വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. പിണങ്ങോട് ഹൈസ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം സംഭവിച്ചത്.
നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ഇവരെ സമീപത്തെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചനകളുള്ളത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
https://www.facebook.com/Malayalivartha

























