Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊണ്ടി മുതലിൽ തിരിമറി നടത്തിയെന്ന കേസ്.... ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്ന് വിധി പ്രസ്താവിക്കും


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..

നീട്ടാനൊരു കാലും അതില്‍ വരവീണ ഒരു വിരലെല്ലുമായി ഞാനും; കൊവിഡ് ക്കാലത്ത് തിരിച്ചുവരവിന്റെ സന്തോഷം പങ്കിട്ട് മഞ്ജുവാര്യര്‍

08 APRIL 2020 06:10 PM IST
മലയാളി വാര്‍ത്ത

കൊവിഡ് ക്കാലത്ത് അമ്മ ഗിരിജയുടെ എഴുത്തിലേക്കുള്ള തിരിച്ചുവരവിന്റെ സന്തോഷം പങ്കിട്ട് നടി മഞ്ജുവാര്യര്‍. കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഞ്ജുവാര്യര്‍ തന്നെയാണ് കത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. "ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ എഴുത്തിന്റെ ലോകത്തേക്ക് തിരിച്ച്‌ പോകുന്നു" എന്നാണ് മഞ്ജു കുറിച്ചത്. മക്കളായ മഞ്ജുവാര്യരേയും മധുവാര്യരേയും വീട്ടില്‍ ഒന്നിച്ച്‌ കിട്ടിയതിന്റെ സന്തോഷമാണ് കത്തില്‍ നിറയെ..

കത്തിന്റെ ഉള്ളടക്കം ഇങ്ങനെ ;

"ഇവിടെ എല്ലാവരും തിരക്കിലാണ്. കഥയെഴുത്തും ചര്‍ച്ചകളുമായി തിരക്കുള്ള ഒരാള്‍. സിനിമാഭിനയവും നൃത്തവും ഒക്കെയായി തിരക്കായി, മാസത്തില്‍ ഒന്നോ രണ്ടോ ദിവസമെങ്കിലും വീണു കിട്ടുന്ന ഒഴിവില്‍ വിശ്രമിക്കാനെത്തുന്ന മറ്റൊരാള്‍. ഇവര്‍ രണ്ട് പേരും ഇപ്പോള്‍ ഈ വീട്ടില്‍ എന്നെക്കാള്‍ തിരക്കായി ഓടി നടക്കുന്നു. ഒരാളുടെ കൈയ്യില്‍ ചൂല്. മറ്റേയാളുടെ കൈയ്യില്‍ നിലം തുടയ്ക്കുന്ന മോപ്പ്. കുറച്ച്‌ കഴിയുമ്ബോള്‍ ഒരാള്‍ ചിരവപ്പുറത്ത്. തേങ്ങ, തുരുതുരെ ചിരകി ഇലയില്‍ വീഴുന്നു. അതില്‍ നിന്നും കൈയ്യിട്ടു വാരിത്തിന്നാന്‍ മറ്റേയാള്‍,

എന്താദ്..കഥ.. എനിക്ക് ചിരിയാണ് വരുന്നത്, പ്രകൃതി വിഭവങ്ങളോട് താത്പര്യമില്ലാതിരുന്നവര്‍ ഇപ്പോള്‍ ചക്കയും മാങ്ങയുമൊക്കെ ഇഷ്ടഭോജ്യങ്ങളാക്കിയിരിക്കുന്നു. അടുക്കളയും സജീവം. പച്ചക്കറി അരിയലും പാത്രം കഴുകലും അതൊക്കെ തുടക്കലും, അതാത് സ്ഥാനത്ത് കമഴ്ത്തി വക്കലും..ഒക്കെ പഠിച്ചിരിക്കുന്നു, ആ കുട്ടി.. മധുവിന്റെ ഭാര്യ അനു.. ഇതൊക്കെ കൃത്യമായി എങ്ങനെ ചെയ്യുന്നു ആവോ.. പാവം നഗരത്തില്‍ വളര്‍ന്ന കുട്ട്യാണ്,​ എന്നിട്ടും..

