കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിനൊപ്പം താനുണ്ടെന്ന് അല്ലു അര്ജുന്
കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കിയിരിക്കുകയാണ് തെലുങ്ക് സിനിമാ താരം അല്ലു അര്ജുന്. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിനൊപ്പം താനുണ്ടെന്ന് അല്ലു അര്ജുന് അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. മുന്‍പ് പ്രളയകാലത്തും കേരളത്തിന് കൈത്താങ്ങായി അല്ലു അര്ജുന് എത്തിയിരുന്നു. തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങള്‍ക്കും അല്ലു അര്ജുന് സംഭാവന നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha