ആളൊഴിഞ്ഞ മൂന്നാർ ടൗൺ സന്ദർശിച്ചിരിക്കുകയാണ് നാട്ടുകാരുടെ സ്വന്തം പടയപ്പ

മൂന്നാറിലെ നാട്ടുകാരുടെ പ്രിയപ്പെട്ട കാട്ടാനയാണ് പടയപ്പ. ടാക്‌സി ഡ്രൈവര്‍മാരും എസ്‌റ്റേറ്റ് നിവാസികളുടമടക്കം നിരവധി പേരാണ് പടയപ്പയ്ക്ക് ആരാധകരായുള്ളത്.തലയെടുപ്പും മൂര്‍ച്ചയേറി നീണ്ടുവളഞ്ഞ കൊമ്പുകളും കണ്ട് നാട്ടുകാരിലാരോ ആണ് ഈ പേരിട്ടത്.
കഴിഞ്ഞ കുറച്ച് വര്‍ഷമായി പടയപ്പയെ കാണാനാവാത്തത് ആരാധകരെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചിരുന്നത്.
പടയപ്പയെ ആനവേട്ടക്കാര്‍ കൊലപ്പെടുത്തിയെന്ന വിധത്തിലുള്ള വാര്‍ത്തകള്‍ ഇതിനിടയില്‍ പരന്നിരുന്നു.
എന്നാൽ 2015 ൽ ഒരു പിടിയാനക്കൊപ്പം പടയപ്പയെന്നു വിളിപ്പേരുള്ള കാട്ടാന മാട്ടുപ്പെട്ടിയിലെത്തി. ഇന്‍ഡോ സ്വിസ് പ്രോജക്ടിന് സമീപമുള്ള പുല്‍മേട്ടില്‍ ആഹാരം തേടിയെത്തിയ പടയപ്പയെ കാണാന്‍ നിരവധി സഞ്ചാരികളാണ് മണിക്കൂറുകളോളം പാതയോരങ്ങളില്‍ തമ്പടിച്ചത്.
കാണുന്നത് പടയപ്പയെന്ന ആനയാണെന്ന് ഫോറസ്റ്റ് വാച്ചര്‍മാര്‍ വിളിച്ചുപറഞ്ഞതോടെ സന്ദര്‍ശകര്‍ മൊബൈല്‍ ഫോണുകളിലും കാമറകളിലും ദ്യശ്യങ്ങള്‍ പകര്‍ത്തുവാന്‍ തുടങ്ങി.
അതിനു ശേഷം നിരവധി സ്ഥലങ്ങളിൽ പടയപ്പയെ കണ്ടവരുണ്ട്
ഇപ്പോൾ ആളൊഴിഞ്ഞ മൂന്നാർ ടൗൺ സന്ദർശിച്ചിരിക്കുകയാണ് നാട്ടുകാരുടെ സ്വന്തം പടയപ്പ.
തമിഴ്നാട്ടിലെ തേനി ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. ഒരാഴ്ചയായി 24 മണിക്കൂറും പൊലീസ് പട്രോളിങ്ങുണ്ട്
അത് കൊണ്ട് ആളുകൾക്കൊന്നും വരൻ പറ്റാത്ത സ്ഥലത്തിലൂടെ യാണ് പടയപ്പാ മദിച്ച് നടന്നത്
ഇന്ന് പലര്‍ച്ചെ അഞ്ച് മണിയോടെയാണ് മൂന്നാര്‍ ടൗണ്‍ സന്ദര്‍ശിക്കുവാന്‍ പടയപ്പ എത്തിയത്. സുര്യസോമ റസ്‌റ്റോറൻഡ് വഴി എത്തിയ പടയപ്പയെ സമീപത്തെ ഹോട്ടലില്‍ താമസിക്കുന്ന ജീവനക്കാര്‍ പേരു വിളിച്ചെങ്കിലും ഗാഭീരം കളയാതെ ആരെയും നോക്കാതെ അവന്‍ ടൗണിലേക്ക് നീങ്ങി.
മൂന്നാര്‍ പച്ചക്കറി മാര്‍ക്കറ്റിന് സമീപത്ത് അല്‍പനേരം ചിലവഴിച്ചെങ്കിലും മാര്‍ക്കറ്റില്‍ പ്രവേശിക്കാത്തതിനാല്‍ കച്ചവടക്കാര്‍ രക്ഷപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി മൂന്നാർ സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെ ജനവാസം ഏറേയുള്ള മേഘലകള്‍ ആളൊഴിഞ്ഞ അവസ്ഥയിലാണ്.
ഇതോടെയാണ് പടയപ്പ ഇത്തരം മേഘലകളില്‍കൂടി ഭയമില്ലാതെ നൈറ്റ് സവാരിക്ക് ഇറങ്ങിയത്. മൂന്നാര്‍ കോളനി, ടൗണ്‍, നല്ലതണ്ണി, വിവിധ എസ്‌റ്റേറ്റുകള്‍ എന്നിവിടങ്ങളിൽ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നലെ രാത്രിയോടെ മൂന്നാര്‍ ഫോറസ്റ്റ് ഓഫീസിന് സമീപത്തെത്തിയ പടയപ്പ പുലര്‍ച്ചയോടെയാണ് ടൗണിലെത്തിയത്.
2019 ഫെബ്രുവരിയിൽ കന്നിമല ടോപ് ഡിവിഷനിലെ കന്നിയമ്മൻ ക്ഷേത്രത്തിനു സമീപമുള്ള ഷെഡ്ഡ് പടയപ്പ അടിച്ചു തകർത്തു. വെള്ളിയാഴ്ച രാത്രിയിലാണ് പടയപ്പ ആക്രമണം നടത്തിയത്. ക്ഷേത്രത്തിലേക്കാവശ്യമുള്ള നിവേദ്യങ്ങളും മറ്റും ഉണ്ടാക്കുന്നതിനുള്ള ഷെഡ്ഡായിരുന്നു.
കന്നിമലയിലെ റേഷൻ കട, വീടുകൾ, ആശുപത്രി എന്നിവടങ്ങളിൽ കാട്ടാനകളുടെ ആക്രമണമുണ്ടായി. രാത്രിയും പകലും കാട്ടാനകൾ എസ്റ്റേറ്റുകളിൽ മേഞ്ഞു നടക്കുന്നതിനാൽ തൊഴിലാളികൾക്ക് വീടിനു പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്
തമിഴ്നാട്ടിലെ തേനി ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. ഒരാഴ്ചയായി 24 മണിക്കൂറും പൊലീസ് പട്രോളിങ്ങുണ്ട്. കുമളി, കമ്പംമെട്ട്, ബോഡിമെട്ട് ചെക്പോസ്റ്റുകൾ വഴി യുള്ള പ്രവേശനം നേരത്തെ കർശനമായി നിയന്ത്രിച്ചിരുന്നു. വനത്തിലൂടെയുള്ള ഊടുവഴികളാണ് ഇപ്പോൾ പൊലീസിന് തലവേദന.
ഇടുക്കി ജില്ലയിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ സുരക്ഷിതത്വം തേടിയാണ് ഹൈറേഞ്ചിലെ തോട്ടം മേഖലകളിൽ നിന്ന് തൊഴിലാളികൾ കൂട്ടത്തോടെ തമിഴ്നാട്ടിലേക്ക് കടന്നത്. ഇടുക്കി ജില്ല പൂർണമായും രോഗമുക്തി നേടിയപ്പോൾ തേനി ജില്ലയിൽ രോഗം പടർന്നേക്കും എന്ന ഭീതിയാണ് തൊഴിലാളികളെ ഇടുക്കിയിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha






















