ലോക്ഡൗണിനിടെ വ്യാപക മണല്‍ക്കൊള്ള

പൊലീസും റവന്യു അധികൃതരുമെല്ലാം ലോക്ഡൗണുമായി തിരക്കിലായതിന്റെ മറവില്‍ തിരൂരങ്ങാടിയ്ക്കടുത്ത് മണല്‍ക്കടത്ത്.
കടലുണ്ടിപ്പുഴയില്‍ വിവിധ ഭാഗങ്ങളിലാണ് മണല്‍ മാഫിയ രംഗത്തുള്ളത്. കരിപറമ്പ് എടായിക്കടവ്, മൂന്നിയൂര്‍ മണലേപ്പാടം ഭാഗങ്ങളിലാണു കൂടുതല്‍ മണല്‍ കടത്ത്.
തൊട്ടടുത്ത പറമ്പില്‍ കൂട്ടിയിട്ടശേഷം പിന്നീട് സാഹചര്യത്തിനനുസരിച്ചു കൊണ്ടുപോകും. രാപകല്‍ ഭേദമില്ലാതെയാണു മണല്‍ വാരുന്നത്.
ലോക്ഡൗണിനെ തുടര്‍ന്ന് എം സാന്‍ഡ് വരവു നിലച്ചിരിക്കുകയാണ്. ഈ അവസരം മുതലെടുത്താണ് മണല്‍ മാഫിയയുടെ പ്രവര്‍ത്തനം.
മണലെടുക്കുന്നതിനെതിരായി പ്രവര്‍ത്തിക്കുന്ന പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡിന്റെ പരിശോധനയില്‍ മണലെടുപ്പ് കണ്ടെത്തുകയും പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു.
എസ്‌ഐ നൗഷാദ് ഇബ്രാഹീമിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. പുഴ സംരക്ഷണ സമിതി ഭാരവാഹികളായ അഷ്‌റഫ് കളത്തിങ്ങല്‍പാറ, വി.പി.ചെറീത്,എം.ഇബ്രാഹീംകുട്ടി, വി.പി.മജീദ്, വി.വി.നജീബ്, ഗഫൂര്‍, സി.ടി.സിദ്ദീഖ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും ചേര്‍ന്നു മണല്‍ പുഴയിലേക്കു തന്നെ തള്ളി.
https://www.facebook.com/Malayalivartha
























