മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നല്‍കി മോഹന്‍ലാല്‍... കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി ഘട്ടത്തില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ നടത്തുന്ന ഇടപെടലുകള്‍ ചരിത്രത്താളുകളില്‍ ഇടംപിടിക്കുമെന്ന് മോഹന്‍ലാല്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നല്‍കി മോഹന്‍ലാല്‍. പിണറായി വിജയന് അയച്ച കത്തില്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി ഘട്ടത്തില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ നടത്തുന്ന ഇടപെടലുകള്‍ ചരിത്രത്താളുകളില്‍ ഇടംപിടിക്കുമെന്ന് മോഹന്‍ലാല്‍.
'നമ്മള്‍ എല്ലാവരെയും സംബന്ധിച്ച് പരീക്ഷണഘട്ടമാണ് ഇത്. ഈ മഹാമാരിയെ നിയന്ത്രിച്ചു നിര്‍ത്താന്‍ ഞങ്ങള്‍ക്കായി താങ്കള്‍ നിര്‍ദേശിച്ച സുരക്ഷാ മുന്‍കരുതലുകളെയും മാര്‍ഗ്ഗനിര്‍ദേശങ്ങളെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു. ഈ പ്രതിസന്ധി മറികടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അങ്ങ് നേരിട്ട് നേതൃത്വം നല്‍കുന്നത് ചരിത്രത്തില്‍ തന്നെ ഇടം പിടിക്കാന്‍ പോവുകയാണ്. ഈ മഹാമാരിയെ നിയന്ത്രിക്കാനുള്ള അങ്ങയുടെ ഓഫീസിന്റെ മുന്‍കൈയില്‍ ഉണ്ടാവുന്ന ശ്രമങ്ങള്‍ക്കായി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന എളിയ സഹായം, 50 ലക്ഷം രൂപ ദയവായി സ്വീകരിക്കുക. താങ്കളുടെ ശ്രമങ്ങള്‍ തുടരുക സാര്‍. ഞങ്ങളുടെ ആശംസകള്‍ അങ്ങേയ്‌ക്കൊപ്പമുണ്ട്', എന്നാണ് മോഹന്‍ലാലിന്റെ കത്ത്.
ഇതാദ്യമായാണ് സിനിമാ രംഗത്തു നിന്നൊരാള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോവിഡ് പ്രതിരോധത്തിനായി പണം കൈമാറുന്നത്. നേരത്തെ സിനിമാമേഖലയിലെ ദിവസവേതനക്കാരെ സഹായിക്കുന്നതിനായി ഫെഫ്കയ്ക്ക് മോഹന്‍ലാല്‍ പത്തു ലക്ഷം രൂപ കൊടുത്തിരുന്നു.
ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ നല്‍കിയ ധനസഹായത്തിന്റെ വിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. കൊവിഡ് 19-മായി ബന്ധപ്പെട്ട് ലഭിക്കുന്ന സംഭാവനകള്‍ കൈകാര്യം ചെയ്യാനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി പതിനെട്ട് ബാങ്കുകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൌണ്ട് നമ്പര്‍ 2 എന്ന പേരില്‍ സബ് അക്കൌണ്ട് ആരംഭിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നടന്‍ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ജ്യോതി ലബോറട്ടറീസ് രാമചന്ദ്രന്‍ (മുംബൈ) രണ്ട് കോടി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരു കോടി, കല്യാണ്‍ സില്‍ക്സ് ഒരു കോടി
കിംസ് ആശുപത്രി ഒരു കോടി, തിരൂര്‍ അര്‍ബന്‍ ബാങ്ക് 67,15000 രൂപ, കടയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് 52 ലക്ഷം രൂപ നല്‍കിയതായി മുഖ്യമന്ത്രി പിണറായി പറഞ്ഞു.
ഇതിനിടെ നടന്‍ മോഹന്‍ലാല്‍ കൊവിഡ് ബാധിച്ച് മരിച്ചു എന്ന വ്യാജ സന്ദേശം സോഷ്യല്‍ മീഡിയ വഴി ചിലര്‍ പ്രചരിപ്പിക്കുന്നതായി പരാതി ഉയര്‍ന്നിരിക്കുകയാണ്.മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫയര്‍ അസോസിയേഷന്റെ സംസ്ഥാന പ്രസിഡണ്ടായ വിമല്‍ കുമാര്‍ അടക്കമുളളവരാണ് ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ശക്തമായ നടപടി സ്വീകരിക്കണം എന്നാണ് ഇവരുടെ ആവശ്യം.
മാര്‍ച്ച് പതിമൂന്ന് മുതലാണ് മോഹല്‍ലാല്‍ കൊവിഡ് ബാധിച്ച് മരിച്ചു എന്ന പ്രചാരണത്തിന്റെ തുടക്കം. വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് പ്രചാരണം നടക്കുന്നത് എന്നാണ് ആരോപണം. മോഹന്‍ലാല്‍ ഒരു സിനിമയില്‍ മരിച്ച് കിടക്കുന്ന രംഗത്തിലെ ചിത്രം ഉള്‍പ്പെടുത്തിയാണ് വ്യാജ പ്രചാരണം. തിരുവനന്തപുരം സ്വദേശി മോഹന്‍ലാല്‍ കൊവിഡ് ബാധിച്ച് മരിച്ചു എന്ന കുറിപ്പിനൊപ്പമാണ് വ്യാജ പ്രചാരണം നടക്കുന്നത്. പ്രചാരണം നടത്തിയെന്ന് പറയപ്പെടുന്ന വ്യക്തിയുടെ പേരും ചിത്രവും അടക്കം ഫാന്‍സ് പുറത്ത് വിട്ടിട്ടുണ്ട്.
വ്യാജ പ്രചാരണത്തിന് എതിരെ സൈബര്‍ സെല്ലിന് പരാതി നല്‍കിയിരിക്കുകയാണ് എന്ന് വിമല്‍ കുമാര്‍ പറഞ്ഞു. മാത്രമല്ല മോഹന്‍ലാലിന് എതിരെയുളള പ്രാചരണത്തിനെതിരെ പോലീസിനും പരാതി നല്‍കിയിട്ടുണ്ട്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച വ്യക്തിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിലെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. ശക്തമായ നടപടി ഇക്കാര്യത്തില്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിമല്‍ കുമാര്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha

























