Widgets Magazine
25
May / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ പാലക്കാട് മാത്രം കൊവിഡ് സമൂഹവ്യാപന സാധ്യത ശക്തം...


അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന ബന്ധം വഷളാകുന്നതിനിടെ ചൈന സ്വന്തം പൗരന്മാരെ ഇന്ത്യയിൽ നിന്നും തിരിച്ചുവിളിക്കുന്നു..


ലോകം കൊറോണ വൈറസിന് മുന്നിൽ മുട്ടുകുത്തേണ്ടി വരുമോ? ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,171 പേര്‍...ഇന്നലെ 99,686 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്..ഇതോടെ ലോകത്തെ കൊവിഡ് മരണം 3.43 ലക്ഷമായി; അമേരിക്കയിൽ മാത്രം 98000 പേർ മരിച്ചു


നാളെ ഈദുൽ ഫിത്വർ പ്രമാണിച്ച് സമ്പൂർണ ലോക്ക് ഡൗണി‍ൽ സംസ്ഥാന സ‍ർക്കാ‍ർ ഇളവുകൾ അനുവദിച്ചു. ഇളവ് മെയ് 24 ഞായറാഴ്ചത്തേക്ക് മാത്രമാണ്


റിസര്‍വ് ബാങ്ക് മോറട്ടോറിയം ആർക്കൊക്കെ ,എങ്ങനെ പ്രയോജനപ്പെടുത്താം..അറിയേണ്ട കാര്യങ്ങള്‍

മുസ്ലീം വോട്ടുകള്‍ എങ്ങനെയും സംഘടിപ്പിക്കേണ്ടത് താങ്കളുടെ പാര്‍ട്ടിയുടെ നിലനില്‍പിന് അനിവാര്യമാണല്ലോ. അത് ഓരോ വിഷയത്തിലും നിങ്ങള്‍ സ്വീകരിക്കുന്ന നിലപാടിലൂടെ വ്യക്തവുമാണ്. പക്ഷേ, അതിന് കൊവിഡ് രോഗബാധയെ കൂട്ടുപിടിച്ചത് തീര്‍ത്തും തരം താണുപോയെന്ന് കേന്ദ്രമന്ത്രി

02 APRIL 2020 10:34 PM IST
മലയാളി വാര്‍ത്ത

More Stories...

അഞ്ജനയുടെ അമ്മ പറഞ്ഞത് പച്ചക്കള്ളം ; അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല; പൊലീസ് വെളിപ്പെടുത്തുന്നു

പുസ്തകവും സിനിമയുമെല്ലാം കൊലപാതക രീതിയെ സ്വാധീനിച്ചു; പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിക്കാൻ പ്രേരണ നൽകിയ ആ ക്രൂരനെ വെളിപ്പെടുത്തി സൂരജ് ; കാരണം കേട്ട പോലീസ് പോലും ഞെട്ടി

42 വയസുള്ള ഒരു രോഗിയുടെ അപ്രതീക്ഷിത മരണത്തെക്കുറിച്ച് കിംസ് അധികൃതർ പറയുന്നതിങ്ങനെ....

സിനിമ സെറ്റ് തകർത്ത പ്രതിയെ പോലീസ് തൂക്കി ; കേസിലെ പ്രതിയും ബജ്‌റംഗ്ദള്‍ ജില്ലാ പ്രസിഡന്റുമായ രതീഷ് മലയാറ്റൂരിനെ പൊലീസ് അറസ്റ്റ് ചെയ്തു

ഭക്തജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുംവിധം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത് നിര്‍ഭാഗ്യകരം; വസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു

