'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം

നെടുമ്പാശ്ശേരിയിൽ അമിതവേഗത്തിലെത്തിയ മിനികൂപ്പർ കാറിടിച്ച് മൂന്ന് വിദ്യാർത്ഥികൾ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധവും കയ്യേറ്റശ്രമവും. അങ്കമാലി താലൂക്ക് ആശുപത്രിയിൽ പ്രതിയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. "നിന്റെ വാപ്പ എവിടെടാ?" എന്ന് ആക്രോശിച്ചുകൊണ്ട് ചില യുവാക്കൾ പ്രതിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇതിനിടയിൽ പ്രതിക്ക് മുഖത്ത് അടിയേൽക്കുകയും ചെയ്തു. തുടർന്ന് പൊലീസിന്റെ സമയോചിതമായ ഇടപെടലിലാണ് ഇവരെ പിന്തിരിപ്പിച്ചത്.
ഞായറാഴ്ച പുലർച്ചെയായിരുന്നു നാടിനെ ഞെട്ടിച്ച ഈ ദാരുണ അപകടം നടന്നത്. കൊച്ചിയിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാർത്ഥികളായ ഗോപിക, ദേവിക, ഇയാസ് എന്നിവരാണ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ മിനികൂപ്പർ ഇടിച്ചുണ്ടായ അപകടത്തിൽ തൽക്ഷണം മരിച്ചത്. ആലപ്പുഴ ആലിശ്ശേരി സ്വദേശി സജീവ് ജമാലിന്റെയും ഓൺലൈൻ വസ്ത്ര വ്യാപാര സ്ഥാപനമായ 'ഇഹ ഡിസൈൻസി'ന്റെ ഉടമ നൂഹ സജീവിന്റെയും മകനും, കൊച്ചിയിലെ സ്വകാര്യ കോളേജിലെ ബി.കോം വിദ്യാർത്ഥിയുമായ സുഹൈൽ സജീവ് (19) ആണ് ഈ അപകടത്തിന് കാരണക്കാരനായത്.
അപകടത്തിന് തൊട്ടുപിന്നാലെ സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരോട് "കേസെല്ലാം എന്റെ വാപ്പ നോക്കിക്കോളും" എന്ന് പറഞ്ഞ് പ്രതി തട്ടിക്കയറിയിരുന്നു. പണക്കൊഴുപ്പിന്റെ അഹങ്കാരത്തിൽ പാവപ്പെട്ട മൂന്ന് ജീവനുകളെ റോഡിൽ ഇല്ലാതാക്കിയ പ്രതിക്കെതിരെ വലിയ പ്രതിഷേധമാണ് ജനങ്ങളുടെ ഭാഗത്തുനിന്നും ഉയരുന്നത്. 215 കിലോമീറ്റർ വേഗതയിൽ കാർ പായിക്കുന്ന പ്രതിയുടെ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ച പ്രതിയെ വൈദ്യപരിശോധന കഴിഞ്ഞിറങ്ങുന്ന വേളയിലാണ് ആളുകൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. സംഭവത്തെ തുടർന്ന് ആശുപത്രിസരിസരത്ത് വലിയ തോതിൽ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു.
അപകടം നടന്ന സമയം പിന്നാലെ ഓടിക്കൂടിയ നാട്ടുകാരോട് സുഹൈൽ സജീവ് തട്ടിക്കയറിയിരുന്നു. വാഹനത്തിൽനിന്ന് സുഹൈലിനോട് പുറത്തേക്കിറങ്ങാൻ പറഞ്ഞെങ്കിലും ഇയാൾ കൂട്ടാക്കിയില്ല. ഡോർ വലിച്ചുതുറക്കാൻ ശ്രമിച്ച നാട്ടുകാരോട് ഡോറിന്റെ സെൻസർ കേടാകുമെന്ന് പറഞ്ഞ് പ്രതി തർക്കിച്ചു. ഇതിനുപിന്നാലെയാണ് കേസും കാര്യവുമെല്ലാം തന്റെ വാപ്പ നോക്കിക്കോളുമെന്ന് ആക്രോശിച്ചത്. സംഭവത്തിൽ സുഹൈലിനെതിരേ കുറ്റകരമായ നരഹത്യാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം, സുഹൈൽ സജീവിന് മദ്യം നൽകിയ ബാറുകൾക്കെതിരേ കേസെടുക്കാൻ എക്സൈസ് മന്ത്രി നിർദേശം നൽകി. 19-കാരനായ പ്രതിക്ക് നിയമവിരുദ്ധമായി മദ്യം നൽകിയതിനാണ് നടപടി. സുഹൈൽ സജീവിന് മദ്യം നൽകിയ ബാറുകൾ കണ്ടെത്തി നടപടി സ്വീകരിക്കാനാണ് എക്സൈസ് മന്ത്രി ലിജു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. നിയമപ്രകാരം 23 വയസ്സാണ് കേരളത്തിൽ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. ഇത് ലംഘിച്ചതിനാണ് ബാറുകൾക്കെതിരേയും നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരിക്കുന്നത്.
