പരമ്പരാഗത മത്സ്യത്തൊഴിലാളികളുമായി മത്സ്യവില്‍പന യെച്ചൊല്ലി തര്‍ക്കം, കൊയിലാണ്ടി ഹാര്‍ബര്‍ നിശ്ചലം

കൊയിലാണ്ടി ഹാര്‍ബറില്‍, പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ മീന്‍ പിടിക്കുന്നതും വില്‍പന നടത്തുന്നതും ഒരു വിഭാഗം എതിര്‍ത്തതോടെ ഹാര്‍ബര്‍ പ്രവര്‍ത്തിച്ചില്ല. മീന്‍ വില്‍പനയെചൊല്ലി കഴിഞ്ഞ ദിവസമുണ്ടായ തര്‍ക്കത്തെ തുടര്‍ന്നു പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതു ചില സംഘടനകള്‍ വിലക്കിയതോടെ പലര്‍ക്കും കടലില്‍ പോകാനായില്ല. വില്‍പന അനുവദിക്കില്ലെന്ന പ്രഖ്യാപനവും ആശങ്ക സൃഷ്ടിച്ചിരുന്നു.
നിയന്ത്രണ വിധേയമായി കടലില്‍ പോകാനും ഹാര്‍ബറില്‍ ലേലം ഒഴിവാക്കി മീല്‍ വില്‍പന നടത്താനും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ അനുമതിയുണ്ട്. ബേപ്പൂര്‍, പുതിയാപ്പ ഹാര്‍ബറുകളില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കു പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടെങ്കിലും കൊയിലാണ്ടി ഹാര്‍ബറില്‍ ഇടനിലക്കാരായ കച്ചവടക്കാരാണ് തടസ്സം നില്‍ക്കുന്നതെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ സംവിധാനങ്ങളെ ഒരു വിഭാഗം വെല്ലുവിളിക്കുകയാണെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം തടയുന്നവര്‍ക്കെതിരെ നടപടി വേണമെന്നും മത്സ്യത്തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അനുമതിയോടെ മീന്‍ പിടിക്കാന്‍ പോകുന്ന ചെറുകിട മത്സ്യത്തൊഴിലാളികളെ തടയുന്നതില്‍ മത്സ്യത്തൊഴിലാളി യൂണിയന്‍ (സിഐടിയു) ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു.
https://www.facebook.com/Malayalivartha
