രളത്തില്‍ നിന്നും ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാ അത്ത് മതസമ്മേളനത്തില്‍ പങ്കെടുത്തവരെ അടിയന്തരമായി കണ്ടെത്തണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഇവരെ കണ്ടെത്തി കൊവിഡ് ടെസ്റ്റ് നടത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യേണ്ടത്. അല്ലാതെ ഇവരില്‍ നിന്ന് സംസ്ഥാനം മുഴുവന്‍ കൊവിഡ് വ്യാപനത്തിലേക്ക് എത്തുന്നത് വരെ കാത്തിരിക്കരുത്. വോട്ടു ബാങ്ക് ഉറപ്പിച്ചു നിര്‍ത്താന്‍ എന്തും പറയുന്നത് രാഷ്ട്രീയ ശരിയായിരിക്കുമെങ്കിലും അതിന് കൊവിഡ് രോഗബാധയെ കൂട്ടുപിടിച്ചത് തീര്‍ത്തും തരം താണുപോയെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിച്ചു. സാമൂഹിക മാദ്ധ്യമങ്ങളില്‍ ജനങ്ങളെഴുതുന്നതും മാദ്ധ്യമങ്ങള്‍ ചോദ്യം ചോദിക്കുന്നതും എല്ലാം തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലാകണമെന്ന കടുംപിടിത്തമെന്തിനാണ.് അസഹിഷ്ണുത മാറ്റി വച്ച് വിമര്‍ശനങ്ങളിലെ വസ്തുത മുഖ്യമന്ത്രി തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതീവ ജാഗ്രതയോടെ രാജ്യം മുഴുവന്‍ കൊവിഡ് വ്യാപനം തടയാന്‍ എല്ലാ പരിശ്രമവും നടത്തുമ്പോള്‍, കൊവിഡില്‍ നിന്ന് രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള നീക്കത്തില്‍ നിന്ന് മുഖ്യമന്ത്രി പിന്തിരിയണമെന്നും വി. മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ. നിസാമുദീനിലെ തബ് ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ വര്‍ഗീയ പ്രചരണം നടക്കുന്നുവെന്ന് ഇന്നലെ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് കേട്ടു. കൊറോണ മതം നോക്കി ബാധിക്കുന്ന ഒന്നല്ല എന്ന് എല്ലാവര്‍ക്കും അറിയാം പ്രിയപ്പെട്ട മുഖ്യമന്ത്രി. പക്ഷേ, തബ് ലീഗ് ജമാ അത്ത് മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതും അവരില്‍ ചിലര്‍ മരിച്ചതും വസ്തുതയാണ്. രാജ്യത്ത് ഇതിനോടകം തന്നെ നിസാമുദ്ദീന്‍, കൊവിഡ് 19 ഹോട്ട്‌സ്‌പോട്ടായിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഈ സമ്മേളനത്തില്‍ പങ്കെടുത്തവരെ അടിയന്തരമായി കണ്ടെത്തി കൊവിഡ് ടെസ്റ്റ് നടത്തുകയാണ് സംസ്ഥാനം ഇപ്പോള്‍ ചെയ്യേണ്ടത്. അല്ലാതെ, ദിവസവും 6 മുതല്‍ 7വരെ നടത്തുന്ന 'കരുതല്‍' പ്രഭാഷണം കൊണ്ടു മാത്രം ഒരു കാര്യവുമില്ല. കാസര്‍കോട്ട് കൂടുതല്‍ പോസിറ്റീവ് കേസുകള്‍ വന്നത് ഓര്‍മ്മയുണ്ടാകണം. അതല്ലാതെ, തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് കേരളത്തില്‍ തിരിച്ചെത്തിയവരില്‍ നിന്ന് സംസ്ഥാനം മുഴുവന്‍ കൊവിഡിന്റെ സമൂഹ വ്യാപനത്തിലേക്ക് എത്തുന്നത് വരെ കാത്തിരിക്കരുത്!

മുസ്ലീം വോട്ടുകള്‍ എങ്ങനെയും സംഘടിപ്പിക്കേണ്ടത് താങ്കളുടെ പാര്‍ട്ടിയുടെ നിലനില്‍പിന് അനിവാര്യമാണല്ലോ. അത് ഓരോ വിഷയത്തിലും നിങ്ങള്‍ സ്വീകരിക്കുന്ന നിലപാടിലൂടെ വ്യക്തവുമാണ്. വോട്ടു ബാങ്ക് ഉറപ്പിച്ചു നിര്‍ത്താന്‍ എന്തും പറയുന്നത് നിങ്ങളുടെ രാഷ്ട്രീയ ശരിയായിരിക്കും. പക്ഷേ, അതിന് കൊവിഡ് രോഗബാധയെ കൂട്ടുപിടിച്ചത് തീര്‍ത്തും തരം താണുപോയി. സാമൂഹിക മാധ്യമങ്ങളില്‍ ജനങ്ങളെഴുതുന്നതും, മാധ്യമങ്ങള്‍ ചോദ്യം ചോദിക്കുന്നതും എല്ലാം നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലാകണമെന്ന കടുംപിടിത്തമെന്തിനാണ്? അസഹിഷ്ണുത മാറ്റി വച്ച് വിമര്‍ശനങ്ങളിലെ വസ്തുത തിരിച്ചറിയണം എന്നാണ് എനിക്ക് അങ്ങയോട് പറയാനുള്ളത്. അതീവ ജാഗ്രതയോടെ രാജ്യം മുഴുവന്‍ കൊവിഡ് വ്യാപനം തടയാന്‍ എല്ലാ പരിശ്രമവും നടത്തുമ്പോള്‍, കൊവിഡില്‍ നിന്ന് രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള നീക്കത്തില്‍ നിന്ന് ദയവായി താങ്കള്‍ പിന്തിരിയണം. എന്നിട്ട്, നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയവരില്‍ നിന്ന് കേരളത്തില്‍ കൂടുതല്‍ പേരിലേക്ക് വൈറസ് വ്യാപനം ഉണ്ടാകാതെ അടിയന്തരമായി തടയണം. എന്നും സൂചിപ്പിച്ചാണ് വി. മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

