തൊഴുത്തില്‍ പശുക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്ന പാത്രത്തിൽ കണ്ടെത്തിയത് പൂച്ചയുടെ തല! പുലര്‍ച്ചെ അഞ്ചരയോടെ അനില്‍ അക്കര എംഎല്‍എയുടെ വീട്ടിലെത്തിയ ആ അജ്ഞാതൻ ആരാണ്? അന്വേഷണവുമായി പോലീസ്! ആളുകളെ പേടിപ്പെടുത്താന്‍ ആസൂത്രിതമായി ചെയ്തതെന്ന് എംഎല്‍എയുടെ ആരോപണം

അനില്‍ അക്കര എംഎല്‍എയുടെ വീട്ടില്‍ പൂച്ചയുടെ തല കണ്ടെത്തി. തൃശൂര്‍ അടാട്ടുള്ള വീട്ടിലെ തൊഴുത്തില്‍ അനില്‍ അക്കര എംഎല്‍എയുടെ വീട്ടിൽ പശുക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്ന പാത്രത്തിലായിരുന്നു പൂച്ചയുടെ തല കണ്ടെത്തിയത്. പുലര്‍ച്ചെ അഞ്ചരയോടെ വീടിന് മുന്പില് ഒരാള്‍ നില്‍ക്കുന്നത് കണ്ടതായി അയല്‍വാസികള്‍ പറഞ്ഞതായി എംഎല്‍എ പറഞ്ഞു. ആളുകളെ പേടിപ്പെടുത്താന്‍ ആസൂത്രിതമായി ചെയ്തതാണെന്നാണ് എംഎല്‍എയുടെ ആരോപണം. സംഭവത്തില്‍ പേരാമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഈ മാസം 14ന് അവസാനിക്കും. ലോക്ക് ഡൗണിന് ശേഷം സ്വീകരിക്കേണ്ട നടിപടികളെക്കുറിച്ച് ഇന്ന് ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചേക്കും. സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സ്വീകരിച്ച നടപടികള്‍, നിലവിലെ സ്ഥിതിഗതികള്‍ തുടങ്ങിയവയെല്ലാം മന്ത്രിസഭായോഗം വിശദമായി ചര്‍ച്ച ചെയ്യും. അതേസമയം, സ്ഥിതി നിയന്ത്രണാധീനമായില്ലെങ്കില്‍ ലോക്ക്ഡൗണ്‍ നീട്ടേണ്ടി വരും.
അതിനാല്‍ ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനുള്ള സാധ്യതയാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുക.
നിലവിലെ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ അവസാനിപ്പിച്ചാലും കടുത്ത നിയന്ത്രണം തുടരാനാണ് സാധ്യത. എന്നാല്‍ ലോക്ക് ഡൗണ്‍ നീട്ടുന്നത് സംസ്ഥാനത്ത് കടുത്ത സാമ്ബത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നതും സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്. അതേസമയം, സാലറി ചാലഞ്ച് നിര്‍ബന്ധമായും നടപ്പാക്കാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചെങ്കിലും വിശദാംശങ്ങള്‍ക്കു രൂപം നല്‍കിയിരുന്നില്ല. അതിനാല്‍ ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സാലറി ചാലഞ്ച് നടപടികള്‍ക്കും അന്തിമ രൂപം നല്‍കും.
https://www.facebook.com/Malayalivartha

























