നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തില്ല... സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ഇനിയും കര്‍ശനമാക്കുമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഡിജിപി

ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ സംസ്ഥാനത്ത് ഇനിയും കര്‍ശനമാക്കുമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തില്ലെന്ന് ഡിജിപി. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി. പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ലഭിക്കുംവരെ ഇപ്പോള്‍ ഉള്ള നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് തുടരുമെന്നും ഡിജിപി പറഞ്ഞു. പൊലീസുകാര്‍ക്ക് വിശ്രമം ലഭിക്കുന്ന രീതിയില്‍ രണ്ടാം ഘട്ടത്തില്‍ സേനയെ പുന:വിന്യസിക്കും.
മെയ് മൂന്നുവരെ ലോക്ക് ഡൗണ്‍ നീട്ടിയ പശ്ചാലത്തലത്തില്‍ പൊലീസിന്റെ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇന്ന് പുറത്തിറക്കും. സംസ്ഥാന സര്‍ക്കാര്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ദിവസങ്ങളില്‍ ജനങ്ങള്‍ കൂട്ടത്തോടെ നിരത്തുകളിലിറങ്ങിയിരുന്നു. ഇനി മുതല്‍ ഇതനുവദിക്കില്ലെന്ന് ഡിജിപി പറഞ്ഞു. കഴിഞ്ഞ 22 ദിവസമായി ലോക് ഡൗണ്‍ വിജയപ്പിക്കാനായി വിശ്രമില്ലാതെ ജോലി ചെയ്യുകയാണ് പൊലീസ്. നിയമലംഘകരെ പിടികൂടുന്നതിനപ്പുറം രോഗികളെ ആശുപത്രിയിലെത്തിക്കാനും ഭക്ഷണവും മരുന്നുമെത്തിക്കാനും പൊലീസ് ജോലി ചെയ്യുന്നു. വിശ്രമമില്ലാതെയുള്ള ജോലി പൊലീസിനെയും മടുപ്പിച്ചിട്ടുണ്ട്.
60,0000ത്തിലധികം പൊലീസുകാര്‍ക്ക് അവധി നല്‍കാതെ അണി നിരത്തിയിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ 15000 പൊലീസുകാര്‍ റിസര്‍വിലായിരുന്നു. ആരോഗ്യ പ്രശ്നങ്ങളുള്ള പൊലീസുകാര്‍ക്ക് വിശ്രമം നല്‍കി രണ്ടാം നിരയിലുള്ളവരെ രംഗത്തിറക്കി ലോക് ഡൗണ്‍ നിബന്ധനകള്‍ കര്‍ശനമാക്കാനാണ് നീക്കം.ഏപ്രില്‍ 20 വരെ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ എങ്ങനെയെന്ന് നിരീക്ഷിക്കുമെന്നും സ്ഥിതി മെച്ചപ്പെട്ട ഇടങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഏപ്രില്‍ 19 വരെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇന്നലെ രാവിലെ പത്തിനു രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ ആണ് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. 'ഏപ്രില്‍ 20 വരെ ജില്ലകള്‍ എത്ര നന്നായി പ്രവര്‍ത്തിക്കുന്നുവെന്ന് ഞങ്ങള്‍ നിരീക്ഷിക്കും.
സ്ഥിതി മെച്ചപ്പെടുന്ന സ്ഥലങ്ങളില്‍ കുറച്ച് ഇളവുകള്‍ വരുത്തും,' സ്ഥിതിഗതികള്‍ പിന്നീട് വഷളായാല്‍ ഇളവുകള്‍ റദ്ദാക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
https://www.facebook.com/Malayalivartha






