അതേസമയം, നിസാമുദ്ദീന്‍ മസ്ജിദിലെ തബ് ലീഗ് സമ്മേളനത്തിലും തമിഴ്‌നാട്ടിലെ സമ്മേളനത്തിലും പങ്കെടുത്ത് കേരളത്തിലേക്ക് മടങ്ങിയെത്തിയവര്‍ 310 പേരുണ്ടെന്നാണ് വിവരം. നിസാമുദ്ദീനില്‍ ആദ്യഘട്ടത്തില്‍ പോയവരില്‍ മടങ്ങിയെത്തിയ 77 പേരെ നിരീക്ഷണത്തിലാക്കി. 160 പേര്‍ വിവിധ സംസ്ഥാനങ്ങളിലുണ്ട്. ഡല്‍ഹിയിലെ മര്‍ക്കസ് സന്ദര്‍ശിച്ചവരും മറ്റ് സംസ്ഥാനങ്ങളിലുണ്ട്. കേരളത്തില്‍ നിന്നുള്ള പലരും ഡല്‍ഹി നിസാമുദ്ദീനിലെത്തിയ ശേഷം ഇതര സംസ്ഥാനങ്ങളിലേക്ക് പോയി. ലോക്ക് ഡൗണിന് തൊട്ടുമുമ്പ് യാത്രയിലായവര്‍ അതാത് സ്ഥലത്ത് കുടുങ്ങി. യു.പിയില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്‌റയ്ക്കിടെയാണ് എറണാകുളത്തു നിന്നുള്ള 12 പേര്‍ ബംഗളുരുവിലെത്തിയത്. കഴിഞ്ഞ 24ന് തിരുവനന്തപുരത്തെത്തിയ ഡല്‍ഹി വിമാനത്തിലും നിസ്സാമുദ്ദീന്‍ സന്ദര്‍ശിച്ചവരുണ്ടായിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത മലയാളികളുടെ വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കൈമാറി. ഇതുവരെ കണ്ടെത്തിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ബാക്കിയുള്ളവരെ കണ്ടെത്താന്‍ ശ്രമം ഊര്‍ജിതമായി തുടരുന്നുവെന്നാണ് വിവരം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ജനയുടെ അമ്മ പറഞ്ഞത് പച്ചക്കള്ളം ; അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല; പൊലീസ് വെളിപ്പെടുത്തുന്നു  (40 minutes ago)

പുസ്തകവും സിനിമയുമെല്ലാം കൊലപാതക രീതിയെ സ്വാധീനിച്ചു; പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിക്കാൻ പ്രേരണ നൽകിയ ആ ക്രൂരനെ വെളിപ്പെടുത്തി സൂരജ് ; കാരണം കേട്ട പോലീസ് പോലും ഞെട്ടി  (1 hour ago)

പ്രവാസികളെ.. ജീവനിൽ കൊതിയില്ലേൽ നാളെ മുതലുള്ള മൂന്നാം ഘട്ട വിമാനത്തിൽ കേറിക്കോ.. കാരണം ഞെട്ടിക്കുന്നത്  (1 hour ago)

സ്വന്തം നാട്ടുകാരെക്കുറിച്ച്‌ മുഖ്യമന്ത്രിമാര്‍ക്ക് ഇങ്ങനെ ചിന്തയില്ലാതായാല്‍ എന്ത് ചെയ്യും; കേരളാ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച്‌ കേന്ദ്ര മന്ത്രി  (1 hour ago)

കോ​വി​ഡ് ഭീ​തി ഒ​ഴി​യു​ന്ന​തു വ​രെ നെ​ഹ്റു കു​ടും​ബ​ത്തെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കണം; വിവാദ പരാമർശവുമായി ബിജെപി എം​പി  (2 hours ago)

42 വയസുള്ള ഒരു രോഗിയുടെ അപ്രതീക്ഷിത മരണത്തെക്കുറിച്ച് കിംസ് അധികൃതർ പറയുന്നതിങ്ങനെ....  (2 hours ago)

സിനിമ സെറ്റ് തകർത്ത പ്രതിയെ പോലീസ് തൂക്കി ; കേസിലെ പ്രതിയും ബജ്‌റംഗ്ദള്‍ ജില്ലാ പ്രസിഡന്റുമായ രതീഷ് മലയാറ്റൂരിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തു  (2 hours ago)

ഭക്തജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുംവിധം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത് നിര്‍ഭാഗ്യകരം; വസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു  (3 hours ago)

കേരളത്തില്‍ പാലക്കാട് മാത്രം കൊവിഡ് സമൂഹവ്യാപന സാധ്യത ശക്തം...  (3 hours ago)

ചൈന സ്വന്തം പൗരന്മാരെ ഇന്ത്യയിൽ നിന്നും തിരിച്ചുവിളിക്കുന്നു..  (3 hours ago)

ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റിൽ  (3 hours ago)

കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ നാല് മലയാളികള്‍ മരിച്ചു  (3 hours ago)

"മി​ന്ന​ല്‍ മു​ര​ളി' സി​നി​മ​യു​ടെ സെ​റ്റ് ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍  (3 hours ago)

ക്വാറന്‍റീന്‍ നിയമം ലംഘിച്ച് സദാനന്ദ ഗൗഡ..  (3 hours ago)

ഉത്രയെ കല്യാണം കഴിച്ചത് മാനസികമായി ചെറിയ വെല്ലുവിളി നേരിടുന്നു എന്ന് മനസിലാക്കി; സൂരജ് ലക്‌ഷ്യം വച്ചത് സ്വത്ത്  (4 hours ago)

Malayali Vartha Recommends