കോഴിക്കോട്ടെ ആ 'ബ്ലാക്ക് മാനെ' നാട്ടുകാര്‍ പൊക്കി... സംശയകരമായ സാഹചര്യത്തില്‍ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ച യുവാവിന്റെ താമസസ്ഥലം പരിശോധിച്ചപ്പോള്‍ കണ്ടെടുത്തത് 'ബ്ലാക്ക്മാന്‍' വസ്ത്രങ്ങള്‍, ഒടുവില്‍....

കോഴിക്കോട് സംശയകരമായ സാഹചര്യത്തില്‍ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ച യുവാവിന്റെ താമസസ്ഥലം പരിശോധിച്ചപ്പോള്‍ കണ്ടെടുത്തത് 'ബ്ലാക്ക്മാന്‍' വസ്ത്രങ്ങള്‍.. കോട്ടൂളി പറയഞ്ചേരി മേലെ മനിയോത്ത് നന്ദു (24) വിനെയാണ് പാലാഴി ജംഗ്ഷന് സമീപത്തായി ഇന്നലെ പുലര്‍ച്ചെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചത്. പരിസരവാസിയല്ലാത്ത യുവാവിനെ കണ്ട നാട്ടുകാര്‍ തടഞ്ഞ് പൊലീസിനെ വിവരമറീയിക്കുകയായിരുന്നു.
ഒരു വര്‍ഷത്തോളമായി വീട്ടുകാരുമായി പിണങ്ങി കഴിയുന്ന ഇയാള്‍ പാലാഴിയില്‍ വാടക മുറിയിലാണ് താമസിക്കുന്നത്. അയാളുടെ താമസസ്ഥലത്തെ കുറിച്ചുള്ള അവ്യക്തമായ വിവരമാണ് ഇയാളുടെ മുറി പരിശോധിക്കാന്‍ ഇടയാക്കിയത്. മുഖാവരണം, കറുത്ത വസ്ത്രങ്ങള്‍, ഓവര്‍ കോട്ട് മുതലായവയാണ് കണ്ടെടുത്തത്. ഇടക്കിടെ ഈ വസ്ത്രങ്ങള്‍ ധരിച്ച് പുറത്തിറങ്ങാറുള്ളതായി പൊലീസ് പറഞ്ഞു. പന്തീരാങ്കാവ് സ്റ്റേഷന്‍ പരിധിയില്‍ വീടുകള്‍ക്ക് നേരെ അജ്ഞാതരുടെ അക്രമണങ്ങള്‍ വ്യാപകമായെന്ന പരാതിക്കിടയിലാണ് ബ്ലാക്ക്മാന്‍ വസ്ത്രങ്ങളുമായി യുവാവ് പിടിയിലാവുന്നത്.
അതേസമയം കോഴിക്കോട് മുമ്പും 'കള്ളന്‍'വേഷം കെട്ടി നാട്ടുകാരുടെയും പൊലീസിന്റെയും ഉറക്കം കെടുത്തിയ യുവാവ് ഒടുവില്‍ പിടിയില്‍ ആയിരുന്നു . അന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാനുള്ള മറയായാണ് യുവാവ് കള്ളന്‍ വേഷം കെട്ടി ഒരു നാടിന്റെ സ്വസ്ഥത നശിപ്പിച്ചത്. പയ്യാനക്കല്‍ മുല്ലത്ത് വീട്ടില്‍ ആദര്‍ശ് (22) ആണ് പിടിയിലായത്. റിമാന്‍ഡിലായ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും കേസെടുത്തു. മാറാട്, ബേപ്പൂര്‍ ഭാഗങ്ങളില്‍ യുവാവ് ഒരു മാസത്തോളം വീടുകളുടെ വാതിലില്‍ തട്ടുകയും പൈപ്പ് തുറന്നിടുകയും കല്ലെറിയുകയും ചെയ്തു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സ്‌നേഹം നടിച്ചു പ്രലോഭിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കാനാണ് പ്രതി രാത്രി ഏഴ് മണിയോടെ കള്ളന്‍ വേഷമിടുന്നതെന്നും പൊലീസ് പറഞ്ഞു. ഒരു പ്രദേശത്ത് വീടിന്റെ വാതിലില്‍ മുട്ടിയ ശേഷം തന്റെ ബൈക്കില്‍ രക്ഷപ്പെട്ടു മറ്റൊരിടത്തും ഇത് ആവര്‍ത്തിക്കും. പൊലീസിന്റെ കണ്ണുവെട്ടിക്കാനാണ് ഊടുവഴികള്‍ തിരഞ്ഞെടുത്തത്. വരുന്ന വഴിയില്‍ കൈയില്‍ കരുതിയ കല്ല് റോഡിന്റെ ഇരുവശത്തുമുള്ള വീടുകള്‍ക്കു നേരെ എറിയുകയും ചെയ്യും. ആളില്ലാത്ത വീടുകളില്‍ പുറത്തെ പൈപ്പ് തുറന്നിടും.
കള്ളനെ തിരഞ്ഞ് പ്രദേശവാസികള്‍ മുഴുവന്‍ റോഡിലിറങ്ങുന്നതു പതിവാണ്. ഈ സമയത്ത് പെണ്‍കുട്ടിയെ വീട്ടില്‍കയറി പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ലോക്ഡൗണ്‍ കാലത്തു പോലും ജനങ്ങള്‍ കള്ളനെ പിടിക്കാന്‍ പുറത്തിറങ്ങുന്ന സ്ഥിതി എത്തിയതോടെ സൗത്ത് അസി. കമ്മീഷണര്‍ എജെ ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രംഗത്തിറങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം മാറാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ വിനോദന്റെ നിര്‍ദ്ദേശപ്രകാരം ആളുകള്‍ കള്ളനെ പിടിക്കാന്‍ പുറത്തിറങ്ങിയില്ല.
റോഡില്‍ ആളുകളെ കാണാത്തതിനാല്‍ പന്തികേടു തോന്നിയ പ്രതി ഒരു വീടിന്റെ കുളിമുറിയില്‍ കയറി ഒളിച്ചു. കുളിമുറിയിലേക്കു വന്ന സ്ത്രീ പ്രതിയെക്കണ്ട് ഒച്ചവച്ചതോടെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതിയെ വ്യക്തമായി കണ്ട സ്ത്രീയില്‍ നിന്നും വീട്ടുകാരില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു. സിസിടിവി ചിത്രങ്ങളും പരിശോധിച്ചു. തുടര്‍ന്ന് ആളെത്തിരിച്ചറിഞ്ഞു താമസ സ്ഥലത്തെത്തിയപ്പോള്‍ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. ലഹരി ഉപയോഗിക്കുന്ന ചില ചെറുപ്പക്കാര്‍ കറുപ്പും വെളുപ്പും വസ്ത്രമണിഞ്ഞ് അലഞ്ഞു നടന്നതും 'കള്ളനു' സഹായമായി. ഇങ്ങനെ രാത്രി കറങ്ങി നടന്ന മറ്റ് ആറ് പേര്‍ക്കെതിരെ ലോക്ഡൗണ്‍ ലംഘിച്ചതിന് കേസ് റജിസ്റ്റര്‍ ചെയ്തു.
L
https://www.facebook.com/Malayalivartha






















