ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം തിരുത്തികുറിച്ചുകൊണ്ട് കേരളം; ദുബായിൽ നിന്നെത്തി ക്വാറന്റൈനില്‍ കഴിഞ്ഞ് 26 ദിവസങ്ങള്‍ക്ക് ശേഷം കോവിഡ് 19 പോസിറ്റീവ്,കോഴിക്കോട് കളക്ടറുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നത്

ഇന്നലെ സംസ്ഥാനത്ത് എട്ട്പേർക്ക് കൊറോണ സ്ഥിരീകരിച്ചു. അതിൽ കോഴിക്കോട് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച മൂന്നു പേരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത് വിദേശത്തുനിന്നെത്തി 26 ദിവസത്തിന് ശേഷമാണ്. ഇയാള്‍ ദുബായിൽ നിന്നെത്തി ക്വാറന്റൈനില്‍ കഴിഞ്ഞ് 26 ദിവസങ്ങള്‍ക്ക് ശേഷമാണ് കോവിഡ് 19 പോസിറ്റീവ് ആയതെന്ന് കോഴിക്കോട് കളക്ടറുടെ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നത്.
കൊവിഡ് ബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയവരും കൊവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും 14 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം തിരുത്തികുറിച്ചുകൊണ്ടാണ് ഈ സംഭവം എത്തിയത്. എന്നാൽ ഇത് മറ്റ് സംസ്ഥാനങ്ങള്‍ പിന്തുടരുമ്പോൾ കേരളം 28 ദിവസത്തെ നിരീക്ഷണം വേണമെമെന്ന് നിലപാടെടുക്കുകയാണുണ്ടായത്. ഇത് ശരിയെന്ന് തെളിയിക്കുന്നതാണ് കോഴിക്കോട് എടച്ചേരിയില്‍ കൊവിഡ് സ്ഥിരീകരിച്ച 35 കാരന്‍റെതടക്കമുള്ള അനുഭവങ്ങള്‍ എന്ന് കോഴിക്കോട് കളക്ടർ ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കുന്നത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ ;
ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി
കോവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട് ജില്ലയില്‍ ഇന്ന് (14.04.2020) മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിതീകരിച്ചു. അഴിയൂര്‍ സ്വദേശിയായ, 42 കാരനാണ് ഒരാള്‍. മാഹിയില്‍ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ആളാണ്. നിലവില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണ്. അദ്ദേഹത്തിന്റെ വീട്ടിലുള്ളവരുടെയും കൂടുതല്‍ സമ്പര്‍ക്കത്തിലുള്ളവരുടെയും സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവരെല്ലാം കൊറോണ കെയര്‍സെന്ററില്‍ നിരീക്ഷണത്തിലാണ്. ഇന്ന് രോഗബാധ സ്ഥിരീകരിച്ച എടച്ചേരി സ്വദേശികളായ മറ്റു രണ്ടു പേരില്‍ ഒരാള്‍ മാര്‍ച്ച് 18 ന് ദുബായില്‍ നിന്ന് വന്നതാണ്. 35 വയസ്സുണ്ട്. ഇദ്ദേഹത്തിന്റെ പിതാവ് ഏപ്രില്‍ 11 നു പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ ടെസ്റ്റില്‍ ആണ് ഇദ്ദേഹം പോസിറ്റീവ് ആയത്. മൂന്നാമത്തെ ആളും ഇതേ വീട്ടില്‍ തന്നെയുള്ള 19 കാരിയാണ്. ഇവരെല്ലാം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. എല്ലാവരുടെയും നില തൃപ്തികരമാണ്.
