'കൊവിഡിനെതിരായ പോരാട്ടത്തില്‍ ലോകം കേരളത്തില്‍ നിന്നും എന്ത് പഠിക്കണം'; എംഐടി ടെക്നോളജി റിവ്യൂവില്‍ കേരളത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്ന ദീര്‍ഘലേഖനം, അറിയേണ്ടത്

ലോകം തന്നെ കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെപ്പറ്റി പ്രശംസിക്കുമ്പോൾ നാം അറിയാനുണ്ട് ഏറെ. ലോക പ്രശസ്ത ഗവേഷണ സര്‍വകലാശാലയായ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി അതായത് എംഐടിയുടെ പ്രസിദ്ധീകരണമായ എംഐടി ടെക്നോളജി റിവ്യൂവില്‍ കേരളത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്ന ദീര്‍ഘലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. ഏപ്രില്‍ 13നാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചത്. 'കൊവിഡിനെതിരായ പോരാട്ടത്തില്‍ ലോകം കേരളത്തില്‍ നിന്നും എന്ത് പഠിക്കണം എന്ന പേരിലുള്ള ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ലേഖനത്തിന്‍റെ ആമുഖത്തില്‍ സൂചിപ്പിക്കുന്നത് ഇക്കെയാണ്; കോണ്‍ടാക്റ്റ് ട്രെസിംഗ്, സാമൂഹ്യ അകലം എന്നിങ്ങനെ വിവിധ നടപടികളിലൂടെ എങ്ങനെയാണ് ഇന്ത്യന്‍ സംസ്ഥാനം കേരളം പകര്‍ച്ച വ്യാധിയുടെ കര്‍വ് ഫ്ലാറ്റ് ചെയ്തത് എന്നിവയൊക്കെ അടങ്ങുന്ന ഒരു ഇന്‍സൈഡ് സ്റ്റോറി എന്നാണ് സോണിയ ഫലേരിയോ സൂചിപ്പിച്ചിരിക്കുന്നത്. പ്രമുഖ ഇംഗ്ലീഷ് എഴുത്തുകാരിയായ സോണിയ ഫലേരിയോ ബ്യൂട്ടിഫുള്‍ തിംഗ്സ് അടക്കം നിരവധി കൃതികളുടെ രചിതാവും കോളമിസ്റ്റും കൂടിയാണ്.
അതോടൊപ്പം തന്നെ കേരള ആരോഗ്യമന്ത്രി കെകെ ശൈലജ, പത്തനംതിട്ട ജില്ല കളക്ടര്‍ പിഎം നൂഹ് തുടങ്ങിയവരുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പങ്കും അവരുടെ നടപടികളിലൂടെയുമാണ് കേരളത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നതെന്ന് ലേഖനം വിലയിരുത്തുന്നത്.
ഇതിനുമുന്നെ തന്നെ കൊറോണ വൈറസ് എന്ന മഹാമാരിയെ ഫലപ്രദമായി നേരിട്ട കേരളത്തിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് പ്രമുഖ രാജ്യാന്തര മാധ്യമമായ വാഷിങ്ടൺ പോസ്റ്റിലും ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. കോറോണയ്ക്കെതിരെ പോരാടാൻ കേരളാ സർക്കാർ സ്വീകരിച്ച നടപടികളെയും തീരുമാനങ്ങളെയും റിപ്പോർട്ടിൽ വിശദമായി വിലയിരുത്തിയിട്ടുമുണ്ട്.
നമ്മുടെ സംസ്ഥാനം രോഗവ്യാപനം തടയാനുള്ള നടപടികള്‍, കൊവിഡ് സംശയമുള്ളവരെ ക്വാറന്റീൻ ചെയ്യൽ, റൂട്ട് മാപ്പും സമ്പർക്ക പട്ടികയും തയ്യാറാക്കൽ, കർശനമായ പരിശോധനകൾ, മികച്ച ചികിത്സ തുടങ്ങിയവ ഉറപ്പുവരുത്തിയത്. ഒപ്പം സംസ്ഥാനത്തെ ഉയർന്ന സാക്ഷരത രാജ്യത്തെ മികച്ച പൊതുജനാരോഗ്യ സംവിധാനമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാൻ സഹായിച്ചെന്നും ഈ റിപ്പോർട്ട് വ്യക്തമാക്കുകയുണ്ടായി.
ഇത്തരത്തിൽ നിരവധി രാജ്യാന്തര മാധ്യമങ്ങളാണ് കേരളത്തിന്റെ നടപടികളെക്കുറിച്ച് പ്രകീർത്തിച്ചുകൊണ്ട് രംഗത്തേക്ക് എത്തിയത്. തുടക്കം മുതൽ തന്നെ കേരളം പുലർത്തിയ കനത്ത ജാഗ്രതയാണ് മറ്റുള്ളവരിൽ നിന്നും കേരളത്തെ വിത്യസ്ഥമാക്കിയത്. നിലവിൽ ലോകരാജ്യങ്ങൾ പോലും ഉറ്റുനോക്കുന്ന വിധത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത് തന്നെ.
https://www.facebook.com/Malayalivartha






















