സൗജന്യ ഭക്ഷണ കിറ്റിനായി മകനെയും കൂട്ടി വീട്ടമ്മ നടന്നത് 30 കിലോമീറ്ററോളം... ഒടുവില്‍ ഇവര്‍ക്ക് തുണയായത് പോലീസ്

സൗജന്യ ഭക്ഷണ കിറ്റിനായി മകനെയും കൂട്ടി വീട്ടമ്മ നടന്നത് 30 കിലോമീറ്റര്‍. വാടകവീട്ടില്‍ താമസിക്കുന്ന ആയിഷയും പതിനാറുകാരനായ മകനുമാണ് 30 കിലോമീറ്റര്‍ അകലയുള്ള റേഷന്‍ കടയിലേക്ക് നടന്ന് എത്തിയത്. ഒടുവില്‍ ഇവര്‍ക്ക് തുണയായി കണ്ണവം പോലിസ് എത്തി. കണ്ണൂര്‍, കോളയാട് സ്വദേശിയായ ആയിഷയും കുടുംബവും ഇപ്പോള്‍ പത്തായക്കുന്നിലെ വാടക വീട്ടിലാണ് താമസിക്കുന്നത്. വായന്നൂരിലെ റേഷന്‍കടയിലാണ് ഇവര്‍ക്ക് കാര്‍ഡുള്ളത്. സൗജന്യ പലവ്യഞ്ജനക്കിറ്റ് വാങ്ങാനായി കഴിഞ്ഞ ദിവസം രാവിലെ ആയിഷ മകനെയും കൂട്ടി വായന്നൂരിലെത്തി.
കിറ്റ് വാങ്ങി മടക്കയാത്രയാരംഭിച്ച ഇവര്‍ തളര്‍ന്ന് കണ്ണവം ടൗണിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ഇരുന്നു. ഒടുവില്‍ കണ്ണവം പൊലീസാണ് ഇവര്‍ക്ക് തുണയായത്. പൊലീസ് വാഹനത്തിലാണ് ഇവരെ പത്തായക്കുന്നിലെ വീട്ടിലെത്തിച്ചത്. ഹൃദ്രോഗിയായ ഭര്‍ത്താവും മൂന്ന് മക്കളുമടങ്ങുന്നതാണ് ആയിഷയുടെ കുടുംബം.
"
https://www.facebook.com/Malayalivartha





















