Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...

കോവിഡിനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 'വാര്‍ റൂം'

09 APRIL 2020 06:11 AM IST
മലയാളി വാര്‍ത്ത

സെക്രട്ടേറിയേറ്റ് കന്റോണ്‍മെന്റ് ഗേറ്റിലേയും പരിസരത്തെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ സമയം 8.50 ആകുമ്പോള്‍ തന്നെ ജാഗ്രതയിലാകും. ഒന്‍പതു മണിയാകുമ്പോള്‍ സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെ മുഖ്യമന്ത്രിയുടെ ഒന്നാം നമ്പര്‍ വാഹനം സെക്രട്ടേറിയറ്റ് ഗേറ്റ് കടന്ന് നോര്‍ത്ത് ബ്ലോക്കിന്റെ മുന്നിലെത്തും. സുരക്ഷാ ജീവനക്കാരുടെ സല്യൂട്ട് സ്വീകരിച്ച് ലിഫ്റ്റില്‍ മൂന്നാം നിലയിലെ മുറിയിലേക്ക്. മുഖ്യമന്ത്രി ഓഫിസിലെത്തിയാല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍.മോഹനും സെക്രട്ടറി എം.ശിവശങ്കര്‍ ഐഎഎസും കാണാനെത്തും. പ്രധാന സംഭവങ്ങളും യോഗങ്ങളുടെ സമയവും അറിയിക്കും. ആവശ്യമായ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി നല്‍കും. അടിയന്തര ഫയലുകള്‍ നോക്കും. ഇപ്പോള്‍ മിക്ക ദിവസങ്ങളിലും ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് മുഖ്യമന്ത്രിയുടെ ആദ്യ സന്ദര്‍ശക. കോവിഡ് സംബന്ധിച്ച സംസ്ഥാനത്തിന്റെ സ്ഥിതി ആരോഗ്യമന്ത്രി മുഖ്യമന്ത്രിയെ ധരിപ്പിക്കും. പിന്നാലെ ചീഫ് സെക്രട്ടറി, ഡിജിപി, ധനകാര്യ സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരെത്തി കാര്യങ്ങള്‍ വിശദീകരിക്കും. വിഡിയോ കോണ്‍ഫറന്‍സുണ്ടെങ്കില്‍ അതില്‍ പങ്കെടുത്തശേഷം ശേഷിക്കുന്ന സന്ദര്‍ശകരെയും കണ്ട് ഒരു മണിക്ക് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കു പോകും. തിരികെയെത്തുന്നത് വൈകിട്ട് മൂന്നിന്.

ഒന്നാം നിലയിലുള്ള പുതിയ കോണ്‍ഫറന്‍സ് ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കൊറോണ അവലോകന യോഗം നടക്കുമ്പോള്‍ മുഖ്യമന്ത്രി നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുമ്പോഴെല്ലാം യെസ് സര്‍.. എന്ന് ഉദ്യോഗസ്ഥരുടെ മറുപടി. ''പതിവു പല്ലവി വേണ്ട. കാര്യങ്ങള്‍ കൃത്യമായി ചെയ്തു കാണിക്കണം. ഉദ്യോഗസ്ഥര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ പരിഹരിക്കും.''- മുഖ്യമന്ത്രിയുടെ ഈ മറുപടിയില്‍ ഉദ്യോഗസ്ഥരുടെ പതിവ് 'യെസ് സര്‍' അവസാനിച്ചു.

വൈകിട്ട് നാലിനുള്ള അവലോകനയോഗത്തിന് കൃത്യസമയത്ത് മുഖ്യമന്ത്രി എത്തും. സമയകൃത്യതയില്‍ വിട്ടുവീഴ്ചയില്ല. മറ്റുള്ളവരും അതു പാലിക്കണമെന്ന് മുഖ്യമന്ത്രിക്ക് നിര്‍ബന്ധമുണ്ട്. വിശദമായ തയാറെടുപ്പോടെയാകണം വകുപ്പു മേധാവികള്‍ യോഗത്തിനെത്തേണ്ടത്. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരമുണ്ടാകണം. വീഴ്ചകള്‍ ചൂണ്ടിക്കാട്ടി തിരുത്തും, പ്രോത്സാഹിപ്പിക്കും. കോവിഡ് 19 രോഗത്തെ മെരുക്കുന്നതില്‍ കേരളം ലോകശ്രദ്ധനേടുമ്പോള്‍ അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതു മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു 'വാര്‍ റൂമാണ്'. പിന്നിട്ട ദിവസങ്ങളില്‍ ജനം ജാഗ്രതയോടെ കാതോര്‍ക്കുന്ന കോവിഡ് അവലോകന വാര്‍ത്താസമ്മേളനത്തിലെ പ്രഖ്യാപനങ്ങള്‍ ഈ വാര്‍ റൂമിന്റെ ഉല്‍പ്പന്നവും.

