മദ്യം കിട്ടാനില്ല... ഒടുവിൽ തുണച്ചത് യൂട്യൂബ്; നാടുമുഴുവൻ ലഹരിയിലാക്കി ചാരായം വാറ്റ് തകർത്തു! ഓട്ടോ ഡ്രൈവര്‍ പിടിയില്‍; കൃഷ്ണപുരത്ത് അഞ്ചുപേര്‍ അറസ്റ്റിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ....
യൂട്യൂബ് സഹായത്തോടെ അനധികൃതമായി വാറ്റ് ചാരായം നിര്‍മിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍. നൂറനാട് ഇടപ്പോണ്നിലയ്ക്കല് പടിറ്റതില്‍ സുരേഷ്(47) നെയാണ് നൂറനാട് എക്സൈസ് റേഞ്ച് ഇന്സ്പെക്ടര്ക്ക്ഇ ആര് ഗിരിഷ്കുമാറും സംഘവും റെയ്ഡിലൂടെ പിടികൂടിയത്.
പ്രിവന്റീവ് ഓഫീസര്‍ മാരായ കെ സദാനന്ദന് ,ജി .സന്തോഷ് കുമാര്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അബ്ദുല്‍ റിയാസ്, സിനുലാല്‍, അനു, ശ്യാം,വനിത സിവില്‍ എക്സൈസ് ഓഫീസര്‍ അനിതാകുമാരി എക്സൈസ് ഡ്രൈവര്‍ സുനില്‍ കുമാര്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
അതേസമയം കൃഷ്ണപുരത്ത് വ്യാജ വാറ്റ് നിര്‍മ്മാണം നടത്തിയ സംഭവത്തിൽ അഞ്ച് പേര് പിടിയിലായി. വാടക വീട് കേന്ദ്രീകരിച്ച് നടന്ന വ്യാജ വാറ്റ് നിര്‍മാണ കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് അഞ്ചു പേരെ അറസ്റ്റ് ചെയ്തത് . ഇവരില്‍ നിന്ന് 60 ലിറ്റര്‍ കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി.
കായംകുളം ഗോവിന്ദമുട്ടം ചാപ്രയില്‍ വടക്കതില്‍ ബാബുരാജ് (33), പുള്ളിക്കണക്ക് വെളുത്തേരി വടക്കതില്‍ അനീഷ് (23), ചേരാവള്ളി വെളുത്തേരി പ്ലാമൂട്ടില്‍ തറയില്‍ മിഥുന് (22), പുള്ളിക്കണക്ക് കൊച്ചയ്യത്ത് പടീറ്റതില്‍ അനൂപ് (26), ഞക്കനാല്‍ ആശാന് പുരയിടത്തില്‍ അഭിലാഷ് (38)എന്നിവരെയാണ് മേനാത്തേരി ജംഗ്ഷന് സമീപമുള്ള വാടക വീട്ടില്‍ നിന്നു പോലീസ് പിടികൂടിയത്. എസ്ഐ ഷൈജു ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് റെയ്ഡ് നടത്തിയത്.
https://www.facebook.com/Malayalivartha