Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

തേനി ജില്ലയില്‍ 41 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു... തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ഇടുക്കി ജില്ലയിലെ 8 പഞ്ചായത്തുകളിലെ 22 വാര്‍ഡുകളില്‍ നിരോധനാജ്ഞ

15 APRIL 2020 08:19 AM IST
മലയാളി വാര്‍ത്ത

41 പേര്‍ക്കാണ് തേനി ജില്ലയില്‍ മാത്രം കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുമായി അടുത്തിടപഴകിയ ചിലരുടെ പരിശോധനാഫലം വരാനുണ്ട്. ഇതില്‍ 29 പേരും കേരളത്തിന്റെ അതിര്‍ത്തിയായ ബോഡിമെട്ടിനോടു ചേര്‍ന്നുള്ള ബോഡിനായ്ക്കന്നൂരിലാണ് എന്നതാണ് ഇടുക്കിയിലെ ജനങ്ങളെ ആശങ്കയിലാക്കുന്നത്.
ഇത്തരത്തില്‍ തമിഴ്‌നാട്ടിലെ തേനി ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. ഒരാഴ്ചയായി 24 മണിക്കൂറും പൊലീസ് പട്രോളിങ്ങുണ്ട്. കുമളി, കമ്പംമെട്ട്, ബോഡിമെട്ട് ചെക്‌പോസ്റ്റുകള്‍ വഴി യുള്ള പ്രവേശനം നേരത്തെ കര്‍ശനമായി നിയന്ത്രിച്ചിരുന്നു. വനത്തിലൂടെയുള്ള ഊടുവഴികളാണ് ഇപ്പോള്‍ പൊലീസിന് തലവേദന.

ഇടുക്കി ജില്ലയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ സുരക്ഷിതത്വം തേടിയാണ് ഹൈറേഞ്ചിലെ തോട്ടം മേഖലകളില്‍ നിന്ന് തൊഴിലാളികള്‍ കൂട്ടത്തോടെ തമിഴ്‌നാട്ടിലേക്ക് കടന്നത്. ഇടുക്കി ജില്ല പൂര്‍ണമായും രോഗമുക്തി നേടിയപ്പോള്‍ തേനി ജില്ലയില്‍ രോഗം പടര്‍ന്നേക്കും എന്ന ഭീതിയാണ് തൊഴിലാളികളെ ഇടുക്കിയിലേക്ക് മടങ്ങാന്‍ പ്രേരിപ്പിക്കുന്നത്.

ഏലം വിപണന കേന്ദ്രമാണ് ബോഡിനായ്ക്കന്നൂര്‍. ഏലം ലേലം പുനരാരംഭിക്കണം എന്ന ആവശ്യം ശക്തമാണ്. ബോഡിനായ്ക്കന്നൂരിലെ ലേലം തല്‍ക്കാലം ഉപേക്ഷിച്ച് പുറ്റടി സ്‌പൈസസ് പാര്‍ക്കില്‍ ലേലം ആരംഭിച്ചാലും തമിഴ്‌നാട്ടില്‍ നിന്നുള്ള വ്യാപാരികള്‍ എത്താന്‍ സാധ്യതയില്ല. 

തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ഇടുക്കി ജില്ലയിലെ 8 പഞ്ചായത്തുകളിലെ 22 വാര്‍ഡുകളില്‍ ഇടുക്കി കലക്ടര്‍ എച്ച്. ദിനേശന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തമിഴ്‌നാട്ടില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണു നടപടി. 21 വരെയാണ് നിരോധനാജ്ഞ.പീരുമേട്, ഉടുമ്പന്‍ചോല താലൂക്കുകളില്‍ ഉള്‍പ്പെടുന്ന ശാന്തന്‍പാറയിലെ 1, 5, 7, ഉടുമ്പന്‍ചോലയിലെ 5, 7, നെടുങ്കണ്ടത്തെ 8, 9, 11, കരുണാപുരത്തെ 4, 7, 10, 11, വണ്ടന്‍മേട്ടിലെ 7, 10, ചക്കുപള്ളത്തെ 8, 11, കുമളിയിലെ 6, 7, 8, 9, 12, ചിന്നക്കനാലിലെ 5 എന്നീ വാര്‍ഡുകളിലാണ് നിരോധനാജ്ഞ. ദേവികുളം താലൂക്കിലെ അതിര്‍ത്തി മേഖലകളില്‍ നിന്ന് കാട്ടുവഴികളിലൂടെ കടന്നു കയറുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നു ദേവികുളം സബ് കലക്ടര്‍ അറിയിച്ചു. ഇത്തരക്കാരെ കണ്ടാല്‍ 9497203044 എന്ന നമ്പറില്‍ അറിയിക്കണം.


 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 minutes ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (2 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (2 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (3 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (7 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (8 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (8 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (9 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (11 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (11 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (11 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (11 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (11 hours ago)

Malayali Vartha Recommends