മൂന്നാറില്‍ നിരോധനാജ്ഞ ലംഘിച്ച് ആളുകള്‍ പുറത്തിറങ്ങുന്ന് പതിവായതോടെ കര്‍ശന നടപടിക്കൊരുങ്ങി ജില്ലാ ഭരണകൂടം....മൂന്നാറില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍...

മൂന്നാറില്‍ നിരോധനാജ്ഞ ലംഘിച്ച് ആളുകള്‍ പുറത്തിറങ്ങുന്ന് പതിവായതോടെ കര്‍ശന നടപടിക്കൊരുങ്ങി ജില്ലാ ഭരണകൂടം... മൂന്നാറില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ . നിര്‍ദ്ദേശം ലംഘിച്ച് കുട്ടികള്‍ പുറത്തിറങ്ങിയാല്‍ മാതാപിതാക്കള്‍ക്ക് എതിരെ കേസെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അവശ്യ സാധനങ്ങളെല്ലാം ഉച്ചയ്ക്ക് രണ്ടിനു മുന്‍പ് സാമൂഹിക അകലം പാലിച്ച് വാങ്ങണമെന്നും നിര്‍ദേശമുണ്ട്.
നിരോധനാജ്ഞ ഏര്‍പ്പെടുത്തി രണ്ടാഴ്ചയായിട്ടും മൂന്നാറില്‍ തിരക്കിന് കുറവില്ലാത്തതും അവശ്യ സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന നിരവധിപ്പേര്‍ പതിവായി പുറത്തിറങ്ങുന്നതും കണക്കിലെടുത്താണ് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ വര്‍ധിപ്പിച്ചത്.
https://www.facebook.com/Malayalivartha
