കോവിഡ് 19 സ്ഥിതീകരിച്ച പതിനഞ്ചാമത്തെ വ്യക്തി മാർച്ച് 18നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ (IX 346) സഹോദരനോടൊപ്പം ദുബായിൽ നിന്നും കോഴിക്കോട് രാത്രി 10.00 മണിയോടെ എത്തിചേരുകയും, 10.30 ഓടെ വിമാനത്താവളത്തിൽ നിന്ന് സഹോദരനോടൊപ്പം എയർപോർട്ട് ടാക്സിയിൽ കോഴിക്കോടുള്ള വീട്ടിലേക്ക് യാത്രതിരിച്ചു, യാത്രാമദ്ധ്യേ തിക്കോടിയുള്ള തട്ടുകടയിൽ നിന്ന് രാത്രി 12 മണിയോടെ ഭക്ഷണം കഴിക്കുകയും ചെയ്തു. ആ സമയത്ത് അവിടെ കടയുടമയും വേറെ ഒരാളും അല്ലാതെ വേറെ ആരും തന്നെ ഉണ്ടായിരുന്നില്ല. അർദ്ധരാത്രി ഒരു മണിയോടെ വീട്ടിലെത്തുകയും ചെയ്തു. അടുത്ത ദിവസം (19.03.2020) പനിയുള്ളതിനാൽ ഹെൽത്ത് ഇൻസ്പെക്ടറുമായി ബന്ധപ്പെടുകയും, അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം തിരക്കു തീരെ കുറവുള്ള സമയം നോക്കി ഉച്ചക്ക് 2.30 ഓടെ സ്വകാര്യ വാഹനത്തിൽ കുടുംബാരോഗ്യ കേന്ദ്രം എടച്ചേരിയിൽ എത്തി. പരിശോധനയ്ക്കുശേഷം കോവിഡ് ചികിത്സാ മാർഗ്ഗരേഖക്ക് അനുസരിച്ച് വീട്ടിൽ ഐസോലേഷൻ കഴിയാൻ നിഷ്കർഷിച്ചതിനാൽ 3.00 മണിയോടെ അതേ വാഹനത്തിൽ തന്നെ തിരിച്ചുപോയി ഹോം ഐസോലേഷനിൽ കഴിയുകയും ചെയ്തു.
വീണ്ടും ഇദ്ദേഹത്തിനും കുടുംബത്തിലെ ചിലർക്കും രോഗലക്ഷണങ്ങൾ പ്രകടമായതിനാൽ ആരോഗ്യ പ്രവർത്തകർ നിർദേശിച്ച പ്രകാരം മാർച്ച് മാസം ഇരുപത്തിനാലാം തീയ്യതി (24.03.2020) 5.30 ഓടെ സ്വകാര്യ വാഹനത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ട്രിയാജിൽ പരിശോധനയ്ക്കായി എത്തുകയും, പരിശോധനകൾക്ക് ശേഷം കോവിഡ് ചികിത്സാ മാർഗ്ഗരേഖ അനുസരിച്ച് വീട്ടിൽ ഐസോലേഷൻ കഴിയാൻ നിഷ്കർഷിച്ചതിനാൽ 10.30 ഓടെ അതേ വാഹനത്തിൽ തിരിച്ചുപോവുകയും രാത്രി 11.55 ന് വീട്ടിലെത്തി ഹോം ഐസൊലേഷൻ കഴിയുകയും ചെയ്തു.
1
1.04.2020ന് ഇദ്ദേഹത്തിന്റെ കുടുംബാംഗതിന് രോഗം സ്ഥിരീകരിച്ചതോടെ കുടുംബാംഗങ്ങളെ മുഴുവൻ കോഴിക്കോട് മെഡിക്കൽ കോളേജ് ഐസോലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു. അടുത്ത ദിവസം (12.04.2020) തന്നെ സാമ്പിൾ കളക്ട് ചെയ്തു പരിശോധനകൾക്കായി അയച്ചു. ഇന്ന് റിസൽട്ട് ലഭിച്ചു. ഇദ്ദേഹം ഇപ്പോൾ
മെഡിക്കൽ കോളേജ് ഐസോലേഷനിലാണ് ഉള്ളത്. വീട്ടിലുള്ളവരും മെഡിക്കൽ കോളേജിൽ ക്വാറൻ്റിയിനിലാണ് ഉള്ളത്.
കോവിഡ് 19 സ്ഥിതീകരിച്ച പതിനാറാമത്തെ വ്യക്തി സമ്പർക്കം കൊണ്ട് രോഗബാധിതയായതാണ്.
