തീയും പുകയും മൂലം ഗതാഗതം തടസ്സപ്പെട്ടു
ഇന്നലെ രാവിലെ 11-ന് കൊട്ടിയം മൈലക്കാട് ഭാഗത്ത് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.
വീടിന് സമീപം കൂട്ടിയിട്ടിരുന്ന മാലിന്യം കത്തിച്ചതിനെ തുടര്‍ന്ന് ഉയര്‍ന്ന പുകയും തീയും കാരണമാണ് ഗതാഗത തടസ്സം ഉണ്ടായത്. പുക ശ്വസിച്ച് ഒട്ടേറെപ്പേര്‍ക്ക് ശ്വാസ തടസ്സം ഉണ്ടായി.
കടപ്പാക്കടയില്‍ നിന്നുള്ള അഗ്നി രക്ഷാ സേനാംഗങ്ങള്‍ സ്റ്റേഷന് ഒാഫിസര്‍ ബി.ബൈജുവിന്റെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ ശ്രമിച്ചാണ് തീ അണച്ചത്.
വീട്ടുടമയ്ക്കെതിരെ കൊട്ടിയം പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha