Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

നിമജ്ജനത്തിനുള്ള അസ്ഥിക്കലങ്ങൾ പെരുകി ഐവർ മഠം; മോക്ഷത്തിനായി കാത്ത് ആത്മാക്കൾ; ശരീരം ദഹിപ്പിക്കാനാവശ്യമായ വിറകിനും ക്ഷാമം

15 APRIL 2020 12:21 PM IST
മലയാളി വാര്‍ത്ത

കോവിഡ് സംഹാരതാണ്ഡവമാടുമ്പോൾ ഇവിടെ മോക്ഷത്തിനായി കാത്തിരിക്കുകയാണ് നിരവധി ആത്മാക്കൾ.. പല ശരീരങ്ങളുടെയും ജീവിത യാത്ര അവസാനിക്കുന്നിടം...ലോഹിതദാസും ഒടുവില്‍ ഉണ്ണികൃഷ്ണനും ഭരതനും ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ അന്ത്യവിശ്രമം കൊള്ളുന്നത് ഇവിടെയാണ് ; കാശി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മൃതദേഹങ്ങള്‍ ദഹിപ്പിച്ച ചുടലപ്പറമ്പ് .. ലോക മരണസംഖ്യ ആയിരങ്ങൾ വച്ചു ദിവസവും കൂടിക്കൊണ്ടിരിക്കുമ്പോൾ ഇവിടെ പിതൃക്കൾക്കു മോക്ഷത്തിനുള്ള ദിവസങ്ങൾ എണ്ണി കഴിയുകയാണ് മരിച്ചവരുടെ ബന്ധുക്കൾ . ചിതയൊരുക്കാനുള്ള വിറക് വരും ദിവസങ്ങളിൽ തീർ‌ന്നാൽ മൃതദേഹങ്ങളുടെ സംസ്കാരത്തിന് എന്തു ചെയ്യും എന്ന ആശങ്ക വേറെ.

മതാചാരപ്രകാരമുള്ള സംസ്കാരത്തിനു പേരു കേട്ട പാമ്പാടി ഐവർമഠം കടവിലാണ് ആത്മാക്കൾക്കു മോക്ഷത്തിന് വഴിയില്ലാതായിരിക്കുന്നത് . ചിതയിൽ നിന്ന് ഇവിടെ സംസ്കരിച്ചവരുടെ, നിമജ്ജനത്തിനായി ശേഖരിച്ച അസ്ഥികൾ മൺകലങ്ങളിൽ ഇരിക്കുകയാണ്. 3 ദിവസം കഴിഞ്ഞു ചിതയിൽ നിന്നു ശേഖരിച്ച് ഇവ നിളയിൽ ഒഴുക്കുകയായിരുന്നു പതിവ്.

എന്നാൽ, ലോക് ഡൗൺ പശ്ചാത്തലത്തിൽ ഇവിടെ പുലകുളി അടിയന്തിര ചടങ്ങുകൾ നിർത്തിവച്ചിരിക്കുന്നതിനാൽ ലോക് ഡൗൺ കഴിഞ്ഞ് നിമജ്ജനം ചെയ്യാമെന്നു പറഞ്ഞ് അസ്ഥി ഇവിടെ തന്നെ സൂക്ഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു ബന്ധുക്കൾ. ഇതിനു പുറമേ, പുതുതായി സംസ്കരിക്കുന്ന മൃതദേഹങ്ങളുടെ അസ്ഥിയും സൂക്ഷിക്കേണ്ടി വരുമ്പോൾ സ്ഥലപരിമിതി വലിയ തടസ്സമാവുകയാണ് .

ഐവർ മഠത്തിൽ ദിവസവും 15 വരെ മൃതദേഹങ്ങൾ സംസ്കരിക്കുന്നുണ്ട്. നിലവിൽ മൃതദേഹം സംസ്കരിക്കാൻ എത്തുന്നവരോട് 3 ദിവസം കഴിഞ്ഞ് വന്ന് അസ്ഥി കൈപ്പറ്റണമെന്നു നിർബന്ധമായി പറയുകയാണു ചെയ്യുന്നത്. 2 പേർ മാത്രമേ അസ്ഥി കൈപ്പറ്റാൻ വരാവൂ എന്നും കർശനമായി നിർദേശിക്കുന്നുണ്ട്. പുലർച്ചെ പാമ്പാടിയിൽ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. മൃതദേഹം സംസ്കരിച്ചതിനു പണമടച്ചതിന്റെ രശീത് കാണിക്കുന്നവരെ മാത്രമേ കടത്തിവിടുന്നുള്ളൂ. മൃതദേഹം സംസ്കരിക്കാനും 4 പേർ മാത്രമേ എത്താവൂ ,.

ചിതയൊരുക്കാനുള്ള ജോലികൾക്ക് 3 പേരെയാണ് നിയോഗിക്കുന്നത്. എല്ലാവർക്കും മാസ്ക് നിർബന്ധമാണ്. ബലിതർപ്പണ ചടങ്ങുകൾക്കു ദിവസവും നൂറു കണക്കിനാളുകളാണു ഐവർമഠം കടവിൽ വന്നിരുന്നത്. അത് പൂർണമായും നിർത്തി. ലോക് ഡൗൺ പിൻവലിക്കുമ്പോൾ അസ്ഥി നിമജ്ജനത്തിനും ബലി തർപ്പണത്തിനും ആളുകൾ കൂട്ടമായെത്തുമ്പോൾ ക്രമാതീതമായ തിരക്ക് ഇവിടെ ഉണ്ടാവുമോ എന്ന് ആശങ്ക ഉണ്ട്.

സംസ്കാര ക്രിയകൾ ഏറ്റെടുത്തു നടത്തുന്നവരുടെ മറ്റൊരു ബുദ്ധിമുട്ട് മരം വെട്ടാനും കീറാനും തൊഴിലാളികൾ ഇല്ലാത്തതും വിറക് ലഭ്യമല്ലാത്തതുമാണ്. ഒരു മൃതദേഹത്തിന് 300 മുതൽ 500 വരെ കിലോഗ്രാം വിറകു വേണം. കർമങ്ങൾ ഏറ്റെടുത്തു നടത്തുന്നവരുടെ കയ്യിൽ നിലവിലുള്ള സ്റ്റോക്ക് ഈ ആഴ്ച തീരും. അതിനകം വിറകു ലഭ്യമാക്കാൻ ജില്ലാ ഭരണകൂടം നടപടി എടുക്കേണ്ടതുണ്ട് എന്ന ആവശ്യവും ശക്തമാണ്. .
നിളയോരത്തെ ബലി തർപ്പണ കടവ് ഇപ്പോൾ ദിവസങ്ങളായി ശൂന്യമാണ്..മരണം ബാക്കിവെക്കുന്ന ജീര്‍ണ്ണിച്ചു പോകുന്ന ശരീരം വിശ്വാസങ്ങളും ആചാരങ്ങളും നടത്തി, ഒരു പിടി ചാരമായിട്ടും ആത്മാക്കൾ കാത്തുകിടക്കുകയാണ് മോക്ഷത്തിനായി..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 minutes ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (2 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (2 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (3 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (7 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (8 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (8 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (9 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (11 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (11 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (11 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (11 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (11 hours ago)

Malayali Vartha Recommends