പാലത്തായിയിലെ എൽ.പി സ്‌കൂൾ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്യാത്തതിലുള്ള പ്രതിഷേധം മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ തീർത്തിരിക്കുകയാണ് ജനങ്ങൾ

ഒരു മാസമായി ഒളിവിൽ കഴിയുന്ന ബി.ജെ.പി നേതാവായ പ്രതി പത്മരാജനെ പിടികൂടാൻ പൊലീസിനാകാത്തത് എന്ത് കൊണ്ടാണ്? പാലത്തായിയിലെ എൽ.പി സ്‌കൂൾ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത ബി.ജെ.പി നേതാവും അദ്ധ്യാപകനുമായ പത്മരാജിനെ അറസ്റ്റ് ചെയ്യാത്തതിൽ വലിയ രീതിയിലുള്ള പ്രീതിക്ഷേധമാണ് നാടൊട്ടുക്കും. പിണറായി സർക്കാരിനെതിരെ വൻ വിമർശനത്തിനാണ് ഇത് വഴിയൊരുക്കിയിരിക്കുന്നത്.
പ്രതിയെ അറസ്റ്റ് ചെയ്യാത്തതിലുള്ള പ്രതിഷേധം മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ തീർത്തിരിക്കുകയാണ് ജനങ്ങൾ പാലത്തായി പീഡന കേസിലെ പ്രതിയെ അറെസ്റ്റ് ചെയ്യാതെ ഒളിച്ചു കളിക്കുന്നത് ആർക്കു വേണ്ടി എന്നുള്ളത് തന്നെയാണ് ഇപ്പോഴുള്ള ചോദ്യം
പാലത്തായി പീഡനക്കേസിൽ പ്രതിയായ ബി.ജെ.പി നേതാവിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിെൻറ നേതൃത്വത്തിൽ കണ്ണൂർ എസ്.പി ഓഫിസിനുമുന്നിൽ സമരം. സമരക്കാരെ പൊലീസ് അറസ്റ്റ്ചെയ്തതോടെ ടൗൺ സ്റ്റേഷനിലും സമരം തുടരുകയാണ്.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് റിജിൽ മാക്കുറ്റി, ജില്ല പ്രസിഡൻറ് സുധീപ് ജെയിംസ്, സംസ്ഥാന ഭാരവാഹികളായ വിനേഷ് ചുള്ളിയാൻ, കെ. കമൽജിത്ത്, സന്ദീപ് പാണപ്പുഴ എന്നിവരാണ് രാവിലെ 9.30 മുതൽ സമരം തുടങ്ങിയത്. എസ്.പി ഓഫിസിനുമുന്നിൽ കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചാണ് സമരക്കാർ കുത്തിയിരുന്നത്.
ബി.ജെ.പി നേതാവായ അദ്ധ്യാപകൻ പ്രതിയായ പാലത്തായി പീഡനക്കേസിൽ ഇരയായ പെൺകുട്ടിയുടെ സഹപാഠിയുടെ മൊഴി കൂടി തെളിവായി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അദ്ധ്യാപകൻ പെൺകുട്ടിയെ പീഡിപ്പിക്കുന്നത് അറിയാമായിരുന്നുവെന്ന് സഹപാഠി നേരത്തെ വെളിപ്പെടുത്തിയിരുന്നു. മറ്റു കുട്ടികളോടും പദ്മരാജൻ മോശമായി പെരുമാറിയിട്ടുണ്ടെന്ന് മൊഴിയിലുണ്ട്. ടീച്ചർമാരോട് പരാതി പറഞ്ഞിരുന്നു എന്നും സഹപാഠി വ്യക്തമാക്കി. ഈ മൊഴി കേസിൽ നിർണായക തെളിവാകുമെന്ന് പൊലീസ് പറയുന്നു.
മറ്റു കുട്ടികളോടും പദ്മരാജൻ മോശമായി പെരുമാറിയിട്ടുണ്ടെന്ന് മൊഴിയിലുണ്ട്. ടീച്ചർമാരോട് പരാതി പറഞ്ഞിരുന്നു എന്നും സഹപാഠി വ്യക്തമാക്കി. ഈ മൊഴി കേസിൽ നിർണായക തെളിവാകുമെന്ന് പൊലീസ് പറഞ്ഞു. ഒരു മാസമായി ഒളിവിൽ കഴിയുന്ന ബിജെപി നേതാവായ പ്രതി പത്മരാജനെ പിടികൂടാൻ പൊലീസിനാകാത്തത് വൻ വിമർശനത്തിനാണ് വഴിയൊരുക്കിയത്.
അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി കെ കെ ശൈലജ രംഗത്ത് വന്നിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കുകയാണെന്ന് ഡിജിപിയെ വിളിച്ച് അറിയിച്ചതായി മന്ത്രി കെ കെ ശൈലജ പറഞ്ഞു. രണ്ടു ദിവസത്തിനകം അറസ്റ്റ് ചെയ്യാമെന്ന് പറഞ്ഞ് തലശ്ശേരി ഡിവൈഎസ്‍പി ഉരുണ്ട് കളിക്കുകയാണ്. സ്കൂളിൽ വച്ച് കുട്ടിയെ പീഡിപ്പിച്ച അധ്യാപകനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ പൊലീസിനെതിരെ കർശന നടപടി എടുക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
ലൈറ്റണച്ചും പ്രതിപക്ഷത്തോട് വായടക്കാന്‍ പറഞ്ഞും പരസ്പരം മുന്നേറുന്ന ഭായീ - ഭായീ ബന്ധം ഒരു പിഞ്ചുകുഞ്ഞിന് നീതി നിഷേധിക്കുന്ന അവസ്ഥയുണ്ടാക്കുന്നത് കേരളത്തിന് സഹിക്കാന്‍ സാധിക്കില്ല എന്നായിരുന്നു സംഭവത്തിൽ പ്രതിപക്ഷ എംഎൽഎ വിടി ബൽറാമിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha






















