Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിനെപ്പറ്റിയുള്ള വാസ്തവ വിരുദ്ധമായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ... കാസര്‍ഗോഡ് കോവിഡ് 19 രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലും ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച സാഹചര്യത്തിലും പ്രത്യേക പരിഗണനയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്

08 APRIL 2020 07:22 AM IST
മലയാളി വാര്‍ത്ത

xകാസര്‍ഗോഡ് മെഡിക്കല്‍ കോളേജിനെപ്പറ്റിയുള്ള വാസ്തവ വിരുദ്ധമായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കാസര്‍ഗോഡ് കോവിഡ് 19 രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലും ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച സാഹചര്യത്തിലും പ്രത്യേക പരിഗണനയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായ കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന്റെ അക്കാദമിക് ബ്ലോക്ക് 4 ദിവസം കൊണ്ട് 7 കോടി രൂപ ചെലവഴിച്ച് അത്യാധുനിക കോവിഡ് ആശുപത്രിയാക്കി മാറ്റുകയും ചെയ്തു. ഇത്രയേറെ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിനെപ്പറ്റി വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

24.03.2012ലാണ് കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിനായി കഴിഞ്ഞ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. എന്നാല്‍ അവരുടെ ഭരണകാലത്ത് ഭൂമി മുഴവനായി ഏറ്റെടുക്കുകയോ ആശുപത്രിയുടെ നിര്‍മ്മാണം തുടങ്ങുകയോ ചെയ്തില്ല. കഴിഞ്ഞ നിയമസഭാ പൊതുതെരഞ്ഞെടുപ്പിനും ഭരണം അവസാനിക്കുന്നതിനും തൊട്ട് മുമ്പ് 2016 ജനുവരിയി 28നാണ് അക്കാഡമിക് ബ്ലോക്കിന്റെ തറക്കല്ലിടല്‍ നടത്തിയത്. 2016 ഫെബ്രുവരി 25നാണ് നിര്‍മ്മാണം പ്രവര്‍ത്തനം തുടങ്ങിയത്. മാത്രമല്ല കാസര്‍ഗോഡ് വികസന പാക്കേജിന്റെ ഭാഗമായി അവര്‍ 6.19 കോടി രൂപ മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമാണ് ആവശ്യമായ ഭൂമി പൂര്‍ണമായി ഏറ്റെടുത്ത് 25 കോടിയിലധികം തുക ചെലവഴിച്ചാണ് അക്കാഡമിക് ബ്ലോക്ക് പണി പൂര്‍ത്തിയാക്കിയത്. മന്ത്രിതലത്തിലുള്‍പ്പെടെ വ്യത്യസ്ഥ തലങ്ങളില്‍ നിരവധി യോഗങ്ങള്‍ കൂടിയാണ് നിര്‍മ്മാണം ത്വരിതഗതിയിലാക്കിയത്.

2018 നവംബര്‍ 25ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ആശുപത്രി ബ്ലോക്കിന്റെ തറക്കല്ലിട്ടത്. 95.09 കോടി രൂപയാണ് ആശുപത്രിക്കായി വകയിരുത്തിയത്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ദ്രുതഗതിയില്‍ നടക്കുകയാണ്. 2020 സെപ്റ്റംബര്‍ മാസത്തോടുകൂടി ആശുപത്രി ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. മാത്രമല്ല 29.01 കോടി രൂപയുടെ ഹോസ്റ്റല്‍ ക്വാര്‍ട്ടേഴ്സ്, 8 ലക്ഷത്തിന്റെ കുടിവെള്ള സംവിധാനം, അക്കാഡമിക് ബ്ലോക്കിലെ 23 ലക്ഷത്തിന്റെ വെന്റിലേഷന്‍ സിസ്റ്റം, 80 ലക്ഷത്തിന്റെ ഇലിവേറ്റര്‍ സിസ്റ്റം എന്നിവയ്ക്കെല്ലാം ഈ സര്‍ക്കാരിന്റെ കാലത്താണ് അനുമതി നല്‍കിയത്.

മാര്‍ച്ച് 14ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒ.പി. തുടങ്ങുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ച് വരവേയാണ് കോവിഡ് ബാധയെത്തിയത്. തുടര്‍ന്നാണ് അത് മാറ്റിവച്ച് കോവിഡ് ആശുപത്രിയാക്കി മാറ്റിയത്. 200 ഓളം കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡുകളും 20 തീവ്ര പരിചരണ വിഭാഗങ്ങളുമാണ് സജ്ജമാക്കിയത്. ഒന്നാം ഘട്ടത്തില്‍ 7 കോടിയാണ് ഈ ആശുപത്രിയ്ക്കായി അനുവദിച്ചിട്ടുള്ളത്. ഇതെല്ലാം വസ്തുതയായിരിക്കെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ട ഈ സമയത്ത് അനാവശ്യ വിവാദങ്ങളുണ്ടാക്കരുതെന്നും മന്ത്രി വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (21 minutes ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (32 minutes ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (51 minutes ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (1 hour ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (1 hour ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (1 hour ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (2 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (2 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (2 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (2 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (3 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (3 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (3 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (3 hours ago)

Malayali Vartha Recommends