കേരളത്തിനെ വാനോളം ഉയർത്തുന്ന നന്മമരങ്ങൾ; പൊരിവെയിലത്ത് വാഹനപരിശോധന നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പഴങ്ങളും കുടിവെള്ളവുമായി തെങ്ങുകയറ്റ തൊഴിലാളിയായ ഗിരീഷ്, ദിവസവും എത്തിയതിന് പിന്നാലെ വിഷുക്കൈനീട്ടം

ലോകം മുഴുവൻ ലോക് ഡൗണിലാണ്.ഈയൊരു സാഹചര്യത്തിൽ നമുക്ക് കാവലായി ആരോഗ്യപ്രവർത്തകരും ഒപ്പം പോലീസ് ഉദ്യോഗസ്ഥരും കിണഞ്ഞ് പരിശ്രമിക്കുകയാണ്. പൊരിവെയിലത്ത് കൂടുതൽ പരിശോധനകൾ നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് താങ്ങായി തണലായി ഒത്തിരിയേറെപേര് എത്തുന്നുണ്ട്. തികച്ചും മാതൃകാപരമായ രീതിയിലാണ് ഓരോരുത്തരും പ്രവർത്തിച്ചുപോരുന്നത്. അത്തരമൊരു കാഴ്ചയ്ക്കാൻ കേരളം ഇന്നലെ സാക്ഷിയായത്.
ലോക്ഡൗണിന്റെ ഭാഗമായി പൊരിവെയിലത്ത് വാഹനപരിശോധന നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പഴങ്ങളും കുടിവെള്ളവുമായി തെങ്ങുകയറ്റ തൊഴിലാളിയായ ഗിരീഷ് ദിവസവും ആലപ്പുഴയിലേക്ക് എത്തും. മണ്ണഞ്ചേരി സ്വദേശിയായ ഇദ്ദേഹം തൻെറ തൊഴിലിന്റെ ഭാഗമായാണ് ആലപ്പുഴയിലേക്ക് വരുന്നത്. ലോക് ഡൗണായതോടെ ദിവസവുമുള്ള ഈ വരവിൽ തന്റെ കയ്യിൽ കരിക്ക്, പഴങ്ങൾ, വെള്ളം, സോഡ എന്നിവയെല്ലാം കരുതുമായിരുന്നു.
ഇദ്ദേഹം വിലകൊടുത്തുവാങ്ങി ബൈക്കിൽ കൊണ്ടുവരികയാണ് ചെയ്യുന്നത്. എന്നാൽ കൊണ്ടുവരുന്നതെല്ലാം വരുന്നവഴിയിലുള്ള പരിശോധനാ കേന്ദ്രങ്ങളിലെ പോലീസുകാർക്കെല്ലാം ഗിരീഷ് സ്നേഹഭക്ഷണം വിളമ്പുകയും ചെയ്യും. ആലപ്പുഴവരെയുള്ള തന്റെ യാത്രയിൽ ദിവസവും 50 പോലീസുകാർക്കെങ്കിലും ഇദ്ദേഹം ഇവ നൽകുകയും ചെയ്യും. തെങ്ങ് കയറിക്കിട്ടുന്ന വരുമാനത്തിന്റെ വിഹിതം ഉപയോഗിച്ചാണ് ഈ 46 കാരൻ ഇവ വാങ്ങിക്കുന്നത് തന്നെ. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളുടെ സുരക്ഷക്കായി രാപകലില്ലാതെ കാവൽ നിൽക്കുന്ന പോലീസുകാർക്ക് തന്നാലാവുന്നത് ചെയ്യുന്നതേയുള്ളൂ എന്നാണ് ഇദ്ദേഹം പറയുന്നത്.
എന്നാൽ അവിടെക്കഴിഞ്ഞില്ല ലോക് ഡൗൺ തുടങ്ങി 20 ദിവസമായി മുടക്കം കൂടാതെ തങ്ങൾക്ക് ക്ഷീണമകറ്റാനുള്ളവ നൽകുന്ന ഗിരീഷിന് തിങ്കളാഴ്ച പോലീസുകാർ വിഷുക്കൈനീട്ടം നൽകിയിരിക്കുകയാണ്. ടി.ഡി.സ്കൂളിനുമുന്നിലെ പരിശോധനാ കേന്ദ്രത്തിലെ എസ്.ഐ.യും പോലീസുകാരും ചേർന്നാണ് കൈനീട്ടം നൽകിയത് തന്നെ. എന്നാലോ ഇത് വാങ്ങാൻ കൂട്ടാക്കാതിരുന്ന ഗിരീഷിനെ ഏറെ നിർബന്ധപൂർവം ഏൽപ്പിക്കുകയിരുന്നു. അമ്മ നിർമല, ഭാര്യ ബിന്ദു, മക്കൾ വിദ്യാർഥികളായ അർജുൻ, അനന്തകൃഷ്ണൻ എന്നിവർക്കൊപ്പം മണ്ണഞ്ചേരി ആപ്പൂർ വീട്ടിലാണ് താമസിച്ചുപ്പോന്നിരുന്നത്.
https://www.facebook.com/Malayalivartha






















