പത്തനംതിട്ടയില്‍ 3007 പക്ഷിമൃഗാദികളും നിരീക്ഷണത്തില്‍

പത്തനംതിട്ട ജില്ലയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന ആളുകളുടെ 427 വീടുകളിലെ 3007 പക്ഷിമൃഗാദികളേയും നിരീക്ഷിക്കുന്നു.
അയിരൂര്‍ പഞ്ചായത്തില്‍ കോവിഡ് ബാധ സ്ഥിരീകരിച്ച ആളിന്റെ വീട്ടിലെ വളര്‍ത്തുനായ മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്.
മൃഗസംരക്ഷണവകുപ്പാണ് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ കോവിഡ് ബാധിതര്‍, നിരീക്ഷണത്തിലുള്ളവര്‍ എന്നിവരുടെ വീടുകളിലെ പക്ഷിമൃഗാദികളുടെ വിവരം ശേഖരിക്കുന്ന പ്രവര്‍ത്തനം ഊര്‍ജിതമാക്കിയത്.
പക്ഷിമൃഗാദികള്‍ നിരീക്ഷണത്തില്‍ ഉള്ളതിനാല്‍ അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ എല്ലാ വെറ്ററിനറി ആശുപത്രികളും പ്രവര്‍ത്തന സജ്ജമാണ്. അടിയന്തര ചികിത്സയും ലഭ്യമാണ്.
പ്രത്യേക രോഗലക്ഷണങ്ങളുള്ള പക്ഷിമൃഗാദികളെ നിരീക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനുമായി ജില്ലാ ക്ലിനിക്കല്‍ ലാബ് പത്തനംതിട്ട, തിരുവല്ല മഞ്ഞാടിയിലുള്ള ഏവിയന്‍ ഡിസീസ് ഡയഗ്‌നോസിസ് ലാബ്, തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആനിമല്‍ ഡിസീസ് എന്നിവ മുഖേന സാംപിളുകളുടെ പരിശോധന, പോസ്റ്റ്‌മോര്‍ട്ടം എന്നിവയും നടത്തും.
ബ്ലോക്ക് അടിസ്ഥാനത്തില്‍ ലഭ്യമായ രാത്രികാല അടിയന്തര മൃഗചികിത്സാ സേവനപദ്ധതിയും നടന്നു വരുന്നു.
https://www.facebook.com/Malayalivartha





