ഈ വ്യക്തി 23.03.2020 ന് ജലദോഷം / പനി എന്നിവ അനുഭവപ്പെട്ടതിനാൽ രാവിലെ 10.00 മണിയോടെ വീട്ടിൽ നിന്ന് ഓട്ടോയിൽ ആരോഗ്യ കേന്ദ്രം ഓർക്കാട്ടേരിയിലേക്ക് പോയി, അമ്മായിമുക്ക് വരെ ഒരു ഓട്ടോയിലും, അതിനുശേഷം അമ്മായിമൂക്കിൽനിന്ന് ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർവരെ മറ്റൊരു ഓട്ടോയിലുമായി യാത്ര ചെയ്ത് 10.30 മണിയോടെ അവിടെ എത്തിച്ചേർന്നു. പരിശോധനയ്ക്കുശേഷം, കാര്യമായ രോഗലക്ഷണങ്ങൾ പ്രകടമല്ലാത്തതിനാൽ വീട്ടിൽ ഐസോലേഷനിൽ കഴിയാൻ ആവശ്യപ്പെട്ട പ്രകാരം 11.30 ഓടെ തിരികെ വീട്ടിലേക്ക് പോരുകയും, 12 മണിയോടെ വീട്ടിലെത്തി ഹോം ഐസൊലേഷനിൽ കഴിയുകയും ചെയ്തു.
അടുത്ത ദിവസം മറ്റു കുടുംബാംഗങ്ങൾക്കും ഇവർക്കും ചെറിയ രോഗലക്ഷണങ്ങൾ പ്രകടമായതിനാൽ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം മാർച്ച് മാസം ഇരുപത്തിനാലാം തീയ്യതി (24.03.2020) 5.30 ഓടെ സ്വകാര്യ വാഹനത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ട്രിയാജിൽ പരിശോധനയ്ക്കായി എത്തുകയും, പരിശോധനകൾക്ക് ശേഷം കോവിഡ് ചികിത്സാ മാർഗ്ഗരേഖക്ക് അനുസരിച്ച് വീട്ടിൽ ഐസോലേഷൻ കഴിയാൻ നിഷ്കർഷിച്ചതിനാൽ 10.30 ഓടെ അതേ വാഹനത്തിൽ തിരിച്ചുപോവുകയും രാത്രി 11.55 ന് വീട്ടിലെത്തി ഹോം ഐസൊലേഷൻ കഴിയുകയും ചെയ്തു.
11.04.2020ന് ഇദ്ദേഹത്തിന്റെ കുടുംബാംഗത്തിന് രോഗം സ്ഥിരീകരിച്ചതോടെ കുടുംബാംഗങ്ങളെ മുഴുവൻ രാത്രി 8 മണിയോടെ ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഐസോലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു. അടുത്ത ദിവസം (12.04.2020) തന്നെ സാമ്പിൾ കളക്ട് ചെയ്തു പരിശോധനകൾക്കായി അയച്ചു. ഇന്നാണ് ഫലം ലഭിച്ചത്. മെഡിക്കൽ കോളേജ് ഐസോലേഷനിലാണ് ഈ വ്യക്തി ഇപ്പോൾ ഉള്ളത്.ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച കോഴിക്കോട് ജില്ലക്കാരുടെ ആകെ എണ്ണം 16 ആയി. ഇവരില്‍ ഏഴു പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതിനാല്‍ 9 പേരാണ് ചികിത്സയില്‍ തുടരുന്നത്. ഇതുകൂടാതെ രോഗം സ്ഥിരീകരിച്ച 4 ഇതര ജില്ലക്കാരില്‍ രണ്ട് കാസര്‍ഗോഡ് സ്വദേശികളും രോഗമുക്തരായി ആശുപത്രി വിട്ടു. രണ്ട് കണ്ണൂര്‍ സ്വദേശികള്‍ ചികിത്സയിലുണ്ട്.
#Covid19
#അതിജീവിക്കുകതന്നെചെയ്യും
https://www.facebook.com/Malayalivartha






