മുഖ്യമന്ത്രി വൈകിട്ട് ഓഫിസിലെത്തുമ്പോള്‍ പ്രസ് സെക്രട്ടറി പി.എം.മനോജ് അന്നത്തെ പ്രധാന സംഭവങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കും. പ്രൈവറ്റ് സെക്രട്ടറിയും പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശനും അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനും ഓഫിസിലെത്തിയ പരാതികളും ഇടപെടലുകളും കേന്ദ്രത്തില്‍നിന്നുള്ള അറിയിപ്പുകളും മുഖ്യമന്ത്രിയോട് വിശദീകരിക്കും. വകുപ്പുകളുടെ ഇടപെടല്‍ സംബന്ധിച്ച നോട്ടുകളും കൈമാറും.

അവലോകന യോഗത്തിനായി നോര്‍ത്ത് ബ്ലോക്കിലെ ഒന്നാം നിലയിലുള്ള കോണ്‍ഫറന്‍സ് ഹാളില്‍ നാലു മണിക്കാണ് മുഖ്യമന്ത്രി എത്തുന്നത്. ആരോഗ്യമന്ത്രി കെ.കെ.ശൈലജ, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസ്, ആരോഗ്യ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത, റവന്യൂ സെക്രട്ടറി ഡോ.വി.വേണു, പൊതുഭരണ സെക്രട്ടറി ജ്യോതിലാല്‍ തുടങ്ങി പ്രധാന വകുപ്പുകളുടെ സെക്രട്ടറിമാരും ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ഫയര്‍ഫോഴ്‌സ് മേധാവി എ.ഹേമചന്ദ്രന്‍ തുടങ്ങിയ ഉദ്യോഗസ്ഥരും ദുരന്തനിവാരണ അതോറിറ്റിയുടെ പ്രതിനിധികളും യോഗത്തിനുണ്ടാകും.

കോവിഡ് വ്യാപനം സംബന്ധിച്ച കണക്കുകള്‍ മന്ത്രി കെ.കെ.ശൈലജ യോഗത്തില്‍ വിശദീകരിക്കും. പിന്നീട് ആരോഗ്യ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ ലോകത്തെയും രാജ്യത്തെയും കോവിഡ് വ്യാപനം സംബന്ധിച്ചും കേരളത്തില്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും പവര്‍പോയിന്റ് പ്രസന്റേഷന്‍ അവതരിപ്പിക്കും. ചീഫ് സെക്രട്ടറി ടോം ജോസ് തന്റെ അധ്യക്ഷതയില്‍ നേരത്തെ നടന്ന സെക്രട്ടറിമാരുടെ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കും. പിന്നീട് ഓരോ വകുപ്പ് മേധാവികളും സംസാരിക്കും. അതിനുശേഷം മുഖ്യമന്ത്രി തന്റെ നിര്‍ദേശങ്ങളും തീരുമാനങ്ങളും യോഗത്തെ അറിയിക്കും.

എല്ലാ കാര്യങ്ങളും അവലോകനയോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നും വകുപ്പുകള്‍ പ്രത്യേകം തീരുമാനമെടുക്കരുതെന്നും മുഖ്യമന്ത്രി നേരത്തെ തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡുമായും ലോക്ഡൗണുമായും ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ഉണ്ടാകുന്നത് അവലോകന യോഗത്തിലാണ്. യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ പ്രസ് വിഭാഗത്തിലുള്ളവര്‍ പോയിന്റുകളായി പ്രസ് സെക്രട്ടറിക്ക് കൈമാറും.

മന്ത്രിമാരുടെ ഓഫിസുകളില്‍നിന്നും വകുപ്പുകളില്‍നിന്നും അയയ്ക്കുന്ന നോട്ടുകള്‍കൂടി ഉള്‍പ്പെടുത്തി വിശദമായ വാര്‍ത്താക്കുറിപ്പ് തയാറാക്കും. അന്നത്തെ പ്രധാന സംഭവങ്ങളുടെ മറുപടി മുന്‍കൂട്ടി തയാറാക്കി വയ്ക്കും. മുഖ്യമന്ത്രി കൂടി വായിച്ച് അംഗീകരിക്കുന്നതോടെ ഫൈനല്‍ കോപ്പി തയാര്‍. 15 മിനിറ്റിനുള്ളില്‍ ഏറ്റവും പുതിയ വിവരങ്ങളുമായി വാര്‍ത്താക്കുറിപ്പ് തയാറായിരിക്കണം. ആറു മണിക്ക് മുന്‍പായി നോര്‍ത്ത് ബ്ലോക്കിന്റെ താഴത്തെ നിലയിലെ വാര്‍ത്താസമ്മേളന ഹാളിലേക്കു മുഖ്യമന്ത്രിയെത്തും. കൃത്യതയുള്ള വിശദീകരണങ്ങളും ഉത്തരങ്ങളുമായി വാര്‍ത്താസമ്മേളനം ആറു മണിക്ക് ആരംഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (4 minutes ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (10 minutes ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (19 minutes ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (2 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (2 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (2 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (2 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (3 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (3 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (4 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (4 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (4 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (4 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (4 hours ago)

Malayali Vartha Recommends