വീട്ടുകാർ തമ്മിൽ കടുത്ത പക കൊണ്ടെത്തിച്ചത് തീവെപ്പില്‍! പെട്രോളുമായെത്തിയ യുവാവ് കതകു തുറന്നയുടന്‍ വീടിന്റെ ഉള്ളിലേക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി... തീവെച്ചയാള്‍ പൊള്ളലേറ്റു മരിച്ചു! കൊല്ലത്ത് സംഭവിച്ചത്...
ബന്ധുവിന്റെ വീടിനു പെട്രോള്‍ ഒഴിച്ചു തീവെച്ചയാള്‍ പൊള്ളലേറ്റു മരിച്ചു. കടവൂര്‍ സ്വദേശിയായ ശെല്‍വമണി (37) ആണ് മരിച്ചത്. അക്രമത്തില്‍ ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മയെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാവനാട് മീനത്തു ചേരി റൂബി നിവാസില്‍ ഗേര്‍ട്ടി രാജനാണ് (65) പൊള്ളലേറ്റത്. ഞായറാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. പെട്രോളുമായെത്തിയ യുവാവ് കതകു തുറന്നയുടന്‍ വീടിന്റെ ഉള്ളിലേക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
തടയാന്‍ ശ്രമിക്കുന്നതിനിടെ ഗേര്‍ട്ടി രാജനു പൊള്ളലേല്‍ക്കുകയായിരുന്നു. തീ കൊളുത്തുന്നതിനിടയില്‍ ശെല്‍വമണിയുടെ ശരീരത്തേക്കും പടരുകയായിരുന്നു. നാട്ടുകാര്‍ ഓടിയെത്തിയാണ് തീ കെടുത്തിയത്.
കൊല്ലം ചാമക്കടയില്‍ നിന്നെത്തിയ ഫയര്‍ ആന്‍ഡ് റസ്ക്യു സംഘം തീ പൂര്‍ണമായി കെടുത്തി ഗ്യാസ് സിലിണ്ടറുകള്‍ നിര്‍വീര്യമാക്കി. ശക്തികുളങ്ങര പൊലീസെത്തിയാണ് പൊള്ളലേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ബന്ധുവായ ശെല്‍വമണിക്ക് വീട്ടുകാരുമായുണ്ടായ തര്‍ക്കമാണ് തീവെപ്പില്‍ കലാശിച്ചതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ശെല്‍വമണി മരിച്ചത്. തീപിടുത്തത്തില്‍ ഫ്രിഡ്ജും ടി.വിയുമടക്കം ഗൃഹോപകരണങ്ങള്‍ പൂര്‍ണമായി കത്തിനശിച്ചു.
https://www.facebook.com/Malayalivartha