യുഎസില്‍ 3 മലയാളികള്‍ കൂടി മരിച്ചു

3 മലയാളികള്‍ കൂടി കോവിഡ് ബാധിച്ച യുഎസില്‍ മരിച്ചു.
തൊടുപുഴ നെടിയശാല പുത്തന്‍വീട്ടില്‍ മാത്യു കോശിയുടെ ഭാര്യ മറിയാമ്മ (മേരിക്കുട്ടി - 80), പത്തനംതിട്ട കോഴഞ്ചേരി തെക്കേമല പേരകത്ത് വീട്ടില്‍ ലാലു പ്രതാപ് ജോസ് (64), തൃശൂര്‍ പറവട്ടാനി വിന്‍സി നഗര്‍ ടെന്നിസന്‍ പയ്യൂര്‍ (82) എന്നിവരാണ് മരിച്ചത്.
ഇതോടെ, കേരളത്തിനു പുറത്ത് കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 24 ആയി. ഇതില്‍ 15 പേരും യുഎസിലാണ്.
https://www.facebook.com/Malayalivartha
























