Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

കേരളം സൂപ്പര്‍ തന്നെ... കൊറോണയെ നേരിടുന്നതില്‍ കേരളത്തെ പ്രകീര്‍ത്തിച്ച് ദേശീയ മാധ്യമങ്ങള്‍

14 APRIL 2020 07:57 PM IST
മലയാളി വാര്‍ത്ത

കൊറോണ എന്ന മഹാമാരിക്കു മുമ്പില്‍ കേരളം കുലുങ്ങില്ല എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എപ്പോഴും കേരളത്തിന്റെ കുറ്റങ്ങള്‍ മാത്രം കണ്ടുപിടിക്കുന്ന ദേശീയ മാധ്യമങ്ങള്‍ക്ക് ഇപ്പോ ഒന്ന് മാത്രമേ പറയാനുള്ളൂ. കേരളം സൂപ്പറാണെന്ന്. ദേശീയ മാധ്യമങ്ങള്‍ കൊറോണയെ കേരളം എങ്ങനെ നേരിടുന്നുവെന്ന് നിരീക്ഷിക്കുകയാണ്.

നിരീക്ഷണങ്ങള്‍ക്കൊടുവില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ്:

വര്‍ഷങ്ങളായി മാറിമാറി ഭരിച്ച സര്‍ക്കാറുകള്‍ ആരോഗ്യ മേഖലക്ക് നല്‍കിയ പ്രധാന്യമാണ് ഈ മഹാമാരിയെ നിയന്ത്രിച്ചു നിര്‍ത്താന്‍ കേരളത്തിന് തുണയായതെന്ന് 'ടൈംസ്‌നൗ' നിരീക്ഷിക്കുന്നു. ഓരോ മൂന്നു ഗ്രാമങ്ങള്‍ക്കും ഒരു പ്രാഥമിക ആശുപത്രിയുണ്ട് കേരളത്തില്‍. കൃത്യമായ പരിശോധനകളും രോഗികളുടെ സമ്ബര്‍ക്ക വഴികള്‍ കര്‍ശനമായി നിരീക്ഷിച്ചുള്ള ഐസൊലേഷന്‍ നടപടികളുമടക്കം കോവിഡ് പ്രതിരോധത്തില്‍ തുണയായി. കൊറോണ വൈറസ് ബാധ ഇന്ത്യയില്‍ സ്ഥിരീകരിച്ച ആദ്യ സംസ്ഥാനമാണ് കേരളം. ചൈനയില്‍നിന്ന് വന്ന മൂന്നു വിദ്യാര്‍ഥികള്‍ക്ക് ജനുവരിയില്‍ രോഗം ബാധിച്ചത് സ്ഥിരീകരിച്ചതിനു പിന്നാലെ, 2018ല്‍ നിപ വൈറസിനെ പ്രതിരോധിച്ചതുപോലെ സംസ്ഥാന അധികൃതര്‍ തന്ത്രപരമായ തീരുമാനങ്ങള്‍ എടുത്ത് നടപ്പാക്കിയതിന്റെ ഫലമാണ് ഇപ്പോഴത്തെ അനുകൂല സൂചനകളുമെന്നും ചാനല്‍ നിരീക്ഷിക്കുന്നു.

ഇന്ത്യയില്‍ രോഗികളുടെ എണ്ണം കുതിച്ചുകയറുമേ്ബാള്‍ കേരളത്തില്‍ കുറഞ്ഞുവരുന്നത് ആശാവഹമാണെന്ന് 'ഇന്ത്യ ടുഡേ' പറയുന്നു. കോവിഡ് 19 ബാധിച്ച് ചികിത്സയിലുള്ളവരേക്കാള്‍ കൂടുതല്‍ പേര്‍ കേരളത്തില്‍ രോഗം ഭേദമായെന്നത് ശുഭസൂചനയാണ്. ചൊവ്വാഴ്ച ചികിത്സയിലുള്ള രോഗികളുടെ എണ്ണം 173 ആണന്നിരിക്കേ, രോഗം ഭേദമായവര്‍ 211 ആണ്. രാജ്യത്ത് ആദ്യം രോഗം സ്ഥിരീകരിച്ച സംസ്ഥാനമായിട്ടും മൂന്നു മരണം മാത്രമേ ഇതുവരെ കേരളത്തിലുണ്ടായിട്ടുള്ളൂവെന്നും ചാനല്‍ ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യ രംഗം ഏറെ മികച്ചതാണെന്നതു മാത്രമല്ല, മിടുക്കരായ ഡോക്ടര്‍മാരും നഴ്‌സുമാരും കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന് കരുത്തു പകരുന്നുവെന്ന് 'ന്യൂസ് 18' വിലയിരുത്തുന്നു. അടിമുടി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ മേഖലയാണ് കേരളത്തിന്റെ ചെറുത്തുനില്‍പിന് ഊര്‍ജമേകുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി 200 പേര്‍ക്ക് ഒരു ഡോക്ടര്‍ എന്ന തോതിലാണ് കേരളത്തിലെ ആരോഗ്യമേഖല. ദേശീയ ശരാശരി 2000 ആയിരിക്കുമേ്ബാഴാണിത്. ആശുപത്രികളിലെ കിടക്കകളുടെ എണ്ണത്തിലും ദേശീയശരാശരിയേക്കാള്‍ ഏറെ മുന്നിലാണ് കേരളം.

മുന്‍ കോഴിക്കോട് കലക്ടറും ഇപ്പോള്‍ നീതി ആയോഗ് സി.ഇ.ഒയുമായ അമിതാഭ് കാന്തും കേരളത്തിന്റെ മുന്നേറ്റത്തെ പ്രകീര്‍ത്തിക്കുന്നു. പ്രതിദിനം രോഗം ബാധിക്കുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ക്ക് രോഗം ഭേദമാകുന്ന കേരളത്തിന്റെ കോവിഡ് 19 കൈകാര്യത്തെയും അതിന് നേതൃത്വം നല്‍കുന്ന കേരളത്തിലെ ജനങ്ങളെയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിക്കുന്നുവെന്ന് അമിതാഭ് കാന്ത് ട്വീറ്റ് ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 minutes ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (2 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (2 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (3 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (7 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (8 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (8 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (9 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (11 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (11 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (11 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (11 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (11 hours ago)

Malayali Vartha Recommends