കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മനുഷ്യരാശിയെ വൈറസിന്റെ പിടിയില്‍ നിന്നും രക്ഷിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഗാനാര്‍ച്ച നടത്തി മോഹന്‍ലാല്‍

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മനുഷ്യരാശിയെ വൈറസിന്റെ പിടിയില്‍ നിന്നും രക്ഷിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഗാനാര്‍ച്ച നടത്തി മോഹന്‍ലാല്‍. ചെന്നൈയിലെ വീട്ടിലിരുന്നു കൊണ്ട് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുമായും ആരോഗ്യപ്രവര്‍ത്തകരുമായും നടന്‍ ഫെയ്സ്ബുക്ക് ലൈവിലൂടെ സംസാരിച്ചു. 'ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ക്ലീനിങ് സ്റ്റാഫ്, ടെക്നീഷ്യന്‍മാരും എല്ലാവരുമുണ്ട്. നിങ്ങള്‍ക്കിടയില്‍.. വളരെയധികം നന്ദിയും കടപ്പാടുമുണ്ട്. അദൃശ്യശക്തിയുമായി ഒരു യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണ് നിങ്ങള്‍. കുടുംബത്തോടൊപ്പം ഇരിക്കാന്‍ സാധിക്കാതെ രാപ്പകലില്ലാതെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മനുഷ്യരാശിയെ വൈറസിന്റെ പിടിയില്‍ നിന്നും രക്ഷിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്.'
കീര്‍ത്തിചക്ര എന്ന സിനിമയിലെ ഡയലോഗുണ്ട്. 'നിങ്ങള്‍ സുഖമായുറങ്ങൂ, ഞങ്ങളിവിടെ നിങ്ങള്‍ക്കായുണ്ട്.' അതേ പോലെ നിങ്ങള്‍ സുഖമായി വീട്ടിലിരിക്കൂ, ഞങ്ങളിവിടെയുണ്ടെന്ന ആരോഗ്യപ്രവര്‍ത്തകരുടെ വാക്കുകള്‍ ജനങ്ങളുടെ ചെവിയില്‍ എപ്പോഴും മുഴങ്ങുന്നുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. വര്‍ത്തമാനങ്ങള്‍ക്കൊടുവില്‍ അവര്‍ക്കായി നടന്‍ ലോകം മുഴുവന്‍ സുഖം പകരാന്‍ എന്ന ചലച്ചിത്രഗാനവും ആലപിച്ചു.
ആരോഗ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
'ലോകം മുഴുവന്‍ സുഖം പകരാനായ് സ്‌നേഹദീപമേ മിഴി തുറക്കൂ...' ചെന്നൈയിലെ വീട്ടിലിരുന്നുകൊണ്ട് പ്രിയതാരം മോഹന്‍ലാല്‍ ഈ ഗാനം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പാടുമ്പോള്‍ എല്ലാവരും ഏറെ സന്തോഷത്തിലാണ്. അങ്ങനെ എല്ലാ ഔപചാരിതകളും മാറ്റിവച്ച് കളിയും കാര്യവുമായി മോഹന്‍ലാല്‍ ഒരു മണിക്കൂറോളം ചെലവഴിച്ചു. എല്ലാം മറന്ന് കൊറോണ രോഗികള്‍ക്കായി മാറ്റി വച്ച ആരോഗ്യ പ്രവര്‍ത്തകരുടെ ജീവിതത്തില്‍ വേറിട്ട നിമിഷങ്ങളാണ് സമ്മാനിച്ചത്.'
"
https://www.facebook.com/Malayalivartha
