പാചകമെങ്കിലും സ്വയം ചെയ്യണം എന്നെനിക്ക് വാശിയാണ്. കുട്ടികള്‍ക്ക് ഇഷ്ടമുള്ളതൊക്കെ പാചകം ചെയ്ത് കൊടുക്കുമ്ബോള്‍ അവരുടെ കണ്ണുകളില്‍ കാണുന്ന ഒരു തിളക്കുമണ്ട്. അതെനിക്ക് ഏറെ ഇഷ്ടമാണ്. മാധേട്ടനും അങ്ങനെ ആയിരുന്നു. ഇഷ്ടമുള്ള വിഭവങ്ങള്‍ പറയാതെ തന്നെ മേശപ്പുറത്തെത്തുമ്ബോഴത്തെ ആ മുഖത്തെ സന്തോഷവും കണ്ണുകളിലെ തിളക്കവും. പാചകം തീരുമ്ബോഴേക്കും അടുക്കള ജനത്തിരക്കുള്ള ഒരു കവലയാകും. രാഷ്ട്രീയവും സിനിമയും തമാശകളും ഗെയിം കളിക്കലും ഒക്കെ അവിടെയാവും പിന്നെ. അതിന്റെയൊക്കെ ഇടയില്‍ ഒന്നും അറിയില്ലെങ്കിലും എന്തെങ്കിലുമൊക്കെ അഭിപ്രായങ്ങള്‍ പറഞ്ഞ് അവരുടെ കളിയാക്കലുകള്‍ ഏറ്റുവാങ്ങുന്നതും ഒരു രസം തന്ന്യാണേ.. അമ്മ അവിടെപ്പോയി കാലുനീട്ടി ഇരുന്നാല്‍ മതി എന്നാണ് അനുവിന്റെ കല്‍പ്പന. അതിന് പാകത്തിന് നീട്ടാനൊരു കാലും അതില്‍ വരവീണ ഒരു വിരലെല്ലുമായി ഞാനും.

അങ്ങനെ കാല്‍നീട്ടി ഇരിക്കുമ്ബോഴും എന്റെ ചെവികള്‍ ആനന്ദം അനുഭവിക്കുന്നുണ്ട്. അടച്ചിട്ട വാതിലിന് പിന്നില്‍ മഞ്ജുവിന്റെ നൃത്തച്ചുവടുകളുടെ പരിശീലന താളങ്ങള്‍.. എന്റെ കാലിന്, പക്ഷേ ആഗ്രഹമുണ്ടെങ്കിലും അതിനൊക്കെ വിലക്ക് വന്നിരിക്കുന്നു. ഒരു അഞ്ച് ആഴ്ചക്കാലത്തേക്ക്. ആവണിയാണെങ്കില്‍ ഇടയ്ക്കിടെ എത്തും മുത്തുവിനെ തേടി. ഗെയിം കളിക്കാന്‍. പാവം ബോറടിക്കുന്നുണ്ടാവും കൂട്ടുകാര്‍ അടുത്തൊന്നും ഇല്ലാത്തതുകൊണ്ട് അച്ഛനും അമ്മയും മുത്തുവും മേമയും ഒക്കെ അവളുടെ കളിക്കൂട്ടുകാരാവുന്നു,അവളുടെ സ്ഥിരം കളിക്കൂട്ടുകാരനാവുമായിരുന്ന 'മാട്ടന്‍' ഇനി ഒരിക്കലും കൂടെ കളിക്കാന്‍ ഉണ്ടാവില്ലെന്ന് ആവണിയും മനസിലാക്കിയിരിക്കുന്നു.

മഹാമാരി താണ്ഡവം തുടങ്ങിയപ്പോഴാണ് ഷൂട്ംഗ് നിര്‍ത്തി ആദ്യം മഞ്ജുവും പിന്നെ മധുവും കുടുംബവും എത്തിയത്. ഇത്രയും ദിവസങ്ങള്‍ ഞങ്ങള്‍ ഒരുമിച്ച്‌ ഉണ്ടാകുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. മാധേട്ടനും കൂടെ ഉണ്ടായിരുന്നുവെങ്കില്‍ ..ഇടയ്ക്കിടെ ഓര്‍ത്ത് പോകുന്നു കൊറോണ കാരണം വീട്ടിലെ ജോലിക്കാര്‍ക്കും അവധി കൊടുത്തു. ഇപ്പോള്‍ ഇവിടെ എല്ലാവരും ജോലിക്കാരാവുന്ന.. ജോലിയൊന്നും ചെയ്ത് മുന്‍പരിചയമല്ലാത്ത താത്കാലിക ജോലിക്കാര്‍.. അങ്ങനെ ഇവിടെ ഞങ്ങള്‍ എല്ലാവരും തിരക്കിലാണ്.. അങ്ങനെ ഒരു കൊറോണക്കാലം..''

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ...  (19 minutes ago)

ഡിസംബർ 27-ന് പ്രതിദിന വിൽപന നടന്നത് 5.13 ലക്ഷം ലഡ്ഡു  (38 minutes ago)

തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു....  (54 minutes ago)

ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി...  (1 hour ago)

ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇ  (1 hour ago)

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (9 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (9 hours ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (10 hours ago)

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍  (10 hours ago)

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  (10 hours ago)

ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമഹാസഭ നേതാവ്  (10 hours ago)

വര്‍ഗീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി  (10 hours ago)

ദേശീയപാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം  (11 hours ago)

പുതുവര്‍ഷ പരിപാടിക്കിടെ പൊലീസ് ലാപ്‌ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി  (11 hours ago)

ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്  (11 hours ago)

Malayali Vartha Recommends