Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

അമേരിക്കയിലെ തട്ടിപ്പുവീരന്‍ കേരളത്തില്‍... അന്ന് 350 കോടി, ഇന്ന് 87 ലക്ഷം... സ്പ്രിങ്ക്ളര്‍ ഇടപാട് കോവിഡിന്റെ മറവിലെ അഴിമതിയെന്ന് പ്രതിക്ഷനേതാവ് രമേശ് ചെന്നിത്തല

15 APRIL 2020 02:39 PM IST
മലയാളി വാര്‍ത്ത

അന്ന് 350 കോടി, ഇന്ന് 87 ലക്ഷം. അമേരിക്കയിലെ തട്ടിപ്പുവീരന്‍ കേരളത്തില്‍. എന്താണ് ഈ കോവിഡ് കാലത്ത് ഇവിടെ കച്ചവടം എന്നു ചോദിച്ചാല്‍ ഓണത്തിനിടെ പുട്ടുകച്ചടവടം എന്ന് കേരളം പറഞ്ഞു തുടങ്ങി. 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ സ്പ്രിങ്ക്ളറിനു ചോര്‍ത്തിയെന്ന ഗുരുതര ആരോപണമാണ് ഇപ്പോള്‍ ചൂടേറിയ ചര്‍ച്ച. സ്പ്രിങ്ക്ളര്‍ ഇടപാട് കോവിഡിന്റെ മറവിലെ അഴിമതിയെന്ന് പ്രതിക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍വര്‍ വിലാസം തിരുത്തിയിട്ട് കാര്യമില്ല. എല്ലാ വിവരങ്ങളും പോവുന്നത് കമ്പനിയുടെ സര്‍വറിലേക്കാണ്.

അമേരിക്കയില്‍ 350 കോടി രൂപയുടെ ഡേറ്റ തട്ടിപ്പുകേസില്‍ പെട്ട കമ്പനിയാണ് സ്പ്രിങ്കളര്‍. 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ കമ്പനിക്കു ചോര്‍ത്തിയോ ഇല്ലയോ ഇനി അധികം വൈകാതെ ഉത്തരം വരും. കോവിഡ് കാലത്തിനു ശേഷം ഫീസ് നല്‍കണമെന്ന് കരാറില്‍ പറയുന്നുണ്ട്. അതിനാല്‍ സൗജന്യസേവനമെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. സ്്പ്രിന്‍ക്ലര്‍ കമ്പനിയുമായി വിവരശേഖരണത്തിന് ഒപ്പുവച്ച കരാറിലെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. ഏപ്രില്‍ രണ്ടിന് കരാര്‍ ഒപ്പുവച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 25 മുതല്‍ സെപ്റ്റംബര്‍ 24വരെ സ്പ്രിന്‍ക്ലര്‍ കമ്പനിക്ക് ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കാമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. കരാറുമായി ബന്ധപ്പെട്ട കത്തിടപാടുകളും സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. സ്പ്രിന്‍ക്ലര്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്്പ്രിന്‍ക്ലര്‍ കമ്പനിക്ക് രോഗികളുടെ വിവരങ്ങള്‍ മറിച്ചുനല്‍കിയെന്ന് പ്രതിപക്ഷ ആരോപണം നിലനില്‍ക്കെ ഇടപാടുകള്‍ സുതാര്യമാണെന്ന് വ്യക്തമാക്കുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ കരാര്‍ വിവരങ്ങള്‍ പുറത്തുവിട്ടതെന്നാണ് വിവരം. സ്്പ്രിന്‍ക്ലറുമായി നടത്തിയ കത്തിടപാടുകള്‍ അടക്കം ഏഴു രേഖകളാണ് സര്‍ക്കാര്‍ ഔദ്യോഗിക വെബ്സൈറ്റു വഴി പുറത്തുവിട്ടിരിക്കുന്നത്. സംസ്ഥാനത്ത് കോവിഡുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയത് ഏപ്രില്‍ രണ്ടിനാണെന്ന് രേഖകളില്‍ പറയുന്നു. എന്നാല്‍ മാര്‍ച്ച് 25 മുതല്‍ സെപ്തംബര്‍ 24 വരെയോ അല്ലങ്കില്‍ കോവിഡ് 19 മഹാമാരി തുടച്ചുനീക്കപ്പെടുന്നത് വരെയോയാണ് ഈ കരാറിന്റെ കാലാവധി എന്നാണ് പറഞ്ഞിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഐടി സെക്രട്ടറി സ്്പ്രിന്‍ക്ലര്‍ അധകൃതരുമായി നടത്തിയ കത്തിടപാടുകളുടെ വിശദാംശങ്ങളും പുറത്തുവിട്ടു. ശേഖരിക്കുന്ന വിവരം പൂര്‍ണമായും സര്‍ക്കാരിന്റെ ഉടമസ്ഥതയിലായിരിക്കുമെന്നും വിവരങ്ങള്‍ സൂക്ഷിക്കുന്നത് രാജ്യത്തിനുള്ളിലെ സെര്‍വറുകളിലായിരിക്കുമെന്നും കരാറില്‍ പറയുന്നു. വിവരങ്ങള്‍ മറ്റൊരു കാര്യത്തിനും ഉപയോഗിക്കില്ലെന്ന നോണ്‍ ഡിസ്‌ക്ലോഷര്‍ കരാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കോവിഡിന്റെ മറവില്‍ സര്‍ക്കാര്‍ വ്യക്തിഗതവിവരങ്ങള്‍ മറിച്ചുവില്‍ക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്.

യുഎസ് കമ്പനിയായ സ്്പ്രിന്‍ക്ലറിന്റെ വെബ്സൈറ്റില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങളാണ് അപ്ലോഡ് ചെയ്യുന്നത്. ഈ വിവരങ്ങള്‍ ദുരുപയോഗിക്കില്ലെന്ന് എന്താണുറപ്പ്. കമ്പനിയുടെ പരസ്യത്തില്‍ ഉന്നത ഉദ്യോഗസ്ഥന്‍ അഭിനയിച്ചത് എന്തടിസ്ഥാനത്തിലാണ്. മാര്‍ക്കറ്റിങ് കമ്പനിക്ക് രോഗികളുടെ വിവരശേഖരണകരാര്‍ എങ്ങനെ നല്‍കി. വ്യക്തിവിവരങ്ങള്‍ ശേഖരിക്കുന്നത് സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നുമാണ് രമേശ് ചെന്നിത്തല ആരോപിച്ചത്. അപ്പോ കാര്യങ്ങള്‍ സുതാര്യമാണോ അതോ സുതാര്യമല്ലേ. ജനം അധികം വൈകാതെ ശക്തമായി ചോദിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 minutes ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (2 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (2 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (3 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (7 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (8 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (8 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (9 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (11 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (11 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (11 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (11 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (11 hours ago)

Malayali Vartha Recommends