തിരൂരില്‍ പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് മരിച്ചു

മലപ്പുറം തിരൂരില്‍ സിഐ-യുടെ നേതൃത്വത്തില്‍ പട്രോളിന് ഇറങ്ങിയ പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് പാടത്ത് വീണ് മരിച്ചു.
തിരൂര്‍ കട്ടച്ചിറ സ്വദേശി നടിവരമ്പത്ത് സുരേഷ് ആണ മരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ രാത്രി 7 മണിയോട തിരൂര്‍ ബിപിയങ്ങാടി കട്ടചിറയിലാണ് സംഭവം നടന്നത്. നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിരൂര്‍ സിഐയുടെ നേതൃത്വത്തില്‍ പട്രോളിങ്ങിന് ഇറങ്ങിയ പൊലീസിന് കണ്ട് ഭയന്ന് ഓടിയപ്പോഴാണ് അപകടമുണ്ടായത്.
കൂടെയുള്ള ആളുകളെ പോലീസ് അറസ്റ്റ് ചെയ്യുന്നത് കണ്ടതോടെയാണ് ബാക്കിയുള്ള ആളുകള്‍ രക്ഷപ്പെടാനായി ഓടിയത്. സുരേഷ് ഓടി മറഞ്ഞവരുടെ സംഘത്തില്‍ ഉണ്ടായിരുന്നുവെന്ന് മനസ്സിലായതിനാല്‍, പോലീസ് സുരേഷിന്റെ വീട്ടില്‍ എത്തി അനേഷണം നടത്തിയപ്പോഴാണ് സുരേഷ് വീട്ടില്‍ എത്തിയിട്ടില്ലെന്ന് അറിയുന്നത്.
തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ വീടിന്റെ അടുത്തുള്ള പാടത്ത് സുരേഷ് വീണുകിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മരണം വിവരം അറിഞ്ഞ പോലീസ് വളരെ സമയം കഴിഞ്ഞാണ് ആശുപത്രിയില്‍ എത്തിയതെന്നും ആളുകളെ ഇപ്രകാരം പോലീസ് ഓടിക്കരുതെന്നും നാട്ടുകാര്‍ പരാതി പറഞ്ഞു. ജാഗ്രത നമുക്ക് ആവശ്യമാണെങ്കിലും ഈ രീതിയില്‍ പോലീസ് ഓടിക്കുന്നത് ശരിയായ ഒരു നടപടി അല്ല എന്ന് നാട്ടുകാര്‍ അഭിപ്രായപ്പെട്ടു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
https://www.facebook.com/Malayalivartha

























