ഗ്യാസ് സിലിണ്ടര്‍ തുറന്നു വച്ച് വീടിനു തീകൊളുത്തി ഗൃഹനാഥന് ആത്മഹത്യ ചെയ്തു...
ഗ്യാസ് സിലിണ്ടര്‍ തുറന്നു വച്ച് വീടിനു തീകൊളുത്തി ഗൃഹനാഥന് ആത്മഹത്യ ചെയ്തു. കാഞ്ഞങ്ങാട് സ്വദേശിയായ പായിപ്പാട് വെള്ളാപ്പള്ളി ചാമക്കാല കോളനി ഭാഗത്ത് കാരികോട്ടാല് പുതുപ്പറമ്ബില്‍ പള്ളിക്കച്ചിറ കുഞ്ഞുരാമന് (അലക്സ് - 52) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. കുടുംബ കലഹത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഞായറാഴ്ച ഭാര്യയയുമായി വഴക്കിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഭാര്യയോടും മകളോടും സമീപത്തുള്ള ബന്ധുവീട്ടിലേക്ക് മാറാന്‍ നിര്‍ദേശിച്ചിരുന്നു.
ഇന്നലെ മഴ ശക്തമായതോടെ വീടിനുള്ളില്‍ കയറിയ കുഞ്ഞുരാമന് പുറത്തേയ്ക്കുള്ള വാതിലുകള്‍ കുറ്റിയിട്ടതിനുശേഷം ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഫോടന ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും വീട് മുഴുവന്‍ നിന്ന് കത്തുന്ന കാഴ്ചയാണ് കാണാനായത്. ചങ്ങനാശേരി, തിരുവല്ല എന്നിവിടങ്ങളില്‍നിന്ന് അഗ്നിശമനസേന എത്തിയാണ് തീയണച്ചത്.
"
https://www.facebook.com/Malayalivartha