ഏപ്രില്‍ 6 വരെയുള്ള കണക്ക് പ്രകാരം കോവിഡ് പരിശോധനയില്‍ മുന്നില്‍ കേരളം
ഏപ്രില്‍ 6 വരെയുള്ള കണക്ക് പ്രകാരം കോവിഡ് സാംപിള്‍ പരിശോധനയില്‍ കേരളം മുന്നില്‍. 3.3 കോടി ജനങ്ങളുള്ള കേരളത്തില്‍ 1.07 ലക്ഷം പേരുടെ ടെസ്റ്റ് നടത്തി; 327 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇതേസമയം, 7.3 കോടി ജനങ്ങളുള്ള മധ്യപ്രദേശില്‍ 3323 പേരുടെ സാംപിള്‍ മാത്രമാണു പരിശോധിച്ചത്. 256 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു.
7.2 കോടി ജനങ്ങളുള്ള തമിഴ്നാട്ടിലാകട്ടെ സാംപിള്‍ പരിശോധന 5015 മാത്രം. ഇതില്‍ 621 പേര്‍ക്കു പോസിറ്റീവ് ആയി. 11.2 കോടി ജനങ്ങളുള്ള മഹാരാഷ്ട്രയില്‍ 17,563 പേരുടെ സാംപിള്‍ മാത്രമാണു പരിശോധിച്ചത്. ഇതില്‍ 868 പേര്‍ക്കു പോസിറ്റീവ് ആയി.
20 കോടി ജനങ്ങളുള്ള യുപിയില്‍ 6073 സാംപിള്‍ പരിശോധനയില്‍ 308 പേര് പോസിറ്റീവ്. 9.1 കോടി ജനങ്ങളുള്ള ബംഗാളില്‍ 1301 സാംപിള്‍ മാത്രം പരിശോധിച്ചു; 76 പോസിറ്റീവ്. ആന്ധ്രയില്‍ പരിശോധിച്ചത് 3141 സാംപിള്‍; പോസിറ്റീവ് 266.
എടുത്ത സാംപിളുകളുടെ എണ്ണവും പോസിറ്റീവ് ഫലം ലഭിച്ചതും തമ്മിലുള്ള അനുപാതപ്രകാരം 10 ലക്ഷത്തില്‍ 500 പേരുടെ സാംപിള്‍ എന്ന തോതില്‍ പരിശോധിച്ചാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുള്ള രോഗബാധിതരുടെ എണ്ണം. ബ്രാക്കറ്റില്‍ ഏപ്രില്‍ 6 വരെ റിപ്പോര്‍ട്ട് ചെയ്തത്.
കേരളം: 509 (327), മധ്യപ്രദേശ്: 2796 (256), മഹാരാഷ്ട്ര: 2777 (868), തമിഴ്നാട്: 4466 (621), യുപി: 5067 (308), ബംഗാള്‍: 2668 (76),ആന്ധ്രപ്രദേശ്: 2091 (266).
https://www.facebook.com/Malayalivartha