കോവിഡ് രോഗികളെ ആകാശമാര്‍ഗം മാറ്റാന്‍ എയര്‍ ഇവാക്വേഷന്‍ പോഡുമായി നാവികസേന; രൂപകൽപന ചെയ്തത് സതേൺ നേവൽ കാൻഡിന്റെ കീഴിലുള്ള കൊച്ചി നേവി എയർക്രാഫ്റ്റ് യാർഡിൽ

കോവിഡ് 19 രോഗികളെ ആകാശമാർഗം കൊണ്ടുവരുന്നതിനു സഹായിക്കുന്ന ‘എയർ ഇവാക്വേഷൻ പോഡ്’ ദക്ഷിണ നാവിക കമാൻഡിലെ നേവൽ എയർ ക്രാഫ്റ്റ് യാഡ് ചെലവു കുറഞ്ഞ രീതിയിൽ വികസിപ്പിച്ചെടുത്തു. ദ്വീപുകളിൽ നിന്നോ കപ്പലിൽ നിന്നോ കോവിഡ് രോഗികളെ, മറ്റുള്ളവർക്കു രോഗം പകരാതെ സുരക്ഷിതമായി ആകാശമാർഗം കരയിലെത്തിക്കാൻ സഹായിക്കുന്ന സംവിധാനമാണിത്. ഐഎൻഎസ് ഗരുഡയിലെ പ്രിൻസിപ്പൽ മെഡിക്കൽ ഓഫിസറുടെ മേൽനോട്ടത്തിലായിരുന്നു നിർമാണം.
ഹെലികോപ്ടറിലും ഡോണിയർ വിമാനത്തിലും സംവിധാനം വിജയകരമായി പരീക്ഷിച്ചു. നാവികസേനയുടെ മറ്റു കമാൻഡു കളിലേക്ക് 12 പോഡുകൾ നിർമിച്ചു നൽകുമെന്നും ഡിഫൻസ് പിആർഒ കമാൻഡർ ശ്രീധർ വാരിയർ പറഞ്ഞു.
സതേൺ നേവൽ കാൻഡിന്റെ കീഴിലുള്ള കൊച്ചി നേവി എയർക്രാഫ്റ്റ് യാർഡിൽ തന്നെ രൂപകൽപന ചെയ്തതാണ് ഈ എഇപി എന്നതാണ് പ്രത്യേകത. രോഗിയെ കോപ്റ്ററിൽ നിന്നു മാറ്റിയാലും അണുവിമുക്തമാക്കൽ ആവശ്യമില്ല എന്നതും പ്രത്യേകതയാണ്.
ഉള്‍ക്കടലില്‍ കുടുങ്ങിയ കപ്പലുകളില്‍ നിന്നോ, ദ്വീപുകളില്‍ നിന്നോ കൊറോണ രോഗികളെ ആശുപത്രിയിലേക്ക് ആകാശ മാര്‍ഗം മാറ്റുമ്പോഴുള്ള വെല്ലുവിളി പൈലറ്റുമാരുടെ സുരക്ഷിതത്വമാണ്. വിമാന ജീവനക്കാര്‍ക്ക് വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം ആശങ്കയില്ലാതെ രോഗികളുമായി പറക്കാമെന്നതാണ് ഈ എയര്‍ ഇവാക്വേഷന്‍ പോഡിന്റെ സവിശേഷത. രോഗിയുമായി സഞ്ചരിച്ചാലും വിമാനം അണുവിമുക്തമാക്കുന്നതടക്കമുള്ള ജോലികളും ഒഴിവാക്കാനാകും.
അലുമിനിയം, നൈട്രൈൽ റബ്ബർ, പെർസ്‌പെക്‌സ് തുടങ്ങിയവ ഉപയോഗിച്ച് നിർമിച്ച എഇപിയുടെ ഭാരം 32 കിലോയാണ്. നിർമാണ ചെലവ് 50000 രൂപ മാത്രവും. അതേ സമയം ഇത് ഇറക്കുമതി ചെയ്യുകയാണെങ്കിൽ 59 ലക്ഷം രൂപ ചെലവു വരും. ഐഎൻഎച്ച്എസ് സഞ്ജിവാനി, എച്ച്ക്യുഎസ്എൻസി എന്നിവിടങ്ങളിലെ വിദഗ്ദരുമായി ആലോചിച്ച് ഐഎൻഎസ് ഗരുഡ, കൊച്ചി നാവിക വ്യോമ സ്റ്റേഷൻ പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസറുടെ മാർഗനിർദേശത്തിലായിരുന്നു നിർമാണം.
നേവിയുടെ ഡോർനിയർ വിമാനങ്ങളിലും അഡ്വാൻസ് ലൈറ്റ് ഹെലികോപ്റ്ററുകളിലും എഇപി ഉപയോഗിച്ചുള്ള പരീക്ഷണം കഴിഞ്ഞയാഴ്ച പൂർത്തിയാക്കിയിരുന്നു. തുടർന്ന് ഇവയുടെ 12 യൂണിറ്റുകൾ സതേൺ, വെസ്റ്റേൺ, ഈസ്റ്റേൺ, ആൻഡമാൻ നിക്കോബാർ നേവൽ കമാൻഡുകൾക്ക് വിതരണത്തിനുള്ള നടപടികൾ പൂർത്തിയാക്കി വരികയാണ്. കോവിഡ് 19 പ്രതിരോധത്തിന് എയർ ഇവാക്വേഷൻ പോഡ് ഇന്ത്യൻ നേവിക്ക് കൂടുതൽ കരുത്തേകുമെന്ന പ്രതീക്ഷയിലാണ്.
https://www.facebook.com/Malayalivartha






















