കേരളത്തിന് ഇനി ആശ്വസിക്കാം.... മരുന്നുല്‍പ്പാദനം റെക്കോര്‍ഡിലേക്ക്... കോവിഡിനെ പ്രതിരോധിക്കാന്‍ ഫലപ്രദമെന്ന് ലോകം വിലയിരുത്തുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് സംഭരണത്തില്‍ ഇന്ത്യ തന്നെ ഒന്നാമതായി തുടരുന്നു, ലോകരാജ്യങ്ങളുടെ ശക്തമായ പിന്തുണയും കൈയ്യടിയും നേടി ഇന്ത്യ

വിപണനത്തിനായാലും ആഭ്യന്തര അടിയന്തരാവസ്ഥ പരിഹരിക്കാനായാലും ഇന്ത്യക്ക് സ്വയം പര്യാപ്തതയുണ്ട് എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്നിരിക്കുന്നത് .നിലവില്‍ ലോകരാജ്യങ്ങളെ സംബന്ധിച്ചടത്തോളം ഏറെ ആശങ്കയുണ്ടാക്കുന്ന കാര്യം തന്നെയായിരുന്നു നിലവിലെ രോഗികളുടെ ചികിത്സയ്ക്കായുള്ള അടിയന്തരമായ പരിഹാരത്തില്‍ വന്ന അപര്യാപ്തത .എന്നാല്‍ അത് പരിഹരിക്കപ്പെട്ടു എന്നത് ഏറെ ആശ്വാസവും പ്രതീക്ഷയും നല്‍കുന്ന ഘടകമാണ്.
കോവിഡിനെ പ്രതിരോധിക്കാന്‍ ഫലപ്രദമെന്ന് ലോകം വിലയിരുത്തുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് സംഭരണത്തില്‍ ഇന്ത്യ തന്നെ ഒന്നാമതായി തുടരുന്നു ,മാത്രമല്ല ആവശ്യ രാജ്യങ്ങള്‍ക്ക് ഇന്ത്യ സഹായം നല്‍കും എന്ന നിലപാട് വ്യക്തമാകുന്നതോടെ ലോകരാജ്യങ്ങള്‍ ഇന്ത്യയ്ക്ക് ശക്തമായ പിന്തുണയും കയ്യടിയും നല്‍കുകയാണ് ചെയ്തിരിക്കുന്നത് . മരുന്നിന്റെ ശേഖരത്തില്‍ ഏറ്റവും സുരക്ഷിതമായ നിലയിലാണ് ഇന്ത്യ എന്നതിനാല്‍ ഇന്ത്യയുടെ സഹായം യു എസ് ആവശ്യപ്പെട്ടിരുന്നു ,എന്നാല്‍ ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തിയാല്‍ മാത്രമേ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതുള്‍പ്പടെ പണിഗണിക്കു എന്ന് പറഞ്ഞിരുന്നു ഇത് അമേരിക്കയുടെ സമീപനങ്ങളില്‍ തന്നെ മാറ്റമുണ്ടാക്കിയതാണ് .എന്നാല്‍ മരുന്ന് കയറ്റുമതിക്ക് മാര്‍ച്ച് അവസാനത്തോടെ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഭാഗീകമായി പിന്‍വലിച്ചതോടെ മറ്റു രാജ്യങ്ങള്‍ക്ക് ലഭ്യമാകുന്ന സാഹചര്യം ഉണ്ടാവുകയായിരുന്നു .നിലവില്‍ ലോകവിപണിയിലെ 70 ശതമാനവും ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലെ മൂന്ന് മുന്‍നിര കമ്പനികള്‍ ആണെന്നതാണ് സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം പകരുന്ന കാര്യം . 30 ദിവസത്തിനുള്ളില്‍ 40 ടണ്‍ മരുന്ന് (200 മില്ലിഗ്രാമിന്റെ 20 കോടി ഗുളികകള്‍) ഉല്‍പാദിപ്പിക്കാനുള്ള ശേഷിയും ഇന്ത്യയ്ക്കു സ്വന്തമാകും എന്ന വ്യക്തമായിക്കഴിഞ്ഞു
നിലവില്‍ ആരോഗ്യരംഗത്ത് വലിയ പ്രതീക്ഷ ഉയര്‍ത്തിയ കേരളവും മരുന്ന് സ്റ്റോക്കിന്റെ കാര്യത്തില്‍ സുരക്ഷിതമാണ് എന്ന കാര്യവും വ്യക്തമാണ് . കേരളത്തിന് കേന്ദ്രം അനുവദിച്ച 11.5 ലക്ഷം ഗുളികകള്‍ കൂടിയായതോടെ മൊത്തം 14 ലക്ഷം ഗുളികകളുടെ ശേഖരം സംസ്ഥാനത്തുണ്ട്. ഒരു ലക്ഷം രോഗികള്‍ക്ക് അടിയന്തര ഘട്ടത്തില്‍ ഇത് ഉപയോഗിക്കാന്‍ കഴിയും . നിലവില്‍ ഒരു മാസം കൊണ്ട് ഇന്ത്യയില്‍ ആകമാനം 1 .42 കോടി ജനങ്ങള്‍ക്കാവശ്യമായ മരുന്ന് ഉല്പാദിപ്പിക്കാന്‍ കഴിയും എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്
ഇപ്ക ലബോറട്ടറീസ് (മുംബൈ), സൈഡസ് കാഡില (അഹമ്മദാബാദ്), വാല്ലസ് ഫാര്‍മസ്യൂട്ടിക്കല്‍സ് (ഗോവ) എന്നീ കമ്പനികളാണ് പ്രധാനമായും ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉല്‍പാദിപ്പിക്കുന്നത്.
വില്പനയ്ക്ക് കര്‍ശന നിയന്ത്രണമുള്ള ഈ മരുന്ന് ഇപ്പോള്‍ കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് മാത്രമാണ് ഉപയോഗിക്കാന്‍ തുടങ്ങിയത് .എന്നാല്‍ ഈ മരുന്നിന് പൂഴ്ത്തിവയ്പ്പും കൃത്രിമ ക്ഷാമവും ഉണ്ടാക്കുവാന്‍ ചിലര്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ട് വന്നിരുന്നു
. ഉത്തരേന്ത്യയിലെ ചില ഡോക്ടര്‍മാരുടെ വാട്‌സാപ് സന്ദേശങ്ങള്‍ കൂടി വന്നതോടെ പണക്കാര്‍ വ്യാപകമായി മരുന്ന് വാങ്ങിക്കൂട്ടാന്‍ തുടങ്ങി. മൂന്നു മാസം കൊണ്ട് വിറ്റഴിഞ്ഞിരുന്നത്രയും മരുന്ന് ഒരു ദിവസം കൊണ്ട് ചെലവാകുന്ന സ്ഥിതിയിലെത്തി. ഇതോടെയാണ് മാര്‍ച്ച് അവസാനത്തോടെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഷെഡ്യൂള്‍ എച്ച്1 വിഭാഗത്തില്‍ പെടുത്തിയത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വില്‍ക്കാന്‍ സാധിക്കാതായിക്കുകയാണ് .എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാകുന്ന തരത്തില്‍ ഇന്ത്യക്ക് ആശ്വാസമേകുന്നതാണ് ഈ മരുന്നിന്റെ വ്യാപക ലഭ്യതയെക്കുറിച്ചുയര്‍ന്ന വാര്‍ത്ത
https://www.facebook.com/Malayalivartha
























