കേരളത്തിന് 157 കോടി; കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രവിഹിതമായി കേരളത്തിന് 157 കോടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രവിഹിതമായി കേരളത്തിന് 157 കോടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനത്ത് പ്രത്യേക കൊറോണ ആശുപത്രികള്‍ തുടങ്ങാന്‍ വലിയ തുക ആവശ്യമാണ്. ഇതിനായി ദുരന്ത നിവാരണ നിധിയില്‍നിന്ന് തുക അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ കൂടുതല്‍ ജില്ലകള്‍ കൊറോണ ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെട്ടതായി മുഖ്യമന്ത്രി വ്യക്തമാക്കി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നീ എട്ട് ജില്ലകളെയാണ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചത്. ഹോട്ട് സ്പോര്‍ട്ട് ജില്ലകള്‍ വര്‍ധിച്ചതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് ലോക്ക് ഡൗണ്‍ അവസാനിക്കുന്നതോടെ ജനങ്ങള്‍ തള്ളിക്കയറുന്ന രീതി ഒഴിവാക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കായി കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദേശം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ എട്ടു പേര്‍ കാസര്‍കോട് ജില്ലക്കാരും അഞ്ചു പേര്‍ ഇടുക്കിയില്‍ നിന്നുമാണ്. കൊല്ലത്ത് രണ്ട്, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണു രോഗം സ്ഥിതീകരിച്ചത്. കേരളത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 286 പേര്‍ക്ക്. അതില്‍ 256 പേര്‍ ചികിത്സയിലുണ്ട്. 1,65,934 പേര്‍ നിരീക്ഷണത്തിലാണ്. 1,65,291 പേര്‍ വീടുകളിലും 643 പേര്‍ ആശുപത്രികളിലുമാണ്. ഇക്കൂട്ടത്തില്‍ കൊല്ലത്തെ 27 വയസുള്ള ഗര്‍ഭിണിയായ സ്ത്രീയുമുണ്ട്. രോഗബാധിതരില്‍ രണ്ട് പേര്‍ ഡല്‍ഹി നിസാമുദീന്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഇവര്‍ നിരീക്ഷണത്തിലായിരുന്നു. ഇന്ന് 8456 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇതുവരെ രോഗബാധയുണ്ടായ 200 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. ഏഴു പേര്‍ വിദേശികളാണ്. രോഗികളുമായി സമ്ബര്‍ക്കം മൂലം 76 പേര്‍ക്ക് രോഗം ബാധിച്ചു. രണ്ടു പേര്‍ നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്തു തിരിച്ചെത്തിയവരാണ്. 28 പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ ഓരോ ആളുകള്‍ക്ക് രോഗം മാറിതായി സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha

























