Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...

ബ്രിട്ടിഷ് രാജവാഴ്ചയുടെ സ്മാരകമായ തേക്ക് കൊട്ടാരം, 'പാക്കം സ്രാമ്പി' തകര്‍ന്നു വീണു

09 APRIL 2020 10:56 AM IST
മലയാളി വാര്‍ത്ത

വയനാട്ടിലെ പാക്കം വനത്തില്‍ ബ്രിട്ടിഷ് രാജവാഴ്ചയുടെ സ്മാരകമായി തലയുയര്‍ത്തി നിന്ന സ്രാമ്പി തകര്‍ന്നടിഞ്ഞു. 1886-ല്‍ തേക്ക് കാതല്‍ കൊണ്ട് നിര്‍മിച്ച ഇരുനില കെട്ടിടം ചൊവ്വാഴ്ച രാത്രിയിലെ മഴയിലാണ് നിലംപൊത്തിയത്. സമീപത്തെ നിരീക്ഷണ കേന്ദ്രത്തില്‍ താമസിക്കുന്ന വാച്ചര്‍മാരാണ് നൂറ്റാണ്ടിനപ്പുറത്തെ ചരിത്രത്തുടിപ്പ് വീണുടഞ്ഞ വിവരം ഇന്നലെ രാവിലെ ആദ്യം അറിഞ്ഞത്.

പാതിരി വനത്തില്‍ നിന്ന് കൂറ്റന്‍ തേക്ക് മുറിച്ച് ആനകളെ ഉപയോഗിച്ച് ഇവിടെയെത്തിച്ചാണ് നാടന്‍ തച്ചുശാസ്ത്ര മികവില്‍ സ്രാമ്പി നിര്‍മിച്ചത്. കുന്നിന്‍ മുകളില്‍ തലയെടുപ്പോടെ സ്ഥാനംപിടിച്ച സ്രാമ്പിയുടെ മുകള്‍ നിലയില്‍ നിന്ന് വയനാട്, കുടക് വനമേഖലകള്‍ നിരീക്ഷിക്കാമായിരുന്നു. തണുപ്പിനെയും ചൂടിനെയും അതിജീവിക്കാന്‍ കഴിയും വിധത്തിലാണ് തേക്ക് കൊട്ടാരത്തിന്റെ നിര്‍മിതി. അടുക്കള, കുളിമുറി, ആയുധപ്പുര എന്നിവയെല്ലാം ഇതിലുണ്ടായിരുന്നു. താഴെ നിലയില്‍ വിശാലമായ ഹാളും ഓഫിസ് സംവിധാനവും ഒക്കെയുണ്ട്.

മുത്തങ്ങ, തോല്‍പ്പെട്ടി എന്നിവിടങ്ങളിലും സ്രാമ്പിയുണ്ടായിരുന്നുവെങ്കിലും വലുത് പാക്കത്തേതായിരുന്നു. സ്രാമ്പിയുടെ മുന്‍ഭാഗത്ത് വിശാലമായ പരേഡ് ഗ്രൗണ്ടും അതിന് ചുറ്റുമായി ചന്ദന തോട്ടവും കിണറുമെല്ലാമുണ്ടായിരുന്നു. ബ്രിട്ടിഷ് വൈസ്രോയിമാരും പ്രഭുക്കളും വിനോദത്തിനും വേട്ടയ്ക്കും ഭരണ ആവശ്യത്തിനുമായി ഉപയോഗിച്ചിരുന്നുവെന്നാണ് വനംവകുപ്പിന്റെ വിവരം. വന്യജീവികളുടെ ആക്രമണത്തില്‍ നിന്നും സുരക്ഷയൊരുക്കി കൊടും തണുപ്പിലും വനപാലകര്‍ക്ക് താമസിക്കാന്‍ ഇതുപയോഗിച്ചിരുന്നു.

കാട്ടാനയക്ക് പോലും ആക്രമിക്കാനാവാത്ത ഉറപ്പുണ്ടായിരുന്ന ഈ തേക്ക് കൊട്ടാരത്തിന് ശക്തമായ കാറ്റിനെയും അതിജീവിക്കാന്‍ കെല്‍പുണ്ടായിരുന്നു ്.ഏറെക്കാലം പുറത്ത് പോകാതെ കഴിയാനുള്ള സൗകര്യവും സ്രാമ്പിയിലുണ്ടായിരുന്നു. തേക്ക് പലകകള്‍ നിരത്തിയാണ് നിലതിരിച്ചത്. മേല്‍ക്കൂര ഓട് മേഞ്ഞ് അതിനടിയില്‍ തേക്ക് പലക ഉറപ്പിച്ചിരുന്നു. ഒന്നാം നിലയിലേക്ക് പ്രവേശിക്കാന്‍ ഉറപ്പുള്ള പടികളും തൂണുകളുമായി ബന്ധപ്പെടുത്തി നിര്‍മിച്ചിരുന്നു. മൂന്ന് ഭാഗവും ഒരേപോലെ തോന്നും വിധത്തിലുള്ള നിര്‍മാണമായിരുന്നു സ്രാമ്പിക്ക് ഉണ്ടായിരുന്നത്.

കോളോണിയന്‍ ഭരണകാലത്തെ മരനിര്‍മിതിയില്‍ ഏറ്റവും വിസ്മയകരമെന്ന് കാലം തെളിയിച്ചതിനാല്‍ സ്രാമ്പിയെ നിലനിര്‍ത്തി പുനരുദ്ധാരണം നടത്താന്‍ വനംവകുപ്പ് തീരുമാനിച്ചിരുന്നു. കുറുവയുമായി ബന്ധപ്പെടുത്തി സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനം 2013 ല്‍ വനംമന്ത്രി കെ.ബി.ഗണേഷ് കുമാര്‍ നിര്‍വഹിച്ചിരുന്നു. എന്നാല്‍ സാധ്യതാ പഠനത്തില്‍ പദ്ധതി ലാഭകരമല്ലെന്ന് കണ്ട് പദ്ധതി മുടങ്ങി. പുതിയൊരു പദ്ധതിക്ക് വനംവകുപ്പ് ശ്രമം നടത്തിയിരുന്നു. കുറുവ അടച്ചതോടെ അതും മടക്കി.

കുറെക്കാലമായി സ്രാമ്പിയുടെ പരിസരത്തേക്ക് ആളുകളെ പ്രവേശിപ്പിച്ചിരുന്നില്ല. കാലപ്പഴക്കത്താല്‍ ചില തൂണുകള്‍ ജീര്‍ണിച്ച് കെട്ടിടത്തിന് ചരിവുണ്ടായിരുന്നു. ഓടുകള്‍ പൊട്ടി മേല്‍ക്കൂര പലേടത്തും തകര്‍ന്നിരുന്നു. മഴ നനഞ്ഞാണ് തൂണുകളും പലകയും ജീര്‍ണിച്ചത്. സ്രാമ്പിയുടെ അവശിഷ്ടങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിച്ച് വയ്ക്കുമെന്ന് റേഞ്ച് ഓഫിസര്‍ ടി.ശശികുമാര്‍ അറിയിച്ചു. പുല്‍പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ ഡപ്യുട്ടി റേഞ്ച് ഓഫിസര്‍ ബി.പി.സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (3 minutes ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 minutes ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (18 minutes ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (2 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (2 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (2 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (2 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (3 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (3 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (4 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (4 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (4 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (4 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (4 hours ago)

Malayali Vartha Recommends