തരിയോട് വനത്തിനുള്ളിലെ തടയണ മൃഗങ്ങള്‍ക്ക് ആശ്വാസമാകുന്നു

വയനാട്ടിലെ സുഗന്ധഗിരി സെക്ഷനിലെ തരിയോട് വനത്തിനുള്ളില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മിച്ച ഒരു തടയണ വേനല്‍ ചൂടില്‍ കാടും നാടും വരളുമ്പോള്‍ മൃഗങ്ങള്‍ക്ക് ആശ്വാസമാകുന്നു.
ആന അടക്കമുള്ള നിരവധി മൃഗങ്ങള്‍ക്ക് വലിയ ആശ്വാസമാണ് ജല സമൃദ്ധിയുള്ള ഈ തടയണ.
അവശ്യ സമയങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ തടയണ ഏതു സമയവും ജല സമൃദ്ധമാണ്. വക്കുണ്ടക്കൊല്ലി തോട്ടിലാണ് തടയണ.
നിരവധി മൃഗങ്ങള്‍ ദാഹം അകറ്റാന്‍ ഇവിടെ എത്താറുണ്ടെന്നു വനം വകുപ്പ് ജീവനക്കാര്‍ പറയുന്നു.
https://www.facebook.com/Malayalivartha
























