Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

കാത്തിരിപ്പിനു വിരാമമിട്ടു ഇറ്റലിയിൽ നിന്നും ആ ബസ് കേരളത്തിലേക്കെത്തി; അതിൽ പ്രകാശിന്റെ ഈ വർഷത്തെ പൊൻകണിയും ;കോവിഡ് നീട്ടിവെച്ച പുനഃ സമാഗമം ഇങ്ങനെ

15 APRIL 2020 09:45 AM IST
മലയാളി വാര്‍ത്ത

കോവിഡ് കാലത്ത് ആഘോഷങ്ങളെല്ലാം തന്നെ വെറും ചടങ്ങു മാത്രമായി ഒതുങ്ങിയിരിക്കുകയാണ്.ഈസ്റ്ററും വിഷുവും ഒക്കെ അങ്ങനെ തന്നെ.പല കുടുംബങ്ങളിലെയെയും അംഗങ്ങൾ ലോക്ക് ഡൌൺ കാരണം വീട്ടിലെത്താത്ത സാഹചര്യം വന്നതോടെ ആഘോഷങ്ങളെല്ലാം ഒതുങ്ങി. കോവിഡ് പരത്തുന്ന ഭീതിയും മുന്കരുതലുമെല്ലാം ഇത്തവണത്തെ വിഷു ആഘോഷത്തിൻെറയും മാറ്റ് കുറച്ചു .

എന്നാൽ നെല്ലിയാമ്പതി ചന്ദ്രമല എസ്റ്റേറ്റിലെ പി.എൻ.പ്രകാശിന് ഇന്നലെയായിരുന്നു ശരിക്കും വിഷു. ഇറ്റലിയിൽ നിന്നു മടങ്ങിയെത്തി, ന്യൂ‍ഡൽഹിയിൽ ക്വാറന്റീൻ കാലാവധി പൂർത്തിയാക്കിയ മകൾ ഗായത്രി പി. മേനോത്ത് ഇന്നലെ വാളയാറിൽ ബസിറങ്ങുന്ന കാഴ്ചയായിരുന്നു പൊൻകണി. ഗായത്രിയുടെ അമ്മ ജയന്തിയും ഈ കാഴ്ച കാണാനെത്തിയിരുന്നു. കോവിഡ് 19 സംഹാര രോഗം താണ്ഡവമാടിയ ഇറ്റലിയിൽ കംപ്യൂട്ടർ സയൻസിൽ എംഎസ് ചെയ്യുകയായിരുന്നു ഗായത്രി. പുറത്തുപോലും പോകാനാകാതെ മുറിയിൽ തന്നെ അവിടെ ഭീതിയോടെ ദിവസങ്ങൾ കഴിച്ചുകൂട്ടി.

കേന്ദ്രസർക്കാരിന്റെ ഇടപെടൽ മൂലം പ്രത്യേക വിമാനത്തിൽ 15 നാണ് ഇവർ ഉൾപ്പെടുന്ന 200 അംഗ സംഘം ന്യൂഡൽഹിയിലെത്തിയത്. 30 മലയാളികൾ ഈ സംഘത്തിൽ ഉണ്ടായിരുന്നു. ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിന്റെ ക്യാംപിലായിരുന്നു ഇവർ താമസിച്ചിരുന്നത്. കോവിഡ് ഇല്ലെന്നു സ്ഥിരീകരിച്ചെങ്കിലും ലോക് ഡൗൺ മൂലം കേരളത്തിലേക്കുള്ള യാത്ര മുടങ്ങി.

തുടർന്ന് കേരള ഹൗസിന്റെ സഹായത്തോടെ ഇവർ പ്രത്യേക ബസിൽ കേരളത്തിലേക്കു പുറപ്പെടുകയായിരുന്നു. ഇന്നലെ ഉച്ചയോടെ പാലക്കാട് എത്തിയ ഇവരെ ഡിഎംഒ ഡോ.കെ.പി.റീത്ത സ്വീകരിച്ചു. വൈകുന്നേരത്തോടെ ഇവർ നെല്ലായാമ്പതിയിൽ എത്തി. ഇറ്റലിയിലെ എൻജിനീയറിങ് വിദ്യാർഥി വടക്കഞ്ചേരി സ്വദേശി ഓംനാഥ് ചെന്താമരാക്ഷനും സംഘത്തിലുണ്ടായിരുന്നു.അതേസമയം കേരളവുമായി അതിർത്തി പങ്കിടുന്ന, തമിഴ്നാട്ടിലെ 4 ജില്ലകൾ റെഡ് സോൺ ആയി പ്രഖ്യാപിച്ചതോടെ കേരളത്തിലും ജാഗ്രത. കോയമ്പത്തൂർ, തിരുപ്പൂർ, തേനി, തിരുനൽവേലി ജില്ലകളാണു റെഡ് സോണിലുള്ളത്. മറ്റ് അതിർത്തി ജില്ലകളായ നീലഗിരി പത്തിൽ താഴെ രോഗികളുള്ള യെല്ലോ സോണിലും കന്യാകുമാരി ഇരുപതിൽ താഴെ രോഗികളുള്ള ഓറഞ്ച് സോണിലുമാണ്. ഇതേത്തുടർന്ന് അതിർത്തി ഗ്രാമങ്ങൾ കേരളം അടച്ചിടും. ദേശീയ പാതയിൽ പരിശോധന കർശനമാക്കിയിട്ടും ചെക്പോസ്റ്റുകളും ഊടുവഴികളും അടച്ചിട്ടിട്ടും അതിർത്തി ഗ്രാമങ്ങളിലൂടെ ഇരു സംസ്ഥാനങ്ങളിലേക്കും നാട്ടുകാർ യാത്ര ചെയ്യുന്നുവെന്നും ഇതു രോഗവ്യാപനത്തിനു വഴിയൊരുക്കുമെന്നുമുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലാണു നടപടി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 minutes ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (2 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (2 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (3 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (7 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (8 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (8 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (9 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (11 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (11 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (11 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (11 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (11 hours ago)

Malayali Vartha Recommends