മഹാമാരിയായ കോവിഡ് 19 കേരളത്തില്‍ വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയതായി റിപ്പോര്‍ട്ട് ... മഹാമാരി ബോണ്ട് തരണം, കേരളം ഉറപ്പിച്ചു ,കേന്ദ്രത്തിന്റെ മറുപടി ഉടന്‍

മഹാമാരിയായ കോവിഡ് 19 കേരളത്തില്‍ വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയതായി റിപ്പോര്‍ട്ട് .നിലവിലെ സാഹചര്യത്തില്‍ കിഫ്ബി ഉള്‍പ്പടെ ഉള്ള സ്രോതസ്സുകളെ ആശ്രയിക്കുന്നതിനു പരിധി ഉള്ളതിനാല്‍ അടിയന്തിരമായൊരു സാമ്പത്തിക പാക്കേജിനാണ് മുന്‍ഗണന .അത് എത്രത്തോളം വിജയകരമാകും എന്നതാണ് ഏറ്റവും വലിയ ചോദ്യം .നിലവില്‍ സംസ്ഥാനത്തിനെടുക്കാവുന്ന പരമാവധി വായ്പാ പരിധിയുടെ പകുതിയും ഏപ്രില്‍ മെയ് മാസങ്ങളിലായി ക്ഷേമ പെന്‍ഷനും മറ്റ് അനുകൂല്യങ്ങള്‍ക്കുമായി ഉപയോഗിക്കുകയെന്ന് വ്യക്തമാകുമ്പോള്‍ ബാക്കിയുള്ള പണം കൊണ്ട് സംസ്ഥാനത്തിന്റെ ഈ അദ്ധ്യേന വര്‍ഷം മുന്നോട്ട് പോകാന്‍ കഴിയില്ല എന്നതാണ് വ്യക്തമായ കണക്കുകള്‍ സൂചിപ്പിക്കുന്നത് .നിലവില്‍ അടിയന്തിര സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ 6000 കോടി രൂപ വായ്പ്പാ എടുക്കുന്നതിന്റെ അനിവാര്യത ഉയര്‍ന്നു വന്നിരിക്കുകയാണ്.
15 വര്‍ഷത്തേക്കുള്ള വായ്പയ്ക്ക് 8.96 ശതമാനമാണു വാര്‍ഷിക പലിശ എന്നതാണ് സര്‍ക്കാരിനെ വലയ്ക്കുന്ന പ്രധാന കാര്യം . ഈ സാമ്പത്തികവര്‍ഷം ലഭിക്കുന്ന ആദ്യ കമ്പോള വായ്പയാണിത്. ചൊവ്വാഴ്ചയാണു ബോണ്ടുകള്‍ ഇറക്കി വിവിധ ബാങ്കുകളില്‍ നിന്നായി സര്‍ക്കാര്‍ വായ്പയെടുത്തത് ,ഇത് കൂടുതല്‍ സാമ്പത്തിക പ്രതിസന്ധി കേരളത്തില്‍ സൃഷ്ടിക്കുമെന്നാണ് പ്രതിപക്ഷം പറയുന്നത് .അമിതമായി ധൂര്‍ത്തടിച്ചതുകൊണ്ടാണ് കേരളത്തില്‍ ഇത്രയധികം കടക്കെണി ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു . എന്നാല്‍ നിലവില്‍ അനുവദിച്ചു കിട്ടിയ വായ്പയുടെ പലിശനിരക്ക് ഞെട്ടിപ്പിക്കുന്നതാണെന്നു ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു.
ആര്‍ബിഐ റീപ്പോ നിരക്ക് കുറച്ചിട്ടും ബാങ്കുകള്‍ പലിശ കൂട്ടുകയാണെന്ന് മന്ത്രി വിമര്‍ശിച്ചു, ഇത് കൊള്ളലാഭത്തിനു വേണ്ടിയുള്ള മനുഷ്യത്വരഹിതമായ കാര്യമാണെന്ന് ഐസക് ആരോപിക്കുകയുണ്ടായി . 'മഹാമാരി ബോണ്ടിന്' സംസ്ഥാനം അനുമതി തേടും എന്നും , ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയക്കും എന്നും ഇപ്പോള്‍ വ്യക്തമാവുകയാണ് . അഞ്ച് ശതമാനത്തില്‍ താഴെ പലിശയുള്ള ബോണ്ടിറക്കാന്‍ അനുവദിക്കണമെന്നും ബോണ്ടുകള്‍ റിസര്‍വ് ബാങ്ക് നേരിട്ടു വാങ്ങണമെന്നുമാണ് കേരളത്തിന്റെ ആവശ്യമെന്നു മന്ത്രി സൂചിപ്പിച്ചു.ഇത് ലഭ്യമായില്ലെങ്കില്‍ വാന്‍ സാമ്പത്തിക പ്രതിസന്ധി വരും നൂറ്റാണ്ടില്‍ കേരളത്തിലുണ്ടാകും എന്നാണ് ഐസക് അഭിപ്രായപ്പെട്ടത്
അതേസമയം, കോവിഡിന്റെ പശ്ചാത്തലത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും അഞ്ച് ലക്ഷം രൂപ വരെയുള്ള ശേഷിക്കുന്ന ആദായ നികുതി റീഫണ്ടുകള്‍ ഉടന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. 14 ലക്ഷം നികുതിദായകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കെട്ടിക്കിടക്കുന്ന ജിഎസ്ടി, കസ്റ്റം റീഫണ്ടുകളും കൊടുത്തു തീര്‍ക്കും.ഇതോടെ താത്കാലികമായ ആശ്വാസമാണ് ജന ങ്ങള്‍ക്കുണ്ടാകുന്നത് .സംസ്ഥാന സര്‍ക്കാര്‍ പണം സമാഹരിക്കാന്‍ സാലറി ചലഞ്ചുള്‍പ്പടെ ഉള്ള മാര്ഗങ്ങള് തേടുമ്പോള്‍ കടകവിരുദ്ധമായ വിചിത്രവാദങ്ങള്‍ ഉണ്ടാക്കി പ്രതിപക്ഷം കേരള ജനതയില്‍ ഭീതി പടര്‍ത്തുന്നതായും അദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha
























