Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാടിന്റെ പരിധിയില്‍ ഉള്‍പ്പെട്ട കരുവാരക്കുണ്ടില്‍ അമേഠി സ്വദേശികളടക്കമുള്ള തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യങ്ങളെത്തിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി... യുപിയിലെ അമേഠിയിലേക്ക് ഭക്ഷ്യവസ്തുക്കളും മരുന്നും അയച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി...

08 APRIL 2020 10:58 AM IST
മലയാളി വാര്‍ത്ത

യുപിയിലെ അമേഠിയിലേക്ക് ഭക്ഷ്യവസ്തുക്കളും മരുന്നും അയച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 3 വട്ടം പ്രതിനിധാനം ചെയ്ത മണ്ഡലത്തില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്മൃതി ഇറാനിയോടു രാഹുല്‍ തോറ്റിരുന്നു. പ്രദേശവാസികള്‍ക്ക് ഇവ വിതരണം ചെയ്യാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അദ്ദേഹം ചുമതലപ്പെടുത്തി.ഒരു ട്രക്ക് ലോഡ് ഗോതമ്പാണ് രാഹുല്‍ മണ്ഡലത്തില്‍ എത്തിച്ചത്.
സ്മൃതി പ്രതിനിധാനം ചെയ്യുന്ന അമേഠിയിലേക്ക് രാഹുല്‍ ഭക്ഷ്യധാന്യങ്ങളും സാനിറ്റൈസറുകളും എത്തിച്ചതിനു പിന്നാലെയാണ് യാദൃച്ഛികമെങ്കിലും ഒരു നടപടി. ഉണ്ടായിരിക്കുകയാണ്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാടിന്റെ പരിധിയില്‍ ഉള്‍പ്പെട്ട കരുവാരക്കുണ്ടില്‍ അമേഠി സ്വദേശികളടക്കമുള്ള തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യങ്ങളെത്തിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 35 അതിഥി തൊഴിലാളികള്‍ക്ക് സേവാഭാരതി പ്രവര്‍ത്തകര്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു. ഇരിങ്ങാട്ടിരി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്കാണ് ഭക്ഷ്യകിറ്റ് നല്‍കിയത്. കോവിഡ് മൂലം പണിയില്ലാതായ തൊഴിലാളികള്‍ക്കു ഭക്ഷണം കിട്ടുന്നില്ലെന്ന് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തൊഴിലാളി അമേഠിയിലെ സുഹൃത്തിനെ വിവരം അറിയിക്കുകയായിരുന്നു


മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍ അമേഠി സ്വദേശികളുള്‍പ്പെടെയുള്ള അതിഥിത്തൊഴിലാളികള്‍ കുടുങ്ങിയിട്ടുണ്ട്. ഇവര്‍ നാട്ടിലുള്ള ചിലരെ, തങ്ങള്‍ ഭക്ഷണംകിട്ടാതെ വിഷമിക്കുകയാണെന്ന് അറിയിച്ചു. ഇക്കാര്യം മന്ത്രി സ്മൃതി ഇറാനിയെ ബി.ജെ.പി.യുടെ പ്രാദേശിക നേതൃത്വം ധരിപ്പിച്ചു. അവര്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ സഹായം തേടി. മുരളീധരന്റെ നിര്‍ദേശപ്രകാരം സേവാഭാരതി പ്രവര്‍ത്തകര്‍ കരുവാരക്കുണ്ടിലെത്തി തൊഴിലാളികളെ കണ്ടു. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണ സാമഗ്രികള്‍ ഉടന്‍തന്നെ എത്തിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇവര്‍ക്ക് ഭക്ഷണം ഉറപ്പാക്കുമെന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ അറിയിച്ചു.
വയനാട് മണ്ഡലത്തിലെ സമൂഹ അടുക്കളയിലേക്ക് വേണ്ട സാധനങ്ങള്‍ നാളെ വിതരണം ചെയ്യുമെന്ന് അദ്ദേഹത്തിന്റെ വയനാട് ഓഫിസ് പ്രതിനിധി വ്യക്തമാക്കി.
വയനാട് മണ്ഡലത്തിലെ 51 പഞ്ചായത്തിലും അഞ്ച് മുന്‍സിപ്പാലിറ്റികളിലും തയാറാക്കിയിരിക്കുന്ന സമൂഹ അടുക്കളയിലേക്ക് 28,000 കിലോ അരിയാണ് രാഹുല്‍ ഗാന്ധി വാങ്ങി നല്‍കിയിരിക്കുന്നത്. ഇതില്‍ നിന്നും ഒരോ പഞ്ചായത്തിനും 500 കിലോ അരിയും, 50 കിലോ കടലയും 50 കിലോ പയറും വിതരണം ചെയ്യും.അദ്ദേഹത്തിന്റെ സ്വന്തം ചെലവിലാണ് ഭക്ഷണസാധനങ്ങള്‍ വാങ്ങിയത്. നാളെ തന്നെ ഇത് വിതരണം ചെയ്യും. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അവസാനിച്ചാല്‍ ഉടന്‍ തന്നെ കേരളത്തിലെത്തുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചിട്ടുണ്ട്.

