ് സനീഷ് സി. എസ് പറഞ്ഞു. ജൈവ വൈവിദ്ധ്യം തേടുന്ന ടൂറിസ്റ്റുകളെ പ്രത്യേകം ആകര്‍ഷിക്കാന്‍ സാധിക്കണം. പ്രത്യേക ഭൂപ്രകൃതി കാരണം വയനാട്ടിലെ ജൈവവൈവിധ്യത്തിന് ഏറെ വ്യത്യസ്തതയുണ്ടെന്ന് അദ്ദേഹ ഉദാഹരണ സഹിതം വ്യക്തമാക്കി.

വയനാടിന്റെ ടൂറിസം സാധ്യതകള്‍ ആകര്‍ഷകമാകുമ്പോള്‍ ഇവിടുത്തെ സ്വത്വം നഷ്ടമാകരുതെന്ന് സാഹിത്യ അക്കാദമി ചെയര്‍മാനും എഴുത്തുകാരനുമായ കല്‍പറ്റ നാരായണന്‍ അഭിപ്രായപ്പെട്ടു. ഹിമാലയത്തില്‍ പോലുമില്ലാത്ത ജൈവവൈവധ്യമാണിവിടെയുള്ളത്. വയനാടിന്റെ വായുവില്‍ പോലും ഔഷധഗുണമുണ്ട്. രാജ്യത്തെ ജൈവവൈവിധ്യത്തിന്റെ സമഗ്ര ദര്‍ശനമാണ് വയനാട്ടിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വാട്ട് നെക്സ്റ്റ് ഫോര്‍ ബ്രാന്‍ഡ് വയനാട് എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സി.ജി.എച്ച്. എർത്ത് എക്സ്പീരിയൻസ് ജനറൽ മാനേജർ ഡേവിഡ് രാജു, പ്ലാന്റേഷൻ വിദഗ്ദ്ധൻ പ്രശാന്ത് രാജേഷ്, ആർക്കിടെക്റ്റും ടൂറിസം കൺസൾട്ടന്റുമായ സിബിരാജ് രവീന്ദ്രൻ, ബി.ബി. വോയേജ് പ്രൈവറ്റ് ലിമിറ്റഡ് സഹസ്ഥാപകനും ഓപ്പറേഷണൽ ഡയറക്ടറുമായ രഘു നാരായണ സ്വാമി, പുൽപ്പള്ളി പഴശ്ശിരാജ കോളേജ് ട്രാവൽ ആന്‍ഡ് ടൂറിസം അസിസ്റ്റന്റ് പ്രൊഫസർ സനൂപ് കുമാർ പി.വി., ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തകനും സസ്റ്റെയിനബിൾ ടൂറിസം കൺസൾട്ടന്റുമായ സുമേഷ് മംഗലശ്ശേരി, എന്നിവര്‍ പങ്കെടുത്തു. കെ.ടി.എം. അംഗം വാഞ്ചീശ്വരൻ മോഡറേറ്ററായിരുന്നു.

വയനാടിന്റെ ജൈവവൈവിധ്യം കര്‍ശനമായി പരിപാലിക്കാന്‍ ടൂറിസം വ്യവസായം പ്രതിജ്ഞാബദ്ധമാകണമെന്ന് ഡേവിഡ് രാജു പറ‍ഞ്ഞു. തോട്ടം മേഖലയുടെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ നയപരവും നിയമപരവുമായ പിന്തുണ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് പ്രശാന്ത് രാജേഷ് ചൂണ്ടിക്കാട്ടി. ഭൂനിമയത്തിലെ സങ്കീര്‍ണതകള്‍ അടിസ്ഥാനമാക്കി വയനാട്ടിലെ നിക്ഷേപ സാധ്യതകളില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് സിബിരാജ് രവീന്ദ്രൻ പറഞ്ഞു. വയനാടിന്റെ ഭാവി ഹോംസ്റ്റേകളിലാണെന്ന് രഘു നാരായണ സ്വാമി പറഞ്ഞു. ടൂറിസം പഠനത്തില്‍ നൈപുണ്യവികസനത്തിന് പ്രാധാന്യം ലഭിക്കാന്‍ അക്കാദമിക് രീതികള്‍ മാറ്റേണ്ടതുണ്ടെന്ന് സനൂപ് കുമാർ പി.വി പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഉത്തരവ് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കാലാവസ്ഥാ നിരീക്ഷണം കര്‍ശനമാക്കാനും അതു വഴി നിയന്ത്രണങ്ങള്‍ ദുരന്ത മേഖലയിലേക്ക് മാത്രമായി ചുരുക്കാന്‍ സാധിക്കുമെന്ന് സുമേഷ് മംഗലശ്ശേരി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാക്കടയില്‍നിന്ന് കാണാതായ ദമ്പതികളും മകളും എറണാകുളത്തുണ്ടെന്ന് വിവരം  (21 minutes ago)

ഷുഹൈബ് വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീംകോടതി തള്ളി  (34 minutes ago)

കൂടുതൽ ടൂറിസം സർക്യൂട്ടുകൾ പരിഗണനയിൽ : മന്ത്രി പി.സി വിഷ്ണുനാഥ്  (41 minutes ago)

അനുഭവവേദ്യ ടൂറിസത്തിന്റെ സാധ്യതകള്‍, ടൂറിസം ഡാറ്റാ സര്‍വേ, ജൈവവൈവിധ്യം; ബ്രാന്‍ഡ് വയനാട് പ്രഖ്യാപന വേദിയില്‍ നിര്‍ദ്ദേശങ്ങളുമായി വിദഗ്ധര്‍  (45 minutes ago)

ഹോണ്ട എക്‌സ്ആർ300 എൽ, എക്‌സ്ആർ300 റാലി വില പ്രഖ്യാപിച്ചു...  (49 minutes ago)

കേരള ടൂറിസം : ഉത്തരവാദിത്ത ടൂറിസം മിഷന്റെ തിരുനെല്ലി, ചേകാടി ട്രെയിലുകൾക്ക് തുടക്കമായി  (57 minutes ago)

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്  (1 hour ago)

ലൈഫ് സയന്‍സ് മേഖലയിലെ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും പിന്തുണ ഉറപ്പാക്കും: മുഖ്യമന്ത്രി വി.ഡി സതീശന്‍; ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ടുള്ള 'ബയോ കണക്ട് 4.0' സമ്മേളനത്തിന് തുടക്കം  (1 hour ago)

ആമിര്‍ ഖാന്റെ പുതിയ ലുക്കിനെ പ്രശംസിച്ച് ആരാധകര്‍  (1 hour ago)

എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...  (1 hour ago)

30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...  (1 hour ago)

പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...  (1 hour ago)

എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...  (1 hour ago)

തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...  (1 hour ago)

പി വി അന്‍വറിനെതിരായ വിജിലന്‍സ് കേസ് റദ്ദാക്കണം എന്ന ഹര്‍ജി തള്ളി ഹൈക്കോടതി  (2 hours ago)

Malayali Vartha Recommends