Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...

പത്തനംതിട്ട തണ്ണിത്തോടില്‍ കോവിഡ് നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിയുടെ വീടിനുനേരെയുണ്ടായ ആക്രമണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍...അക്രമികളെ സമൂഹം ഒറ്റപ്പെടുത്തണം, അവര്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിയാണെന്നത് പ്രശ്നമല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ അക്രമികള്‍ അറസ്റ്റില്‍

09 APRIL 2020 08:29 AM IST
മലയാളി വാര്‍ത്ത

പറഞ്ഞു നാക്കകത്തിട്ടതേ ഉള്ളൂ ആ അക്രമികളായ സിപിഎമ്മുകാരെ പിടിച്ച് അകത്തിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍; ഇത്തരത്തിലുള്ള കുല്‍സിത പ്രവര്‍ത്തികള്‍ക്കെതിരെ എല്ലാവരും രംഗത്ത് വരണം; സമൂഹത്തിനെതിരായ പ്രവര്‍ത്തനം നടത്തുന്ന ഇവരെ ഒറ്റപ്പെടുത്തണം; മതൃകയായി മുഖ്യമന്ത്രിയുടെ നടപടി


പത്തനംതിട്ട തണ്ണിത്തോടില്‍ കോവിഡ് നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിയുടെ വീടിനുനേരെയുണ്ടായ ആക്രമണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടി സ്വീകരിക്കും. അക്രമികളെ സമൂഹം ഒറ്റപ്പെടുത്തണം. അവര്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിയാണെന്നത് പ്രശ്നമല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പറഞ്ഞ് മണിക്കൂറുകളിനുള്ളില്‍ തന്നെ. അവരെ അറസ്റ്റ് ചെയ്ത് വാക്കുപാലിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍

കോയമ്പത്തൂരിലെ കോളജിലെ വിദ്യാര്‍ഥിനിയായ കുട്ടി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. കുട്ടിക്കും വീട്ടുകാര്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടന്നിരുന്നു. അച്ഛന് വധഭീഷണിയുമുണ്ടായി. ജീവന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇതിനുള്ള പ്രതികാരമായാണ് ഇവര്‍ അക്രമിച്ചത് എന്ന് മുഖ്യമന്ത്രിതന്നെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ഇര്‍ ഏത് പാര്‍ട്ടിക്കാരായാലും അത് ഇപ്പൊ സിപിഎമ്മുകാരായാലും അകത്തിടും നല്ല ശിക്ഷ കൊടുക്കുമെന്നും പറഞ്ഞതിനു പിന്നാലെയാണ് അറസ്റ്റ് . സംഭവത്തില്‍ ആറു പേര്‍ക്കെതിരെ കേസെടുത്തതായാണ് ഇപ്പോള്‍ വ്യക്തമാക്കപ്പെടുന്നത്. ഇതില്‍ മൂന്നുപേരെയാണ് ഇപ്പോള്‍ അറസ്റ്റുചെയ്തിരിക്കുന്നത്. ഈ അറസ്റ്റിലായ മൂന്നു പേരും സിപിമ്മുകാര്‍ തന്നെയാണ്,


വിദ്യാര്‍ത്ഥിനിക്ക് നേരെ മാത്രമല്ല, കുട്ടിക്കും വീട്ടുകാര്‍ക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ നേരത്തേ പ്രചാരണം നടന്നിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന് നേര്‍ക്ക് വധഭീഷണി വരെ ഉയര്‍ത്തുന്ന നിലയുണ്ടായി. ഇതിന് പിന്നാലെ ജീവന് സംരക്ഷണം നല്‍കണം എന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇതിനുള്ള പ്രതികാരം ആയാണ് അക്രമണം ഇത് പോലൊരു രീതി ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചതിനു പിന്നാലെ അറസ്റ്റിലായി എന്ന വാര്‍ത്തയും വന്നു.

അതുപോലെതന്നെ അക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുകയും ധാക്ഷിണ്യമില്ലാത്ത നടപടി സ്വീകരിക്കുമെന്നും. അത് പൊലീസ് ഒരു ഭാഗത്ത് ചെയ്യുമ്പോള്‍ തന്നെ നാടും നാട്ടുകാരും ഇത്തരത്തിലുള്ള കുല്‍സിത പ്രവര്‍ത്തികള്‍ക്കെതിരെ രംഗത്ത് വരണമെന്നും. സമൂഹത്തിനെതിരായ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ ഒറ്റപ്പെടുത്തണമെന്നും മഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല ഇതിനെതിരെ നാടിന്റെ ജാഗ്രത ഉണരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.


അതുപോലെതന്നെ കാസര്‍കോഡും വ്യജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ഒരാള്‍ അറസ്റ്റിലായി. പ്രശസ്ത സിനിമാ താരം കൊവിഡ് ബാധിച്ച് മരിച്ചെന്നതടക്കം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാസര്‍?കോഡ് പാഡി സ്വദേശി മുഹമ്മദ് ഷാഫിയുടെ മകന്‍ സമീര്‍ ബി എന്നയാളാണ് അറസ്റ്റിലായത്. കൊവിഡ് വൈറസുമായി ബന്ധപ്പെട്ട് നിരവധി വിഐപികളെയും സെലിബ്രിറ്റികളെയും ബാധിക്കുന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനും, പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തതിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മലയാളത്തിലെ പ്രശസ്ത സിനിമാതാരം കൊറോണ രോഗം ബാധിച്ചു മരണപ്പെട്ടുവെന്ന വ്യാജവാര്‍ത്തകള്‍ പോലും അറസ്റ്റിലായ യുവാവ് പ്രചരിപ്പിച്ചിരുന്നു. ഐപിസി 469, സിഐടി 66, ദുരന്ത നിവാരണ 54 നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പൊലീസ് പരിശോധനക്കിടയില്‍ വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിക്കാനും, പ്രചരിപ്പിക്കാനും ഉപയോഗിച്ച ഉപകരണങ്ങള്‍ പിടിച്ചെടുത്തു.



 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (3 minutes ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 minutes ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (18 minutes ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (2 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (2 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (2 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (2 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (3 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (3 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (4 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (4 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (4 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (4 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (4 hours ago)

Malayali Vartha Recommends