വയനാട് ജില്ല കലക്ടര്‍, എംഎല്‍എമാര്‍, കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവരുമായി ഫോണില്‍ ബന്ധപ്പെട്ട രാഹുല്‍ ഗാന്ധി മണ്ഡലത്തിന് ആവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ വയനാട് ഓഫിസിന്റെ ചുമതലയുള്ള പ്രതിനിധി പറഞ്ഞു.
രണ്ട് അമേഠി സ്വദേശികള്‍ ഉള്‍പ്പടെ ഇരുപതോളം തൊഴിലാളികളാണ് ഭക്ഷണം കിട്ടാതെ കുടുങ്ങിയിരുന്നത്. ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണിവര്‍. പഞ്ചായത്ത് കൈകാര്യം ചെയ്യുമെന്ന് പറഞ്ഞ് ഏജന്റ് മുങ്ങിയതാണ് പ്രശ്‌നമായത്. പഞ്ചായത്തിന്റെ പട്ടികയില്‍ ഇവരുടെ പേരില്ലാത്തതിനാല്‍ സഹായം ലഭിച്ചതുമില്ല.

സൃഹൃത്ത് ബിജെപി നേതാക്കളുടെ സഹായത്തോടെ എംപിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയെ വിവരം അറിയിച്ചു. തുടര്‍ന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഓഫിസ് വഴി കേന്ദ്ര വിദ്യാഭ്യാസ മേല്‍നോട്ട സമിതി അംഗവും കരുവാരകുണ്ട് സ്വദേശിയുമായ എ.വിനോദുമായി ബിജെപി ഘടകം ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കു ഭക്ഷ്യകിറ്റുകള്‍ നല്‍കുകയായിരുന്നു.

താന്‍ മൂന്നുവട്ടം എം.പി.യായ അമേഠി മണ്ഡലത്തിലേക്ക് കഴിഞ്ഞമാസം രണ്ടു ഘട്ടങ്ങളിലായി രാഹുല്‍ ഭക്ഷ്യധാന്യങ്ങള്‍, സാനിറ്റൈസറുകള്‍, മാസ്‌കുകള്‍ എന്നിവ എത്തിച്ചിരുന്നു. അരി, ഗോതമ്പ് എന്നിവയ്ക്ക് പുറമെ 12000 കുപ്പി സാനിറ്റൈസറുകള്‍, ഇരുപതിനായിരം മുഖാവരണങ്ങള്‍, 10000 സോപ്പ് എന്നിവയാണ് രാഹുല്‍ എത്തിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയോട് 55,120 വോട്ടിനാണ് അമേഠിയില്‍ രാഹുല്‍ പരാജയപ്പെട്ടത്.

പരാജയപ്പെട്ടെങ്കിലും രാഹുല്‍ തന്റെ മണ്ഡലത്തെ മറന്നിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഹൃദയത്തില്‍ അമേഠി എക്കാലത്തുമുണ്ടെന്നും ഭക്ഷ്യധാന്യ വിതരണത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് എം.എല്‍.സി. ദീപക് സിങ് പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (21 minutes ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (32 minutes ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (51 minutes ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (1 hour ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (1 hour ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (1 hour ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (2 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (2 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (2 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (2 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (3 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (3 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (3 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (3 hours ago)

Malayali Vartha Recommends