അപകടത്തിന് മുൻപ് സുഹൈൽ സജീവ് മൂന്ന് ബാറുകളിൽനിന്നായി മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ശനിയാഴ്ച രാത്രി മുതൽ മൂന്ന് ബാറുകളിൽനിന്നാണ് പ്രതി മദ്യപിച്ചിരുന്നത്. പൊലീസിന്റെ ചോദ്യംചെയ്യലിൽ താൻ ഒരു ബിയർ മാത്രമേ കഴിച്ചിട്ടുള്ളൂ എന്നായിരുന്നു പ്രതിയുടെ മൊഴി. എന്നാൽ, പ്രതിയുടെ മൊബൈൽഫോൺ പരിശോധിച്ചതോടെയാണ് മൂന്ന് ബാറുകളിൽനിന്ന് മദ്യപിച്ചതിന്റെ തെളിവുകൾ ലഭിച്ചത്. എല്ലാ ബാറുകളിൽനിന്നും മദ്യപിക്കുന്നതിന്റെ വീഡിയോ പ്രതി മൊബൈൽഫോണിൽ ചിത്രീകരിച്ചിരുന്നു. ഇതാണ് തെളിവായി മാറിയത്.
പിറന്നാള്‍ സമ്മാനമായി മാതാവ് വാങ്ങിനല്‍കിയ പ്രിയപ്പെട്ട ആഡംബര കാറാണ് മദ്യപിച്ച് അമിത വേഗത്തിലോടിച്ച് തൃക്കാക്കര സ്വദേശിയായ സുഹൈല്‍ മൂന്ന് പേരുടെ ജീവനെടുത്തത്. രാജഗിരി കോളജിലെ ബിരുദ വിദ്യാര്‍ത്ഥിയായ സുഹൈലിന് കോളജില്‍ പോകാന്‍വേണ്ടി ഏറെ ആഗ്രഹിച്ചു വാങ്ങിയ 'മിനി കൂപ്പര്‍' കാറാണ് ഈ ദുരന്തത്തിന് കാരണമായത്. വിഡിയോ സമ്മാനമായി നല്‍കുന്ന വിഡിയോ സുഹൈലിന്റെ മാതാവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഡിസംബറില്‍ പിറന്നാളായിരുന്നുവെങ്കിലും അന്ന് വണ്ടി ഇറക്കാന്‍ പറ്റിയില്ല. ഇതാണ് ഇളയ ആള്. ആള് ഭയങ്കര ബോഡി ബില്‍ഡര്‍ ഒക്കെയാണ്. മിസ്റ്റര്‍ കേരളയുടെ കോമ്പറ്റീഷനില്‍ ഇറങ്ങാന്‍ പോകുന്നയാളാണെന്നും വിഡിയോയില്‍ പറയുന്നുണ്ട്.
രാത്രി 1:45 ഓടെയാണ് എയര്‍പോര്‍ട്ട് റോഡില്‍ അപകടം നടക്കുന്നത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന മൂന്ന് പേരുടെ പിന്നിലേക്ക് അമിതവേഗതയില്‍ പാഞ്ഞെത്തിയ ആഡംബര കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ മൂവരുടെയും തലയ്‌ക്കേറ്റ ഗുരുതര പരിക്കുകളാണ് മരണത്തിലേക്ക് നയിച്ചത്. ശക്തമായ ആഘാതത്തില്‍ കാറിന്റെ ബോണറ്റും മുന്‍വശത്തെ ഗ്ലാസും തകര്‍ന്നിരുന്നു. അപകടം നടന്നയുടന്‍ ഇതുവഴിയെത്തിയ ഒരു വനിതാ ഡോക്ടര്‍ പള്‍സ് നോക്കി ജീവന്‍ നഷ്ടപ്പെട്ടുവെന്ന് സ്ഥിരീകരിച്ചിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ സാക്ഷ്യപ്പെടുത്തുന്നു.
അപകടത്തിന് ശേഷം കാറിലുണ്ടായിരുന്നവര്‍ നാട്ടുകാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും, 'എയര്‍പോര്‍ട്ട് റോഡല്ലേ, വേഗത്തില്‍ ഓടിച്ചാല്‍ എന്താ, എന്റെ അപ്പ നോക്കിക്കോളും' എന്ന തരത്തില്‍ ധാര്‍ഷ്ട്യത്തോടെ സംസാരിച്ചതായും ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തുന്നുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ തന്നെയാണ് പ്രതികളായ സുഹൈലിനെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചത്.
വൈദ്യപരിശോധനയില്‍ പ്രതി മദ്യപിച്ചതായി തെളിഞ്ഞിട്ടുണ്ട്. ലഹരിവസ്തുക്കളോ രാസലഹരിയോ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാന്‍ പൊലീസ് കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണ്. സംഭവത്തില്‍ നരഹത്യയ്ക്ക് കേസെടുത്ത പൊലീസ്, കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. നിയമങ്ങളുടെ പഴുതുകളടച്ച് കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ പൊതുജനങ്ങളില്‍ നിന്നും ഉയരുന്നത്.
https://www.facebook.com/Malayalivartha

























