Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...

വയനാട്ടിലെ ആശുപത്രിയില്‍ ഇനി ഒരാള്‍ മാത്രം !

09 APRIL 2020 09:58 AM IST
മലയാളി വാര്‍ത്ത

വയനാട് ജില്ലാ ആശുപത്രിയുടെ അങ്കണം ഇന്നലെ സാക്ഷ്യം വഹിച്ചത് പലകാര്യങ്ങളിലും പിന്നാക്കമായ വയനാടിന് ഓര്‍മകളില്‍ സൂക്ഷിക്കാനും എന്നും അഭിമാനിക്കാനും കഴിയുന്ന നിമിഷങ്ങള്‍ക്കാണ്.

കോവിഡ് ആശുപത്രിയായി മാറ്റിയ ജില്ലാ ആശുപത്രിയില്‍ ഏറെ ദിനങ്ങള്‍ക്കു ശേഷം ഭീതിയുടെ കാര്‍മേഘങ്ങള്‍ അകന്ന് സന്തോഷ അന്തരീഷം! ജീവന്‍മരണ പോരാട്ടത്തില്‍ വയനാടിനെ നയിക്കുന്ന 3 വനിതകള്‍; കലക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഡിഎംഒയും വിഷുക്കൊന്നപ്പൂക്കുലകള്‍ കൈകളില്‍ കരുതി രോഗ വിമുക്തരായവരെ കാത്തുനിന്നു.

ഇന്നലെ ഉച്ചയ്ക്ക് 12.20-നാണ് കോവിഡ് പോസറ്റീവായി ചികിത്സയിലായിരുന്ന കണിയാമ്പറ്റ പഞ്ചായത്തിലെ കമ്പളക്കാട് സ്വദേശി അബ്ദുല്‍ റസാഖ്, തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം സ്വദേശി ആലിക്കുട്ടി എന്നിവര്‍ ജില്ലാ ആശുപത്രിയിലെ കോവിഡ് വാര്‍ഡിന് പുറത്തെത്തിയത്. ഒ.ആര്‍. കേളു എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, കലക്ടര്‍ ഡോ. അദീല അബ്ദുല്ല, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക, മാനന്തവാടി നഗരസഭാ അധ്യക്ഷന്‍ വി.ആര്‍. പ്രവീജ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ. ദേവകി, മാനന്തവാടി നഗരസഭാ അധ്യക്ഷന്‍ വി.ആര്‍. പ്രവീജ്, സ്ഥിരം സമിതി അധ്യക്ഷന്‍ പി.ടി. ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു യാത്രയയപ്പ്. മരണമുഖത്ത് നിന്ന് തിരിച്ചെത്തിയതിന്റെ സന്തോഷത്തില്‍ ഇരുവരും എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ഇരുവരെയും തിരികെ വീടുകളില്‍ എത്തിക്കാനായി 2 ആംബുലന്‍സുകള്‍ നേരത്തെ ഒരുക്കി നിര്‍ത്തിയിരുന്നു.

കോവിഡ് വാര്‍ഡായി മാറ്റിയ സര്‍ജിക്കല്‍ വാര്‍ഡില്‍ നിന്ന് രോഗവിമുക്തരായവര്‍ക്ക് ഒപ്പം പുറത്തെത്തിയ ഡോക്ടര്‍മാരെയും ജീവനക്കാരെയും കൈയ്യടിച്ചാണ് ജനപ്രതിനിധികള്‍ വരവേറ്റത്.

ജില്ലാ ആശുപത്രി സൂപ്രണ്ട് എ.പി. ദിനേശ് കുമാര്‍, ജില്ലാ കോവിഡ് നോഡല്‍ ഓഫിസര്‍ ഡോ. ചന്ദ്രശേഖരന്‍, ജില്ലാ ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. കെ. സുരേഷ്, ആര്‍എംഒ ഡോ സി. സക്കീര്‍, ജില്ലാ ആശുപത്രി കോവിഡ് നോഡല്‍ ഓഫിസര്‍ ഡോ. രത്‌നവല്ലി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് കോവിഡ് ചികിത്സക്കായി ഒരുക്കിയിരുന്നത്.

രോഗം കണ്ടെത്തിയ 3-ല്‍ 2 പേരും മടങ്ങി. അവശേഷിക്കുന്ന മൂപ്പൈനാട് സ്വദേശിക്കും ഉടന്‍ ആശുപത്രി വിടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്. രോഗ വ്യാപനം തടയാനായതും പെട്ടെന്ന് തന്നെ രോഗബാധിതരെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതും ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേട്ടമായി. ഇനി നെടുങ്കരണ സ്വദേശി മാത്രമേ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളൂ. ഇദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്ന് അധികൃതര്‍ പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ ഇദ്ദേഹത്തിന് ആശുപത്രി വിടാന്‍ കഴിയുമെന്ന് ആരോഗ്യവകുപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.

അതിനിടെ വയനാടിന്റെ കരുതലിലും സംരക്ഷണത്തിലും ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ കഴിഞ്ഞിരുന്ന മറ്റുജില്ലകളിലെ 125 പേര്‍ സ്വന്തം വീടുകളിലെത്തി. ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ 14 ദിവസത്തെ നീരിക്ഷണത്തിനു ശേഷമാണ് നിറഞ്ഞ മനസോടെ അവര്‍ വയനാടിനോട് യാത്ര പറഞ്ഞത്.

സ്വന്തം വാഹനമില്ലാത്ത മലപ്പുറം, കോഴിക്കോട് ജില്ലകളിലുളള 46 പേരെ രണ്ട് കെഎസ്ആര്‍ടിസി ബസുകളിലായും മറ്റുളളവരെ പ്രത്യേകം ഒരുക്കിയ ടാക്സി വാഹനങ്ങളിലുമായാണ് യാത്രയാക്കിയത്. കഴിഞ്ഞ ദിവസം 109 പേര്‍ വീടുകളിലേക്ക് മടങ്ങിയിരുന്നു. ബാക്കിയുള്ളവര്‍ ഇന്നലെയാണ് മടങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (3 minutes ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 minutes ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (18 minutes ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (2 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (2 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (2 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (2 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (3 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (3 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (4 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (4 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (4 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (4 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (4 hours ago)

Malayali Vartha Recommends